2020ലെ യാത്രാനിരക്ക് വര്‍ധന, 2016 മുതല്‍ നടപ്പാക്കിയ ഫ്‌ളെക്‌സി ടിക്കറ്റ് നിരക്ക്, തല്‍ക്കാല്‍ പ്രീമിയം, വയോജനങ്ങള്‍ക്കുള്ള നിരക്ക് ഇളവ് പിൻവലിക്കല്‍, ക്യാൻസലേഷൻ നിരക്കുകളില്‍ വരുത്തിയ വര്‍ധന എന്നിങ്ങനെ യാത്രക്കാരെ പിഴിയാനുള്ള ഒരു മാര്‍ഗവും റയിൽവെ വിട്ടില്ല.
2021–22ലെ 39,214 കോടിയില്‍നിന്നാണ് യാത്രാവരുമാനം 63,300 കോടിയില്‍ എത്തിയത്.ചരക്കുവരുമാനം 1.62 ലക്ഷം കോടിയും യാത്രാവരുമാനം 63300 കോടിയുമാണ്.ആകെ ബെര്‍ത്തില്‍ 10 ശതമാനം വീതം ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയാകുമ്ബോള്‍ നിരക്കുകളില്‍ 10 ശതമാനം വീതം വര്‍ധന വരുന്നതാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഫ്‌ളെക്സി സമ്ബ്രദായം. ശരാശരി മൂന്ന് കോടിയാണ് ഫ്‌ളെക്‌സി ഇനത്തിലെ പ്രതിദിന വരുമാനം. മുതിര്‍ന്ന പൗരര്‍ക്കുള്ള യാത്രാഇളവ് റദ്ദാക്കിയതിലൂടെ മാത്രം 2022–23ല്‍ 2242 കോടി രൂപ ലഭിച്ചു.
അതേസമയം സിഗ്‌നലിങ് അടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ക്കുള്ള വിഹിതവും വെട്ടിച്ചുരുക്കി.ഇതോടെ റെയിൽവെയുടെ കണക്ക് മുഴുവൻ ലാഭത്തിന്റേതായി.അപകടം തുടർക്കഥയായത് മിച്ചവും.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് നടന്നത് 210 ട്രെയിനപകടങ്ങളാണ്.ഇതിൽ ഭൂരിഭാഗവും സിഗ്നലിലെ പിഴവുമൂലം സംഭവിച്ചതുമാണ്.