KeralaNEWS

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ തല്ലിച്ചതച്ച് കോൺഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ കോൺഗ്രസ് പ്രവർത്തകർ തല്ലിച്ചതച്ചു.പനച്ചുമൂട് സഹകരണ സംഘം തെരഞ്ഞെടുപ്പിനിടെയായിരുന്നു മര്‍ദ്ദനം.
തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് -സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതില്‍ ഇടപെട്ടതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെതിരെ തിരിഞ്ഞ് ആക്രമണം അഴിച്ച്‌ വിട്ടത്.

സംഘര്‍ഷത്തിനിടെ വെള്ളറട സ്റ്റേഷനിലെ സിപിഒ വൈശാഖിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു. തലയ്ക്കു പരിക്കേറ്റ വൈശാഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ദസ്തക്കീറാണ് കസ്റ്റഡിയിലുള്ളത്.

Back to top button
error: