Month: June 2023

  • Kerala

    ഉടനെയെങ്ങാനും പാലം കടക്കുമോ പത്തനംതിട്ട ?

    പത്തനംതിട്ട:നദികൾക്കും നാൽക്കവലകൾക്കും ക്ഷാമമില്ല പത്തനംതിട്ടയിൽ.അച്ചൻകോവിൽ,പമ്പ, മണിമല തുടങ്ങി മൂന്നു നദികളാണ് കിലോമീറ്ററുകളുടെ വിത്യാസത്തിൽ ജില്ലയിലൂടെ ഒഴുകുന്നത്.ജില്ലയുടെ ദാഹം അകറ്റുന്നതോടൊപ്പം 2018,2019 വർഷങ്ങളിലെ പ്രളയത്തിന് മുഖ്യപങ്ക് വഹിച്ചതും ഈ‌ നദികളായിരുന്നു.പ്രവാസികൾ ഏറ്റവും കൂടുതലുള്ള ജില്ലയിൽ വിദേശപണം ഒഴുകിയെത്തിയതോടെ നാട് അക്ഷരാർത്ഥത്തിൽ മാറി.ഇന്ന് എവിടെ നോക്കിയാലും നഗരത്തിന്റെ പ്രതീതി.അതിനനുസരിച്ച് ഫ്ലൈ ഓവറുകളും പാലങ്ങളും വേണം.പത്തനംതിട്ട അബാൻ ജംക്ഷനിലെ ഫ്ലൈ ഓവർ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയതാണ്.പക്ഷെ ഇപ്പോഴും എയറിലാണെന്നു മാത്രം.പമ്പാ നദിക്ക് കുറുകെ കോഴഞ്ചേരിയിലും റാന്നി യിലും ആരംഭിച്ച രണ്ടാമത്തെ പാലങ്ങളുടെ നിർമാണവും ഇങ്ങനെ തന്നെ.ബീമുകൾ പല വെള്ളപ്പൊക്കങ്ങളെയും അതിജീവിച്ച് ഇന്നും തലയുയർത്തി നിൽക്കുന്നു എന്നത് തന്നെ വലിയ നേട്ടമാണ്. പത്തനംതിട്ട നഗരത്തിലെ ഫ്‌ളൈ ഓവര്‍ എയറില്‍ നില്‍ക്കുമ്ബോള്‍ കോഴഞ്ചേരി, റാന്നി ടൗണുകളിലെ പുതിയ പാലത്തിന്റെ കാര്യവും മറ്റൊന്നല്ല.പണി തുടങ്ങി നാലു വര്‍ഷമായിട്ടും പാലം നാലു കാലില്‍ ആയില്ല! .ഉദ്‌ഘാടന സമയം വരെ  പ്രഖ്യാപിച്ചാണ് പാലങ്ങളുടെ‌ നിര്‍മാണം ആരംഭിച്ചത്‌.ഇതിനിടെ നിരവധി കരാറുകാര്‍ മാറി വന്നു. പാലത്തിന്റെ…

    Read More »
  • Kerala

    മറ്റ് നെറ്റ്‌വർക്കുകളേക്കാൾ കുറവ്; കെ ഫോൺ പ്ലാനുകൾ ഇങ്ങനെ

    തിരുവനന്തപുരം: ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റു ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച കെ ഫോണ്‍ ഉദ്ഘാടനത്തിന് പിന്നാലെ താരിഫും പ്രഖ്യാപിച്ചു.   സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബത്തിനും ബ്രോഡ്ബാന്‍ഡ് സേവനം എത്താത്ത 75 ലക്ഷത്തോളം കുടുംബങ്ങള്‍ക്കും ആശ്വാസമാകുന്ന താരിഫ് ആണ് പുറത്തുവന്നത്. നിലവില്‍ കേരളത്തില്‍ സജീവമായ ജിയോ ഫൈബര്‍, കേരളവിഷന്‍ തുടങ്ങിയ ഇന്റര്‍നെറ്റ് ദാദാക്കളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കെ ഫോണ്‍ നിരക്ക്. 9 പ്ലാനുകളാണ് പ്രഖ്യാപിച്ചത്. 6 മാസത്തേക്ക് ഒരുമിച്ച്‌ തുക നല്‍കാവുന്നതാണ്. ഏറ്റവും കുറഞ്ഞതും ആകര്‍ഷകവുമായ പ്ലാന്‍ 20 എംബിപിഎസ് വേഗതയില്‍ 3000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനാണ്. ഒരു മാസത്തേക്ക് വെറും 299 എന്ന നിരക്കില്‍ ആറ് മാസത്തേക്ക് 1794 രൂപയാണ് നല്‍കേണ്ടത്. മറ്റു പ്ലാനുകള്‍  30 എംബിപിഎസ് വേഗതയില്‍ 3000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 349 രൂപ…

    Read More »
  • Kerala

    രണ്ടാംദിനം എഐ ക്യാമറയില്‍ കുടുങ്ങിയത് 49317 പേർ; ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്, കുറവ് ആലപ്പുഴയിൽ

    ആദ്യദിനം ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കൊല്ലത്ത്, കുറവ് മലപ്പുറത്ത്;എഐ ക്യാമറ ആദ്യ 10 മണിക്കൂറില്‍ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ തിരുവനന്തപുരം: എ ഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ ദിനം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ.ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്.ഇവിടെ മാത്രം 4778 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം രണ്ടാംദിനം എഐ ക്യാമറയില്‍ കുടുങ്ങിയത് 49317 പേരാണ്.അര്‍ദ്ധരാത്രി 12 മണിമുതല്‍ വൈകിട്ട് 5 മണിവരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ നിയമലംഘനം തിരുവനന്തപുരം ജില്ലയിലാണ്. 8454 പേരാണ് നിയമം ലംഘിച്ചത്. ഏറ്റവും കുറവ് ആലപ്പുഴയിലാണ്, 1252 നിയമലംഘനങ്ങള്‍.

    Read More »
  • Kerala

    ഇടവ മാസം തീരാന്‍ കഷ്‌ടിച്ച്‌ ഒരാഴ്‌ച; ഇടവപ്പാതി എവിടെ?

    ഇടവ മാസം തീരാന്‍ കഷ്‌ടിച്ച്‌ ഒരാഴ്‌ച മാത്രം അവശേഷിക്കുമ്ബോഴും ഇടവപ്പാതി എന്നറിയപ്പെടുന്ന കാലവര്‍ഷം കേരളത്തിലെത്തിയില്ല.ഇതുസംബന്ധിച്ച്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ എല്ലാ പ്രവചനങ്ങളെയും വെട്ടിച്ച്‌ കാലവര്‍ഷം ഒളിച്ചുകളി തുടരുമ്ബോള്‍ കേരളം വേനല്‍ച്ചൂടില്‍ വെന്തുരുകുന്നു.പണ്ട് ജൂണിൽ സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർ വച്ചിരുന്നത് മഴയായിരുന്നു. കാലവര്‍ഷം ഇത്തവണ ജൂണ്‍ രണ്ടിന് എത്തുമെന്നുമായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് ആദ്യം നല്‍കിയ പ്രവചനം.പിന്നീടത് ജൂൺ നാലിലേക്ക് മാറ്റി.ഇപ്പോൾ ജൂൺ എട്ടിന് എത്തുമെന്നാണ് പുതിയ വിവരം.ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ നീളുന്നതാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം. ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇടവപ്പാതിയെന്ന പേരില്‍ കേരളത്തില്‍ ആരംഭിച്ച്‌ കേരളത്തിലാണ് അവസാനിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരത്ത് തുടങ്ങി കര്‍ണാടക, ഗോവ തീരങ്ങളിലൂടെ കൊങ്കണ്‍ മേഖലയില്‍ പ്രവേശിച്ച്‌ മഹാരാഷ്ട്രയിലൂടെ ഇത് ഉത്തരേന്ത്യയിലേക്ക് കടക്കും. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എത്തുന്നതോടെയാണ് ഉത്തരേന്ത്യയില്‍ അത്യുഷ്‌ണത്തിന് പരിസമാപ്‌തിയാകുന്നത്.കേരളത്തില്‍ കാലവര്‍ഷമെത്താന്‍ വൈകുന്നതോടെ ഉത്തരേന്ത്യയിലും മഴക്കാലം ആരംഭിക്കാന്‍ വൈകും. ഇത് ഉത്തരേന്ത്യയിലെ അത്യുഷ്‌ണകാലം കൂടുതല്‍ തുടരുന്നതിന് കാരണമാകും. 1972 ലാണ്…

    Read More »
  • Kerala

    മുഖ്യമന്ത്രി നൽകിയ ബോട്ടിൽ കന്നിക്കൊയ്ത്തിൽ നാല് ലക്ഷം രൂപയുടെ മത്സ്യം

       മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രി നൽകിയ ബോട്ട് ആദ്യത്തെ തവണ കടലിൽ പോയി തിരികെ വന്നപ്പോൾ നിറയെ മൽസ്യം. ആഴക്കടൽ മത്സ്യബന്ധനത്തിന് വേണ്ടി ജോനകപ്പുറം മൂദാക്കര മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന് മുഖ്യമന്ത്രി നല്‍കിയ ബോട്ടിനാണ് ചാകര ലഭിച്ചത്. സെന്റ് ആന്റണി എന്ന ബോട്ടാണ് നിറയെ മീനുമായി കരയിലേക്ക് മടങ്ങിയെത്തിയത്. മുഖ്യമന്ത്രി നൽകിയ ബോട്ടുമായി മെയ് 29ന് രാത്രിയിലാണ് കൊല്ലത്തെ മൽസ്യത്തൊഴിലാളികൾ ആദ്യമായി കടലിൽ പോയത്. നാലുദിവസത്തെ പണികഴിഞ്ഞ് ഇന്നലെയാണ് സെന്‍റ് ആന്‍റണി നീണ്ടകര തുറമുഖത്ത് തിരിച്ചെത്തിയത്. ബോട്ട് കണ്ട് തുറമുഖത്ത് ഉണ്ടായിരുന്നവർ അമ്പരന്ന് പോയി. ബോട്ടിൽ നിറയെ മൽസ്യം. ഹാർബറിലെ ലേലത്തിനൊടുവിൽ നാല് ലക്ഷം രൂപയുടെ മത്സ്യമാണ് ഈ ബോട്ടിൽനിന്ന് മാത്രം വിറ്റുപോയത്. സെന്‍റ് ആന്‍റണി ബോട്ടിൽ 16 അംഗ സംഘമാണ് കടലില്‍ പോയത്. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റം കാരണം ആദ്യ രണ്ട് ദിവസം തീരെ മത്സ്യം ലഭിച്ചിരുന്നില്ല. മൽസ്യത്തൊഴിലാളികൾ നിരാശരായിരുന്നു. പിറ്റേദിവസവും മൽസ്യം ലഭിച്ചില്ലെങ്കിൽ കരയിലേക്ക് മടങ്ങണമെന്നും അവർ ഉറപ്പിച്ചിരുന്നു.…

    Read More »
  • Kerala

    ഓൺലൈൻ സമ്മാന പദ്ധതി, ലക്ഷങ്ങൾ തട്ടിയ രണ്ട് പേർ അറസ്റ്റിൽ

    ഓൺലൈൻ വഴി ലക്ഷങ്ങൾ തട്ടിയ പ്രതികളെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നാപ്തോൾ സ്ക്രാച്ച് ആൻഡ് വിൻ വഴി കാർ സമ്മാനമായി ലഭിച്ചു എന്നു പ്രചരിപിച്ചുകൊണ്ട് നാപ്തോൾ കമ്പനിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘത്തിലെ മലയാളികളായ രണ്ട് പേരാണ് അറസ്റ്റിലായത്. ആലപ്പുഴ കാർത്തികപ്പള്ളി ദേവികുളങ്ങര സ്വദേശി, തൊടുപുഴക്കടുത്ത് കരിങ്കുന്നത്ത് താമസിക്കുന്ന മനു ചന്ദ്രൻ (35), ആലുവ കീഴ്മാട് പഞ്ചായത്ത് ചെന്താര വീട്ടിൽ ലിഷിൽ (35) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കരിങ്കുന്നത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂർ സ്വദേശിനിക്ക് നാപ്തോൾ സമ്മാന പദ്ധതിയിലൂടെ ”ഥാർ’ വാഹനം സമ്മാനമായി ലഭിച്ചെന്നും, വാഹനം ലഭിക്കുന്നതിനു സർവ്വീസ് ചാർജ്ജും വിവിധ ടാക്സ് ചാർജ്ജുകളിലേയ്ക്കുമായ പണം നൽകണമെന്ന് വിശ്വസിപ്പിച്ചു. അപ്രകാരം പരാതിക്കാരിയിൽ നിന്ന് 16 തവണകളായി 8,22,100 രൂപ പ്രതികളുടെ വിവിധ അക്കൌണ്ടുകളിലേയ്ക്ക് അയപ്പിച്ചു. വാഹനം ആവശ്യപ്പെട്ടപ്പോൾ പ്രതികൾ വീണ്ടും പണം ആവശ്യപ്പെടുയും ചെയ്തു. സംശയം തോന്നിയ പരാതിക്കാരി ആലപ്പുഴ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.…

    Read More »
  • Movie

    ദിലീപും മോഹിനിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തുളസീദാസിന്റെ ‘മായപ്പൊന്മാൻ’ എത്തിയിട്ട് 26 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ       തുളസീദാസിന്റെ ‘മായപ്പൊന്മാൻ’ പറന്നിറങ്ങിയിട്ട് 26 വർഷം പൂർത്തിയാകുന്നു. ഹോളിവുഡ് ചിത്രം ഓവർബോർഡ് (1987) സ്വാധീനം. രചന ജെ പള്ളാശ്ശേരി. ഓർമ്മ നഷ്‌ടപ്പെട്ട സമ്പന്നയുവതിയും സാധാരണക്കാരനും തമ്മിലുള്ള ‘രക്ഷകൻ-ഇര’ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ദിലീപ്, മോഹിനി എന്നിവരോടൊപ്പം കലാഭവൻ മണി, ജഗതി, പപ്പു, കൊച്ചിൻ ഹനീഫ മുതലായവർ വേഷമിട്ടു. കുമരകം രഘുനാഥ് വില്ലൻ. കിംഗ് സ്റ്റാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ വി. വി ആന്റണി, പി. എ വേലായുധൻ, പി. സി ഏലിയാസ് എന്നീ മൂന്ന് പേർ ചേർന്നായിരുന്നു നിർമ്മാണം. കാനഡയിൽ നിന്നും നാട്ടിലെ തറവാട്ടുവീട്ടിൽ സ്ഥിരതാമസത്തിനെത്തിയ നന്ദിനി (മോഹിനി) വീട്ടുകാർക്കും എസ്‌റ്റേറ്റ് നടത്തിപ്പുകാർക്കും ‘ഭീഷണി’യാണ്- ആനയും അമ്പാരിയുമുള്ള വീട്ടുസ്വത്തിന് അവകാശി എന്ന നിലയിൽ. നന്ദിനിയെ കൊല്ലാൻ വീട്ടുകാർ ക്വട്ടേഷൻ കൊടുക്കുന്നു. ആ കാർ ബോംബ് ഉദ്യമം പരാജയപ്പെട്ടു. രക്ഷകനായി വന്നത് ദിലീപിന്റെ മെക്കാനിക്. പിന്നെയും ഉദ്യമങ്ങൾ; പരാജയങ്ങൾ. ഒടുവിൽ സ്വത്ത് തട്ടിയെടുക്കാൻ…

    Read More »
  • Kerala

    കേരളത്തിൽ മഴ വൈകും, ചക്രവാതച്ചുഴിയില്‍പ്പെട്ട് കാലവര്‍ഷക്കാറ്റ് അകന്നു, ദിശ മാറുമെന്നും ദുര്‍ബലമാകുമെന്നും നിഗമനം

        സംസ്ഥാനത്ത് കാലവര്‍ഷമെത്താന്‍ വൈകുന്നത്, പടിവാതില്‍ക്കലെത്തിയ കാലവര്‍ഷക്കാറ്റ് അറബിക്കടലിലെ ശക്തമായ ചക്രവാതച്ചുഴിയില്‍ പെട്ടതു മൂലമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ കാലവര്‍ഷം ശക്തമാകാന്‍ രണ്ടാഴ്ചകൂടി കഴിഞ്ഞേക്കുമെന്നാണ് നിഗമനം. നേരത്തേ, നിരീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി ചക്രവാതച്ചുഴി ചുഴലിയാകുമ്പോള്‍ ദിശമാറിയേക്കുമെന്ന നിരീക്ഷണവുമുണ്ട്. ഇതിനിടയില്‍, കാലവര്‍ഷം എത്തിയാലും അത് ദുര്‍ബലമാകാനുള്ള സാധ്യതയും ഉണ്ട്.  ചുഴലിയുടെ സ്വാധീനത്തില്‍ വരുംദിവസം മിക്കയിടത്തും മോശമില്ലാത്ത മഴ ലഭിക്കുമെന്നും വിലയിരുത്തലുണ്ട്. മഴക്കാലം ഇത്തവണ വൈകില്ല എന്നായിരുന്നു ഏജന്‍സികളുടെ ആദ്യ അറിയിപ്പ്. എന്നാല്‍ അന്തരീക്ഷത്തിലുണ്ടായ മാറ്റത്തില്‍ അതുണ്ടായില്ല. കാലവര്‍ഷക്കാറ്റ് അതിന്റെ ഗതികള്‍ പൂര്‍ത്തിയാക്കി നാല്, അഞ്ച് തീയതികളില്‍ കേരളത്തില്‍ പ്രവേശിക്കുമെന്ന് പിന്നീട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും പ്രവചിച്ചു. ലക്ഷദ്വീപിന്റെ വടക്കുപടിഞ്ഞാറായി മേഘപടലം രൂപംകൊണ്ടതുള്‍പ്പെടെ, അതിനുളള അന്തരീക്ഷവും ഒരുങ്ങി. ഇതിനിടയിലാണ്, അറബിക്കടലില്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തു രൂപപ്പെട്ട ചക്രവാതച്ചുഴി (സൈക്ലോണ്‍ സര്‍കുലേഷന്‍)യുടെ സ്വാധീനമുണ്ടായത്. ഇപ്പോഴത്തെ അന്തരീക്ഷത്തില്‍, ചക്രവാതചുഴി ന്യൂനമര്‍ദമായി മാറി, എട്ടാംതീയതിയോടെ ശക്തമായ ചുഴലിയാകും. അത് 12 ന് കൂടുതല്‍…

    Read More »
  • Kerala

    യുവാവിനെ മര്‍ദിച്ച്‌ പണവും മൊബൈല്‍ ഫോണും കവർന്നു; ട്രാൻസ്ജെൻഡര്‍ അടക്കം രണ്ട് പേർ അറസ്റ്റിൽ

    കൊച്ചി: യുവാവിനെ മര്‍ദിച്ച്‌ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ട്രാൻസ്ജെൻഡര്‍ അടക്കം രണ്ട് പേരെ എറണാകുളം സെൻട്രല്‍ പൊലീസ് പിടികൂടി. എറണാകുളം കോതാട് മരോട്ടിപറമ്ബില്‍ അനു ശ്രീനിവാസ് (31), ട്രാൻസ്ജെൻഡര്‍ കായംകുളം പുതുപ്പള്ളി ആര്‍.വി നിവാസില്‍ അനുശ്രീ (36) എന്നിവരാണ് പിടിയിലായത്.   ശനിയാഴ്ച രാത്രി 8.30ഓടെയാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കലാഭവൻ റോഡിലെ റെയില്‍വേ ക്രോസിന് സമീപംവെച്ച്‌ മലപ്പുറം സ്വദേശിയായ യുവാവിനെ ഏഴോളം പേര്‍ അടങ്ങുന്ന സംഘം മര്‍ദിച്ച്‌ അവശനാക്കി മൊബൈല്‍ ഫോണും 7000 രൂപയും കവരുകയായിരുന്നു.   എറണാകുളം സെൻട്രല്‍ പൊലീസ് ഇൻസ്പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

    Read More »
  • Kerala

    കുട്ടനാടിന് ശുദ്ധമായ കുടിവെള്ളവുമായി മോഹന്‍ലാല്‍!

    എടത്വ: കുടിവെള്ള ക്ഷാമത്തില്‍ വലയുന്ന കുട്ടനാടിന് കുടിവെള്ള പ്ലാന്‍റുമായി നടന്‍ മോഹന്‍ലാല്‍. കുട്ടനാട്ടിലെ എടത്വ ഒന്നാം വാര്‍ഡിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൌണ്ടേഷന്‍ കുടിവെള്ള പ്ലാന്‍റ് സ്ഥാപിച്ചത്. ഈ മേഖലയിലെ 300 ഓളം കുടുംബങ്ങള്‍ക്കും സ്കൂളുകള്‍ അടക്കമുള്ള സ്ഥാപനങ്ങളിലേക്കുമാണ് ഈ പ്ലാന്‍റില്‍ നിന്ന് കുടിവെള്ളമെത്തുക. പൂര്‍ണമായും സൌരോര്‍ജത്തിലാണ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം. ഒരു മാസം 9 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ ശേഷിയുള്ളതാണ് പ്ലാന്‍റ്. ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഇലക്ട്രോണിക് കാര്‍ഡ് മുഖേന സൌജന്യമായി കുടിവെള്ളം ഉപയോഗിക്കാനാവും. ബാറ്ററികള്‍ ഉപയോഗിക്കാതെ ഗ്രിഡിലേക്ക് വൈദ്യുതി നേരിട്ട് നല്‍കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്‍റ് പൂര്‍ണമായും പ്രകൃതി സൌഹാര്‍ദ്ദമാണ്. കുട്ടനാട്ടിലെ ഭൂജലത്തില്‍ സാധാരണമായി കാണുന്ന ഇരുമ്പ്, കാല്‍സ്യം, ക്ലോറൈഡ്, ഹെവി മെറ്റല്‍സ് എന്നിവ നീക്കി കോളിഫോം, ഇ കൊളൈ എന്നീ ബാക്ടീരിയകളേയും ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്‍റ്. ലോക പരസിഥിതി ദിനത്താലണ് പ്ലാന്‍റ് നാട്ടുകാര്‍ക്ക് സമര്‍പ്പിച്ചത്. മേജര്‍ രവിയാണ് പ്ലാന്‍റ് നാട്ടുകാര്‍ക്ക് സമര്‍പ്പിച്ചത്.

    Read More »
Back to top button
error: