Month: June 2023
-
Kerala
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് വരെ മാട്ടുപ്പെട്ടി ജലാശയത്തിൽ ബോട്ടിങ് നിർത്തിവയ്ക്കാൻ മൂന്നാർ പൊലീസിന്റെ നിർദ്ദേശം
മൂന്നാർ: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് വരെ മാട്ടുപ്പെട്ടി ജലാശയത്തിൽ ബോട്ടിങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് മൂന്നാർ പൊലീസിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം ബോട്ടിൽ വെള്ളം കയറിയ സംഭവത്തെ തുടർന്നാണ് നടപടി. എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയശേഷമാണ് നോട്ടീസ് കൊടുത്തത്. മാട്ടുപ്പെട്ടിയിൽ സർവീസ് നടത്തുന്ന എല്ലാ ബോട്ടുകളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാനാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകുമെന്നും എസ്എച്ച്ഒ പറഞ്ഞു. കഴിഞ്ഞ ദിവസം ബോട്ടിൽ വെള്ളം കയറിയെങ്കിലും 33 യാത്രക്കാരെയും സുരക്ഷിതമായി തിരിച്ചിറക്കിയിരുന്നു. ബോട്ടിന്റെ എഞ്ചിന് സമീപത്തെ ഷാഫ്റ്റ് ഗ്ലാൻഡ് വഴിയാണ് വെള്ളം കയറിയതെന്നും അത് നന്നാക്കാൻ കൊണ്ടുപോകാൻ ഇരിക്കുകയായിരുന്നെന്നായിരുന്നു ഉടമയുടെ വിശദീകരണം. ബോട്ടിങ് സെന്ററിൽ നിന്നു മുപ്പതിലധികം സഞ്ചാരികളുമായി യാത്ര തുടങ്ങി മിനിറ്റിനുള്ളിൽ ബോട്ടിനുള്ളിലേക്കു വെള്ളം ഇരച്ചു കയറുകയായിരുന്നു. സഞ്ചാരികൾ ബഹളം വച്ചതോടെ ബോട്ട് തിരിച്ച് ലാൻഡിങ് സ്ഥലത്തെത്തിക്കുകയായിരുന്നു.
Read More » -
Kerala
ബലാത്സംഗ ശ്രമത്തിനിടെ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
കോഴിക്കോട് വെള്ളയില്‍ വയോധികയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയൽവാസിയെ അറസ്റ്റ് ചെയ്തു. അയല്‍വാസിയായ രാജനെ(67) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ശാന്തി നഗര്‍ കോളനിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 74 -കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ബലാത്സംഗ ശ്രമത്തിനിടെയാണ് വയോധിക കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. വയോധികയുടെ വീടിന് സമീപം വൈകിട്ട് രാജനെ കണ്ടുവെന്ന് നാട്ടുകാർ പോലീസിന് മൊഴിയും നല്‍കിയിരുന്നു.തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
Read More » -
LIFE
റിലീസിന് മുന്‍പുതന്നെ ഞങ്ങളുടെ ചിത്രത്തെ വിശ്വസിച്ചതിന് സോണി ലിവിനോട് നന്ദി; 2018 സിനിമ ഒടിടി റിലീസ് സംബന്ധിച്ച് ജൂഡ് പറയുന്നു…
2018 സിനിമ ഒടിടി റിലീസ് സംബന്ധിച്ച് തിയറ്ററുകാരുമായുള്ള കരാർ ലംഘിച്ചത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ തിയറ്റർ ഉടമകൾ സൂചനാ പണിമുടക്ക് നടത്തുകയാണ്. ഇതുപ്രകാരം നാളെയും മറ്റന്നാളും സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ഒടിടി പ്ലാറ്റ്‍ഫോം ആയ സോണി ലിവിൽ നിന്ന് ഒരു ഡീൽ വന്നപ്പോൾ ദൈവാനുഗ്രഹമായാണ് താൻ കണ്ടതെന്ന് സോഷ്യൽ മീഡിയയിൽ ജൂഡ് കുറിച്ചു. “തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുൻപ് നിർമ്മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അതുകൊണ്ടാണ് സോണി ലിവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹമായി കണ്ടത്. ഇതാരും മനഃപൂർവം ചെയ്യുന്നതല്ല. ഇത് ബിസിനസിൻറെ ഒരു ഭാഗമാണ്. റിലീസിന് മുൻപുതന്നെ ഞങ്ങളുടെ ചിത്രത്തെ വിശ്വസിച്ചതിന് സോണി ലിവിനോട് നന്ദി പറയുന്നു, ഞങ്ങളുടെ സ്നേഹിച്ചതിന് എല്ലാവരോടും നന്ദി പറയുന്നു. തിയറ്റർ ഉടമകളോടും പ്രേക്ഷകരോടും, നിങ്ങളാണ് യഥാർഥ നായകർ”, എന്നാണ് ജൂഡിൻറെ കുറിപ്പ്. സിനിമ തിയറ്ററിൽ റിലീസ്…
Read More » -
India
കർണാടകയിൽ സദാചാര പൊലീസിംഗ് തടയാൻ പ്രത്യേക പൊലീസ് വിഭാഗം രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി
മംഗളൂരു: കർണാടകയിൽ സദാചാര പൊലീസിംഗ് തടയാൻ പ്രത്യേക പൊലീസ് വിഭാഗം. മംഗളൂരു കമ്മീഷണർ കുൽദീപ് കുമാർ ജെയിനിന്റെ കീഴിലാണ് പ്രത്യേക വിഭാഗം. കഴിഞ്ഞദിവസം മലയാളികൾ ഉൾപ്പെടെ സദാചാര ആക്രമണത്തിന് വിധേയരായിരുന്നു. ദക്ഷിണ കന്നട മേഖലയിലെ സദാചാര പോലീസ് നടപടികൾക്ക് തടയിടാനാണ് കർണാടക ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര പ്രത്യേക പോലീസ് വിഭാഗത്തെ നിയോഗിച്ചത്. പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികൾക്കെതിരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തലപ്പാടി, ഉള്ളാൾ സ്വദേശികൾ ആണ് അറസ്റ്റിലായത്. എല്ലാവരും തീവ്രഹിന്ദുസംഘടനാ പ്രവർത്തകർ ആണെന്ന് പൊലീസ് പറഞ്ഞു. സദാചാര ആക്രമണത്തിനെതിരെ ഉള്ളാൾ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പെൺസുഹൃത്തുക്കൾക്കൊപ്പം സോമേശ്വര ബീച്ചിലെത്തിയതിന് മൂന്ന് ആൺകുട്ടികളെ ഒരു സംഘം തല്ലിച്ചതച്ചത്. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന സംഘം കടൽത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും പേർ ഇവരെ തടഞ്ഞത്. തുടർന്ന് അവർ മൂന്ന് ആൺകുട്ടികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ വാക്കുതർക്കമായി.…
Read More » -
Business
അയ്യയ്യോ ! ഉയർന്ന പെൻഷന് ഇതുവരെ അപേക്ഷിച്ചില്ലേ? സമയപരിധി ജൂൺ 26 വരെ മാത്രം
ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും. മെയ് വരെയായിരുന്നു ആദ്യം ഇപിഎഫ്ഒ അനുവദിച്ചിരുന്ന സമയപരിധി. എന്നാൽ കാലാവധി വീണ്ടും നീട്ടി. ജൂൺ 26 വരെയാണ് ഇപ്പോൾ സമയപരിധി. ഇത് രണ്ടാം തവണയാണ് ഇപിഎഫ്ഒ സമയപരിധി നീട്ടുന്നത്. 2022 നവംബർ 4-ന് നൽകിയ ഉത്തരവിലാണ് സുപ്രീം കോടതി ആദ്യം മാർച്ച് 3 വരെ സമയപരിധി നിശ്ചയിച്ചത്. താൽപ്പര്യമുള്ള വരിക്കാർക്ക് ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതിനായി ഇപിഎഫ്ഒ പിന്നീട് മെയ് 3 വരെ സമയപരിധി നീട്ടി. പിന്നീട് 26 ജൂൺ 2023 വരെ നീട്ടി. സുപ്രീം കോടതി വിധിയിൽ സമയപരിധി നിശ്ചയിച്ചതിന് ശേഷം യോഗ്യരായ ജീവനക്കാർക്കുള്ള ഓൺലൈൻ അപേക്ഷാ സൗകര്യം പുനഃസ്ഥാപിക്കാൻ ഇപിഎഫ്ഒ ഏറെ സമയമെടുത്തതാണ് സമയപരിധി നീട്ടിയതിന് കാരണം. എംപ്ലോയീസ് പെൻഷൻ പദ്ധതി ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. തുടക്കത്തിൽ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഈ…
Read More » -
Kerala
റാന്നിയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത; രാത്രിയിൽ കാമുകിയെ കാണാനെത്തിയ മുഹമ്മദ് ആഷികിന്റെ ജഡം കണ്ടെത്തിയത് ആൾപ്പാർപ്പില്ലാത്ത വീട്ടിലെ കിണറ്റിൽ
റാന്നി:പുതുശ്ശേരിമലയിൽ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത.രാത്രില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ പതിനാറുകാരനെയാണ് തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാന്നി പുതുശ്ശേരിമലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.അങ്ങാടി അലങ്കാരേത്ത് മുഹമ്മദ് ആഷികിനെയാണ് 10 കിലോമീറ്റർ ദൂരത്തിൽ പുതുശ്ശേരി മലയിലുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി വീട്ടില്‍ നിന്നും പുറത്തുപോയ ആഷിക്കിനെ ഏറെ നേരമായും കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. മകനെ കാണാതായതോടെ മാതാപിതാക്കള്‍ ഇരട്ട സഹോദരനോട് തിരക്കിയപ്പോഴാണ് ആഷിക് പെണ്‍സുഹൃത്തിനെ കാണാൻ പോയപോയതാകാമെന്ന് സംശയം പ്രകടിപ്പിച്ചത്. പിന്നാലെ ബന്ധുക്കള്‍ പുതുശ്ശേരിമലയിലെത്തുകയായിരുന്നു. ആഷികിന്റെ ബൈക്ക് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്ത് പരിശോധന നടത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടിന്റെ സമീപത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറിനുള്ളില്‍ നിന്ന് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്കൂളില്‍ ഒപ്പം പഠിച്ച പെണ്‍സുഹൃത്തിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെയാണ് ആഷിക് സംഭവ സ്ഥലത്തെത്തിയത്.പിന്നാലെ വീടിന്റെ ജനാലയില്‍ തട്ടിവിളിച്ചതോടെ…
Read More » -
LIFE
പടം തിയറ്ററിൽ പ്രദർശിപ്പിക്കണോ ? മിനിമം നിലവാരമെങ്കിലും വേണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്
മിനിമം നിലവാരമുള്ള സിനിമകൾ മാത്രമേ തിയറ്ററിൽ പ്രദർശിപ്പിക്കൂ എന്ന നിലപാടിലേക്കാണ് തങ്ങൾ നീങ്ങുന്നതെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. താരങ്ങൾ നിർമാതാക്കൾ ആയതോടെയാണ് ഒടിടി പ്രതിസന്ധി രൂക്ഷമായതെന്ന് ഫിയോക്ക് ഭാരവാഹികൾ പറഞ്ഞു. തിയേറ്റർ വ്യവസായത്തെ നശിപ്പിച്ചത് നിർമാതാക്കളായ താരങ്ങളുടെ ആർത്തിയാണ്. കരാർ ലംലിക്കുന്ന താരങ്ങളോട് മുഖം കറുപ്പിച്ച് പറയാൻ പലപ്പോഴും കഴിയുന്നില്ല. താരങ്ങളെ ഞങ്ങൾക്ക് പേടിയില്ല. ഞങ്ങളാണ് അവരെ താരങ്ങളാക്കിയത്. താരങ്ങളായ നിർമാതാക്കൾക്കെതിരെയും ശക്തമായ നിലപാടെടുക്കുമെന്നും തിയറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി. ഒടിടി റിലീസ് സംബന്ധിച്ച് നിർമാതാക്കളും തിയറ്റർ ഉടമകളും ആയുള്ള കരാർ ‘2018’ സിനിമയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നാളെയും മറ്റന്നാളും സൂചനാ പണിമുടക്ക് ഫിയോക്കിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സമരത്തിൽ പങ്കെടുക്കില്ലെന്ന് ലിബർട്ടി ബഷീർ വ്യക്തമാക്കിയിട്ടുണ്ട്. തിയറ്ററിൽ റിലീസ് ചെയ്‍ത് 42 ദിവസം കഴിഞ്ഞാൽ മാത്രം ആയിരിക്കണം ഒടിടി പ്ലാറ്റ്ഫോമുകളിലെ റിലീസ് എന്നായിരുന്നു തിയറ്റർ ഉടമകളും നിർമ്മാതാക്കളും തമ്മിലുള്ള ധാരണ. ‘2018’ന്റെ…
Read More » -
Kerala
അമൽജ്യോതിയിലെ വിദ്യാർത്ഥിനിയുടെ മരണം: വിദ്യാർത്ഥി സമരത്തിന് പിന്നിൽ തത്പര കക്ഷികൾ, ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി അതിരൂപത
കോട്ടയം: അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി സമരത്തിന് പിന്നിൽ തത്പര കക്ഷികളുടെ അജണ്ടയാണെന്ന് വിമർശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത രംഗത്ത്. ചില തത്പര കക്ഷികൾ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്ത് കണ്ടുവരുന്നത് സങ്കടകരമാണെന്നും വികാരി ജനറൽ വിമർശിച്ചു. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സത്യം അന്വേഷണ ഏജൻസികൾ പുറത്തു കൊണ്ടുവരണം. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റിന് വീഴ്ച പറ്റിയിട്ടില്ല. 16 തിയറി പേപ്പറുകളിൽ 13 എണ്ണത്തിലും ശ്രദ്ധ തോറ്റിരുന്നു. ലാബിൽ ഫോൺ ഉപയോഗിച്ചതിനാലാണ് ഫോൺ പിടിച്ചു വച്ചത്. ഇക്കാര്യം കുട്ടിയുടെ വീട്ടിൽ അറിയിച്ചിരുന്നു. സംഭവ ദിവസം സന്ധ്യയ്ക്ക് കുട്ടിയുടെ അമ്മ ഫോണിൽ വിളിച്ചിട്ടും സംസാരിക്കാൻ ശ്രദ്ധ തയാറായിരുന്നില്ലെന്നും രൂപത വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു. അതിനിടെ വിദ്യാർത്ഥി സമരം രൂക്ഷമായ കോളേജിൽ പ്രശ്നം പരിഹരിക്കാന സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വിഎൻ വാസവനും നാളെ…
Read More » -
LIFE
സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ലാത്ത ‘നല്ല നിലാവുള്ള രാത്രി’; സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ മർഫി ദേവസിയുടെ സംവിധാനത്തിലുള്ള ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ലാത്ത ഒരു സിനിമയാണ് ‘നല്ല നിലാവുള്ള രാത്രി’. ചിത്രത്തിലെ ‘തനാരോ തന്നാരോ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു. ശ്യാം ധരനാണ് ചിത്രത്തിന്റെ എഡിറ്റർ. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്‍സൺ സി ജെയാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ചിത്രത്തിന്റെ വസ്ത്രാലങ്കാരം അരുൺ മനോഹർ ആണ്. ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ്…
Read More » -
Kerala
നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ഇഡി മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം:നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ഇഡി മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു.ഇത് അന്തിമ കുറ്റപത്രമായേക്കാനാണ് സാധ്യത. സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ 27 പേര്‍ ഉള്‍പ്പെട്ടതായാണ് ഇഡി കുറ്റപത്രത്തിലുള്ളത്. സരിത്, സന്ദീപ്, എം.ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ ഇരുപത്തിയൊന്നര കോടി രൂപയുടെ സ്വത്ത് വകകള്‍ ഇതുവരെ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. കേസില്‍ പ്രതികളായ നന്ദു എന്ന നന്ദഗോപാല്‍, കോഴിക്കോട് സ്വദേശികളായ ടി.എം. സംജു, ഷംസുദ്ദീൻ എന്നിവരുടെ 1.13 കോടി വിലവരുന്ന ഭൂമിയും 27.65 ലക്ഷം വിലവരുന്ന സ്വര്‍ണവും ഇഡി പിടിച്ചെടുത്തിരുന്നു. നയതന്ത്ര പാഴ്‌സലുകള്‍ വഴി ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഒരുഭാഗം സംജുവിനും നന്ദഗോപാലിനും ഷംസുദ്ദീനുമാണ് കൈമാറിയിരുന്നതെന്ന് റെമീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഏപ്രിലില്‍ ഇവരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തത്. നന്ദഗോപാലിന്റെ കോയമ്ബത്തൂരിലെ ഓഫീസിലും വീട്ടിലും സംജുവിന്റെയും ഷംസുദ്ദീന്റെയും വീടുകളിലും ഏപ്രില്‍ 12-ന് ഇഡി സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വത്ത് പിടിച്ചെടുക്കല്‍ നടപടി.
Read More »