Month: June 2023

  • Crime

    വീട്ടില്‍ ദുര്‍മരണം ഒഴിവാക്കാന്‍ മന്ത്രവാദം; 16 വയസുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

    മലപ്പുറം: എടവണ്ണയില്‍ പൂജ നടത്താനെന്ന വ്യാജേന വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. എടക്കര പുല്ലഞ്ചേരി സ്വദേശി ഷിജുവിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടാകുന്ന ദുര്‍മരണങ്ങളും അനിഷ്ടസംഭവങ്ങളും പൂജയിലൂടെ ഒഴിവാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഷിജു എടവണ്ണയിലെ കുടുംബവുമായി അടുക്കുന്നത്. ഷിജുവിന്റെ വാക്ക് വിശ്വസിച്ച വീട്ടുകാര്‍ പൂജ നടത്താന്‍ തയ്യാറായി. കഴിഞ്ഞമാസം 29ന് വീട്ടിലെത്തിയപ്പോഴായിരുന്നു പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ അമ്മയോടും പ്രതി മോശമായി പെരുമാറി. പെണ്‍കുട്ടി സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. സുഹൃത്ത് ചൈല്‍ഡ് ലൈനിലും എടവണ്ണ പോലീസിലും വിവരമറിയിച്ചു. തുടര്‍ന്ന് മന്ത്രവാദം നടത്തിയ ആളെ പോലീസ് പിടികൂടുകയായിരുന്നു. വര്‍ഷങ്ങളായി എടവണ്ണ കുന്നുമ്മലില്‍ ജോലി ചെയ്തുവരികയാണ് ഷിജു. പ്രതിയെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.    

    Read More »
  • Crime

    വ്യാജരേഖാ കേസില്‍ എസ്എഫ്‌ഐ നേതാവ് വിദ്യയ്ക്കെതിരേ ജാമ്യമില്ലാക്കുറ്റം; 7 വര്‍ഷം വരെ തടവു കിട്ടാം

    കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്എഫ്ഐ നേതാവായ കെ.വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ.വിദ്യ (വിദ്യ വിജയന്‍) ഗെസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് വിവാദമായതോടെയാണ് കേസെടുത്തത്. കാലടി സംസ്‌കൃത സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വിദ്യ മുന്‍പ് എറണാകുളം മഹാരാജാസിലും എസ്എഫ്ഐ നേതാവായിരുന്നു. ഈമാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂവിനു വിദ്യ 2 സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി. 2018 ജൂണ്‍ 4 മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തില്‍ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയില്‍ പറയുന്നത്. ആദ്യ സര്‍ട്ടിഫിക്കറ്റിലെ കാലയളവില്‍ വിദ്യ യഥാര്‍ഥത്തില്‍ മഹാരാജാസിലെ പിജി വിദ്യാര്‍ഥിയായിരുന്നു. ഇന്റര്‍വ്യൂ പാനലിലുള്ളവര്‍ ലോഗോയും…

    Read More »
  • Kerala

    ഇനി വാഗമണ്‍ യാത്ര സുഖകരം; ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് ഉദ്ഘാടനം ഇന്ന്

    കോട്ടയം: കാത്തിരിപ്പിന് വിരാമംകുറിച്ച് ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. ഇന്ന് വൈകിട്ട് നാല് മണിക്ക് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷനാകും. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന റോഡ് 20 കോടി രൂപ അനുവദിച്ചാണ് ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ഇതോടെ, പാലാ, ഈരാറ്റുപേട്ട മേഖലകളില്‍നിന്നുള്ള വാഗമണ്‍ യാത്ര ഇനി സുഗമമാകും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് റീ ടെന്‍ഡറില്‍ റോഡുപണി കരാറെടുത്ത് നാലുമാസത്തില്‍ പൂര്‍ത്തിയാക്കിയത്. 2021 ഒക്ടോബറിലാണ് റോഡിന്റെ പുനരുദ്ധാരണത്തിന് 19.9 കോടി രൂപയുടെ ഭരണാനുമതിയും ഡിസംബറില്‍ സാങ്കേതികാനുമതിയും ലഭിച്ചത്. കിഫ്ബിയില്‍നിന്നുള്ള സാമ്പത്തികസഹായത്തോടെ ബിഎംബിസി നിലവാരത്തില്‍ റോഡ് നിര്‍മിക്കാനായിരുന്നു പദ്ധതി. 2022 ഫെബ്രുവരിയില്‍ 16.87 കോടി രൂപയ്ക്ക് കരാറായി. ആറുമാസംകൊണ്ട് റോഡുപണി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിബന്ധനയെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയ കരാറുകാരനെ ഒഴിവാക്കി. പിന്നീട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി രണ്ടാമത് ടെന്‍ഡര്‍ എടുത്ത് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചു.  …

    Read More »
  • India

    പായസത്തിന് രുചി പോര; വിവാഹനിശ്ചയച്ചടങ്ങ് വേദിയില്‍ കൂട്ടത്തല്ല്

    പായസത്തിന് രുചി പോരെന്ന് പറഞ്ഞ് വിവാഹനിശ്ചയച്ചടങ്ങ് വേദിയില്‍ കൂട്ടത്തല്ല്.തമിഴ്നാട്ടിലെ സീര്‍കാഴിയില്‍ ആണ് സംഭവം. മയിലാടുതുറൈ സീര്‍കാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിലാണ് പായസത്തിന്‍റെ പേരില്‍ തമ്മിലടി നടന്നത്.വിവാഹനിശ്ചയച്ചടങ്ങ് വേദിയില്‍ സദ്യക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.ചോറുകഴിച്ച്‌ തീരുന്നതിന് മുമ്ബ് പായസം വിളമ്ബിയതിന്‍റെ പേരില്‍ ചിലര്‍ എതിരഭിപ്രായം പറഞ്ഞു. തുടര്‍ന്നുള്ള തര്‍ക്കത്തില്‍ പായസത്തിന് രുചി പോരെന്ന് വരന്‍റെ ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു. ഇതോടെ ഇരുഭാഗത്തും അതിഥികള്‍ ചേര്‍ന്ന് തര്‍ക്കം വഷളായി. ഇതിനിടെ വരന്‍റെ ഒപ്പമെത്തിയവരില്‍ ചിലര്‍ വധുവിന്‍റെ വീട്ടുകാര്‍ക്ക് നേരെ പായസം വലിച്ചെറിഞ്ഞു. അതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു.   ഭക്ഷണശാലയ്ക്കുള്ളിലെ മേശയും കസേരയുമെല്ലാം പരസ്പരം വലിച്ചെറിഞ്ഞു. തുടര്‍ന്ന് സീര്‍കാഴി പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തേയും പിന്തിരിപ്പിക്കുകയായിരുന്നു

    Read More »
  • India

    പട്ടിയിറച്ചി നിരോധിച്ച നാഗാലാൻസ് സര്‍ക്കാര്‍ നടപടി ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കി

    ഗുവാഹത്തി: പട്ടിയിറച്ചി നിരോധിച്ച നാഗാലാൻസ് സര്‍ക്കാര്‍ നടപടി  ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കി. വാണിജ്യ ഇറക്കുമതി, നായ്ക്കളുടെ വ്യാപാരം, മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും പട്ടിയിറച്ചി വില്‍ക്കുന്നതിനുള്ള നാഗാലാൻഡ് സര്‍ക്കാര്‍ നിരോധന‌മാണ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് റദ്ദാക്കിയത്. പട്ടിയിറച്ചി നാഗകള്‍ക്കിടയില്‍ സ്വീകാര്യമായ ഭക്ഷണമാണെന്ന് ജസ്റ്റിസ് മാര്‍ലി വങ്കുങ് വിധിയില്‍ ചൂണ്ടിക്കാട്ടി. പട്ടിയിറച്ചി വില്‍പനയിലൂടെ വ്യാപാരികള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം നേടാൻ കഴിയുമെന്നും കോടതി പറഞ്ഞു. 2011ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ്‌സ് (ഫുഡ് പ്രൊഡക്‌ട്‌സ് സ്റ്റാൻഡേര്‍ഡ്‌സ് ആൻഡ് ഫുഡ് അഡിറ്റീവുകള്‍) റെഗുലേഷന്റെ മൃഗങ്ങള്‍ എന്നതിന്റെ നിര്‍വചനത്തിന് കീഴില്‍ നായകളെ പരാമര്‍ശിച്ചിട്ടില്ലെന്നും ജസ്റ്റിസ് വാൻകുങ് അഭിപ്രായപ്പെട്ടു. നാഗാലാൻഡിലെ വിവിധ ഗോത്രക്കാര്‍ നായ മാംസം ഭക്ഷിക്കുന്നത് അംഗീകരിക്കാതിരിക്കാൻ ഒരു കാരണവും കണ്ടെത്തുന്നില്ലെന്നും പട്ടിയിറച്ചിക്ക് ഔഷധമൂല്യമുണ്ടെന്ന വിശ്വാസം ഇവര്‍ക്കിടയിലുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.   നാഗാലാൻഡ് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

    Read More »
  • Kerala

    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന കുട്ടിയെ തെരുവ് നായ കടിച്ചുകീറി

    കണ്ണൂര്‍: കണ്ണൂരില്‍ ഒന്നര വയസുകാരന് നേരെ തെരുവു നായയുടെ ആക്രമണം.പാനൂര്‍ സ്വദേശിയായ നസീറിന്റെ മകൻ ഐസിന് നേരെയാണ് ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന കുട്ടിയെ നായ കടിച്ചുകീറുകയായിരുന്നു.ആക്രമത്തിൽ കുട്ടിയുടെ മുഖത്തിനും കണ്ണിനും ഗുരുതര പരിക്കേറ്റു.മൂന്നു പല്ലുകളും നഷ്ടമായി.കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍‌ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

    Read More »
  • NEWS

    ഷാര്‍ജയില്‍ ഇന്ത്യൻ വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

    ഷാർജയിൽ ഇന്ത്യൻ വിദ്യാര്‍ഥിനിയെ താമസക്കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി.ഗുജറാത്ത് സ്വദേശിനിയായ 16-കാരിയാണ് മരിച്ചത് ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ അബുഷഗാരയിലായിരുന്നു സംഭവം നടന്നത്.കെ.എം. ട്രേഡിങിന് സമീപത്തുള്ള 26 നില കെട്ടിടത്തിലെ 15-ാമത്തെ നിലയിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് വീണത്. മാതാപിതാക്കളുടെ ഏക മകളായിരുന്നു. മരണത്തെക്കുറിച്ച്‌ ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

    പത്തനംതിട്ട: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ കെ.പി പുന്നൂസ് അറസ്റ്റില്‍. പാലക്കാട് മംഗലം സ്വദേശിയായ യുവാവില്‍ നിന്നും 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലാണ് കെ.പി പുന്നൂസ് അറസ്റ്റിലായത്.ജര്‍മൻ കമ്ബനിയുടെ ഡയറക്ടറാക്കാമെന്ന് പറഞ്ഞാണ് 50 ലക്ഷം രൂപയാണ് വാങ്ങിയത്.വടക്കഞ്ചേരി പൊലീസ് അറസ്റ്റു ചെയ്ത പുന്നൂസിനെ ആലത്തൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.   പുഷ്പഗിരി കോളജില്‍ അഡ്മിഷൻ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിയില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ കോട്ടയം ഈസ്റ്റ്‌ പൊലീസ് കഴിഞ്ഞ ആഴ്ച പുന്നൂസിനെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയില്‍ നിന്ന് 25 ലക്ഷം രൂപയാണ് തട്ടിയത്.

    Read More »
  • India

    പന്ത്രണ്ട് ഡാമുകളുള്ള ലോകത്തെ ഏക ഹിൽസ്റ്റേഷൻ; പോകാം തമിഴ്നാട്ടിലെ വാൽപ്പാറയിലേക്ക്

    വാൽപ്പാറ എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടാകില്ല. സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിൽ ആണെങ്കിലും വാൽപ്പാറയിൽ വരുന്ന സഞ്ചാരികൾ ഭൂരിഭാഗവും മലയാളികളാണ്.അതെ, മലയാളികളുടെ യാത്രകളിൽ ഒരു പ്രധാന സ്പോട്ട് ആയി മാറിയിരിക്കുന്നു വാൽപ്പാറ.   തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്.കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുമാണ് വാൽപ്പാറയിലേക്കുള്ള ദൂരം.കേരളത്തിൽ നിന്നും സഞ്ചാരികൾക്ക് പ്രധാനമായും മൂന്നു വഴികളിലൂടെ വാൽപ്പാറയിൽ എത്തിച്ചേരാം. 1 പാലക്കാട്– പൊള്ളാച്ചി – ആളിയാർ വഴി വാൽപ്പാറ, 2. ചാലക്കുടി – അതിരപ്പിള്ളി – മലക്കപ്പാറ – വാൽപ്പാറ, 3. മൂന്നാർ – മറയൂർ – ചിന്നാർ – ആനമല വഴി വാൽപ്പാറ. ഈ പറഞ്ഞവയിൽ ഏറ്റവും കൂടുതലാളുകൾ തിരഞ്ഞെടുക്കുന്നതും മനോഹരവുമായ റൂട്ട് ആണ് ചാലക്കുടി – മലക്കപ്പാറ വഴിയുള്ളത്.ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളി, വാഴച്ചാൽ വഴിയാണ് ഇവിടേക്ക് പോകുന്നത്.   വാഴച്ചാൽ കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു സഞ്ചരിച്ചാൽ പിന്നെ ഘോരവനപ്രദേശം തുടങ്ങുകയായി.പച്ചപ്പ് നിറഞ്ഞ കാട്ടിലൂടെയുള്ള യാത്ര…

    Read More »
  • India

    ട്രെയിൻ യാത്ര ഇൻഷുറൻസ് ചെയ്യാം, വെറും 35 പൈസയ്ക്ക് 

    ട്രെയിൻ അപകടങ്ങള്‍, യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന മരണം, ട്രെയിന്‍ വൈകിയതു മൂലം യാത്ര ചെയ്യാൻ പറ്റാതിരിക്കുക, ട്രെയിനിന്റെ പെട്ടെന്നുള്ള റദ്ദാക്കൽ, യാത്രയ്ക്കിടയിലെ മോഷണം, തുടങ്ങി പല കാര്യങ്ങളും റെയില്‍വേ ഇൻഷുറൻസിന്റെ പരിധിയില്‍ വരുന്നു.ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ട്രാവല്‍ ഇൻഷുറൻസ് കൂടി ചേര്‍ത്ത് ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രമേ യാത്രക്കാർ ഇത്തരം ഇൻഷുറൻസിന്റെ പരിധിയിൽ വരികയുള്ളൂ.ഇതിന് വേണ്ടിവരുന്ന ചെലവ് വെറും 35 പൈസ മാത്രമാണ്. എങ്ങനെ ഐആര്‍സിടിസി ഇൻഷുറൻസ് എടുക്കാം IRCTC വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ട്രെയിൻ തെരഞ്ഞെടുത്ത് യാത്രക്കാരുടെ വിവരങ്ങള്‍ നല്കിയ ശേഷം താഴേക്ക് സ്ക്രോള്‍ ചെയ്തു പോകുമ്ബോള്‍ ട്രാവല്‍ ഇൻഷുറൻസ് എന്ന ഓപ്ഷൻ കാണാം. യെസ് എന്നും നോ എന്നുമുള്ള ഓപ്ഷൻ ഇവിടെ കൊടുത്തിരിക്കും. ഇതില്‍ യെസ് ക്ലിക്ക് ചെയ്യാം. വെറും 35 പൈസ അതെ, വെറും 35 പൈസ മാത്രമാണ് ഒരാള്‍ക്ക് ട്രെയിൻ യാത്രയില്‍ ഇൻഷുറൻസിനായി റെയില്‍വേ ടിക്കറ്റ് ചാര്‍ജിനൊപ്പം അധികമായി നല്കേണ്ടത്.…

    Read More »
Back to top button
error: