CrimeNEWS

ഭിന്നശേഷിക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

ഇടുക്കി: ബധിരയും മൂകയുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കുമളി സ്വദേശി സുദീപ് (35) ആണ് അറസ്റ്റിലായത്. വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുമളി എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതി റിമാന്‍ഡ് ചെയ്തു.

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഒഴിവാക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസില്‍ പരാതിപ്പെട്ടത്. ദീര്‍ഘനാളായി യുവതിയും സുധീപും പ്രണയത്തിലായിരുന്നു. എന്നാല്‍, ഗര്‍ഭിണിയായതോടെ യുവതിയെ ഒഴിവാക്കി പ്രതി മറ്റൊരു വിവാഹത്തിനൊരുങ്ങി. ഇതിന് തടസം നിന്ന യുവതിയെ സുദീപ് വീട്ടില്‍ കയറി മര്‍ദിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: