KeralaNEWS

യുവാവിനെ മര്‍ദിച്ച്‌ പണവും മൊബൈല്‍ ഫോണും കവർന്നു; ട്രാൻസ്ജെൻഡര്‍ അടക്കം രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: യുവാവിനെ മര്‍ദിച്ച്‌ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ട്രാൻസ്ജെൻഡര്‍ അടക്കം രണ്ട് പേരെ എറണാകുളം സെൻട്രല്‍ പൊലീസ് പിടികൂടി.

എറണാകുളം കോതാട് മരോട്ടിപറമ്ബില്‍ അനു ശ്രീനിവാസ് (31), ട്രാൻസ്ജെൻഡര്‍ കായംകുളം പുതുപ്പള്ളി ആര്‍.വി നിവാസില്‍ അനുശ്രീ (36) എന്നിവരാണ് പിടിയിലായത്.

 

ശനിയാഴ്ച രാത്രി 8.30ഓടെയാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കലാഭവൻ റോഡിലെ റെയില്‍വേ ക്രോസിന് സമീപംവെച്ച്‌ മലപ്പുറം സ്വദേശിയായ യുവാവിനെ ഏഴോളം പേര്‍ അടങ്ങുന്ന സംഘം മര്‍ദിച്ച്‌ അവശനാക്കി മൊബൈല്‍ ഫോണും 7000 രൂപയും കവരുകയായിരുന്നു.

 

എറണാകുളം സെൻട്രല്‍ പൊലീസ് ഇൻസ്പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Back to top button
error: