Month: June 2023

  • India

    സൗജന്യ വൈദ്യുതി വാഗ്ദാനം;നിരക്ക് കുത്തനെ ഉയര്‍ത്തി കര്‍ണാടകയിൽ സിദ്ധരാമയ്യ സര്‍ക്കാർ

    ബെംഗളൂരു: 200 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെ നിരക്ക് കുത്തനെ ഉയര്‍ത്തി കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍. യൂണിറ്റിന് 2.89 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് വര്‍ധനവ് ബാധകമാവുക. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ ഗൃഹജ്യോതി പദ്ധതി പ്രകാരം സൗജന്യമായി വൈദ്യുതി ലഭിക്കും. ജൂലൈ ഒന്ന് മുതലാണ് പുതിയ പദ്ധതി നിലവില്‍ വരിക.

    Read More »
  • India

    40 മരണം വൈദ്യുതാഘാതമേറ്റ്;ഒഡീഷ ട്രെയിൻ അപകടത്തിന്റെ എഫ്ഐആർ

    ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിനിടെ വൈദ്യുതാഘാതമേറ്റും മരണമുണ്ടായെന്നും നാല്‍പ്പതിലധികം മൃതദേഹങ്ങളില്‍ പരുക്കില്ലെന്നും റെയില്‍വേ പൊലീസ്. എഫ്‌ഐആറിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറുന്ന നടപടികളും പുരോഗമിക്കുകയാണ്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ ആവശ്യമെങ്കില്‍ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം.അതിനിടെ, ട്രെയിൻ അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാൻ സിബിഐ സംഘം ഒഡീഷയിലെ ബാലസോറില്‍ എത്തി. അപകടം നടന്ന സ്ഥലത്തെ തെളിവുകള്‍ ശേഖരിക്കാനാണ് സിബിഐ സംഘം സ്ഥലം സന്ദര്‍ശിക്കുന്നത്. സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍പ്പേരുടെ മൊഴിയെടുക്കും. അട്ടിമറി ശ്രമം ഉള്‍പ്പെടെ സംശയിക്കുന്നതിനാല്‍ കൂടുതല്‍ സാങ്കേതികമായ പരിശോധനകളും നടത്തും.

    Read More »
  • Social Media

    ”ചാനലുകള്‍ക്ക് മുന്നില്‍ ഇപ്പോള്‍ കരയുന്ന ആ അമ്മയുടെ കണ്ണുനീരിന് ലേശമെങ്കിലും നോവ് ഉണ്ടായിരുന്നുവെങ്കില്‍…” കൊല്ലം സുധിയുടെ ബന്ധുക്കളുടെ സമീപനത്തെ വിമര്‍ശിച്ചു കുറിപ്പ്

    മലയാളികള്‍ എല്ലാം വളരെ ഞെട്ടയായിരുന്നു ഇന്നലെ ഒരു വാര്‍ത്ത കേട്ടത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൊല്ലം സുധി നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു എന്ന വാര്‍ത്തയായിരുന്നു നമ്മള്‍ കേട്ടത്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരാണ് ഇദ്ദേഹം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം, ഇദ്ദേഹത്തിന്റെ മരണത്തിനുശേഷം ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ പോലും വലിയ രീതിയില്‍ ഉത്തരവാദിത്വമില്ലാത്ത പോലെയാണ് പെരുമാറുന്നത്. രക്ത ബന്ധുക്കള്‍ അടക്കം ഇത്തരത്തിലാണ് പെരുമാറുന്നത്. ഒരാള്‍ ജീവിച്ചിരുന്നപ്പോള്‍ സമാധാനം കൊടുക്കാത്ത ബന്ധങ്ങള്‍ അയാള്‍ മരണപ്പെട്ടാല്‍ എങ്കിലും കുറച്ചു സമാധാനം നല്‍കണം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ അഞ്ജു പാര്‍വതി പ്രഭീഷ് എഴുതിയ കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഫേസ്ബുക്കില്‍ ആണ് ഇവര്‍ ഈ കുറിപ്പ് എഴുതിയിട്ടുള്ളത്. പലപ്പോഴും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുന്ന വ്യക്തിയാണ് ഇവര്‍. ഇവരുടെ പോസ്റ്റുകള്‍ എല്ലാം വലിയ രീതിയില്‍ ആണ് ഫേസ്ബുക്കില്‍ ചര്‍ച്ചയായി മാറാറുള്ളത്. കൊല്ലം സുധിയുടെ ബന്ധുക്കളുടെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട്…

    Read More »
  • India

    ട്രെയിൻ അപകടങ്ങള്‍ തുടര്‍ക്കഥ;മധ്യപ്രദേശിലെ ജബല്‍പൂരില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി

    ഭോപ്പാൽ: രാജ്യത്ത് ട്രെയിൻ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ജബല്‍പൂരിലെ ഗ്യാസ് ഫാക്ടറിയിലേക്ക് പോയ എല്‍പിജി ഗുഡ്സ് ട്രെയിന്റെ രണ്ട് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ഷാപുര ഭിട്ടോണി സ്റ്റേഷനിലെ ഭാരത് പെട്രോളിയം ഡിപ്പോയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുൻപ്  രാജ്യത്തുണ്ടായ മൂന്നാമത്തെ അപകടമാണിത്.കഴിഞ്ഞ ദിവസം ഒഡീഷയിൽ തന്നെ ചരക്ക് തീവണ്ടി പാളം തെറ്റിയിരുന്നു.

    Read More »
  • India

    മധ്യപ്രദേശ് പിടിക്കാന്‍ അടവ് പതിനെട്ടും പയറ്റി കോണ്‍ഗ്രസ്; തീവ്രഹിന്ദുത്വ സംഘടനയെ പാര്‍ട്ടിയിലെടുത്തു

    ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ മദ്ധ്യപ്രദേശില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റംഗ് സേന കോണ്‍ഗ്രസില്‍ ലയിച്ചു. ആര്‍എസ്എസ്- ബിജെപി ബന്ധമുള്ള സംഘടനയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി നേതാവും ബജ്റംഗ് സേന കണ്‍വീനറുമായ രഘുനന്ദന്‍ ശര്‍മ തല്‍സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഇനിമുതല്‍ കോണ്‍ഗ്രസിന്റെയും മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കമല്‍നാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ബജ്റംഗ് സേന ദേശീയ പ്രസിഡന്റ് രണ്‍വീര്‍ പടേറിയ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ മന്ത്രി ദീപക് ജോഷിയാണ് ഈ ലയനത്തിന് പിന്നിലെന്നാണ് വിവരം. ലയന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബജ്റംഗ് സേനയുടെ ദേശീയ, സംസ്ഥാന ഭാരവാഹികള്‍ക്കുമൊപ്പം ദീപക് ജോഷിയും പങ്കെടുത്തിരുന്നു. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനായ ദീപക് ജോഷി പാര്‍ട്ടി വിട്ടത് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിലാണ് ബജ്‌റംഗ് സേനയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്. ബജ്റംഗ് സേനയുടെ സമാന സ്വഭാവമുള്ള സംഘടനയായ ബജ്‌റംഗ് ദളിനെ കര്‍ണാടകയില്‍ നിരോധിക്കാന്‍ മടിക്കില്ലെന്ന കോണ്‍ഗ്രസിന്റെ…

    Read More »
  • Kerala

    ഹോണ്‍ മുഴക്കിയിട്ടും സൈഡ് കൊടുത്തില്ല; സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു

    കൊച്ചി:നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. അലക്ഷ്യമായി വാഹനമോടിച്ചെന്ന പരാതിയിലാണ് കൊച്ചിയില്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിയായ ഭരത്തിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടെ പത്തടിപ്പാലത്ത് വച്ചായിരുന്നു സംഭവം. നിരന്തരം ഹോണ്‍ മുഴക്കിയിട്ടും മാര്‍ഗതടസം സൃഷ്ടിച്ചാണ് ഇയാള്‍ വാഹനം ഓടിച്ചതെന്ന് പരാതിയില്‍ പറയുന്നു.   സുരേഷ് ഗോപി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി അങ്കമാലിയില്‍ വച്ച്‌ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

    Read More »
  • Crime

    വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസ്; പ്രതി ജിനാഫ് കൊടുംക്രിമിനല്‍

    കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച ജിനാഫ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് പോലീസ്. കൊലപാതകം, മയക്കുമരുന്ന് ഉപയോഗം, കള്ളക്കടത്ത് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളതെന്ന് പോലീസ് പറഞ്ഞു. ഇന്നലെയാണ് തമിഴ്നാട്ടിലേക്ക് കടന്ന ജിനാഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ആക്രമണത്തിന് ഇരയായി ഇര്‍ഷാദെന്ന യുവാവ് കൊല്ലപ്പെട്ട സംഭവം വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഈ കേസിലെ പ്രതിയാണ് ജിനാഫ്. ഈ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ജിനാഫ് അടുത്തിടെയാണ് മോചിതനായത്. ഇതിന് ശേഷമാണ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പച്ചത്. വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ജിനാഫെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കടത്തിക്കൊണ്ട് വരുന്ന മയക്കുമരുന്ന് ജിനാഫ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ വില്‍പ്പന നടത്താറുണ്ട്. വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടുന്ന സംഘത്തിലെ അംഗം കൂടിയാണ് ഇയാള്‍.

    Read More »
  • NEWS

    സുഹൃത്തുക്കളുടെ സ്പോണ്‍സര്‍ഷിപ്പില്‍  വിസയെടുത്ത് യു.എ.ഇയില്‍ എത്തിയവര്‍ക്ക് 90 ദിവസം വരെ വിസ നീട്ടാം

    ദുബായ്:സുഹൃത്തുക്കളുടെയോ കുടുംബാംഗത്തിന്റെയോ  സ്പോണ്‍സര്‍ഷിപ്പില്‍ സന്ദര്‍ശക വിസയെടുത്ത് യു.എ.ഇയില്‍ എത്തിയവര്‍ക്ക് 90 ദിവസം വരെ വിസ നീട്ടാം. നിശ്ചിത വരുമാനമുള്ളവര്‍ക്ക് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശക വിസയിലെത്തിക്കാമെന്ന് യു.എ.ഇ അറിയിച്ചിരുന്നു.ഇവര്‍ക്കാണ് 90 ദിവസം വരെ യു.എ.ഇയില്‍നിന്ന് വിസ കാലാവധി നീട്ടാൻ കഴിയുന്നത്.   ഇവര്‍ക്ക് രാജ്യംവിടാതെ യു.എ.ഇയില്‍നിന്നുതന്നെ വിസ പുതുക്കാൻ കഴിയും.അബൂദബി, ഷാര്‍ജ, അജ്മാൻ, ഉമ്മുല്‍ഖുവൈൻ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍നിന്ന് വിസയെടുത്തവര്‍ ഐ.സി.പിയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്.   ദുബൈ വിസക്കാര്‍ ജി.ഡി.ആര്‍.എഫ്.എയുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.180 ദിവസം വരെ ദുബൈ വിസക്കാര്‍ക്ക് കാലാവധി നീട്ടാം. 1120 ദിര്‍ഹമാണ് ചെലവ് വരുന്നത്. മറ്റ് എമിറേറ്റുകളിലെ വിസ 90 ദിവസം നീട്ടുന്നതിന് 862 ദിര്‍ഹം ചെലവാകും.

    Read More »
  • NEWS

    അഡാര്‍ ലൗവിലെ കണ്ണിറുക്കലിനെ ചൊല്ലി ഏറ്റുമുട്ടി പ്രിയ വാര്യരും ഒമര്‍ ലുലുവും; കൈയ്യില്‍ നിന്ന് ഇട്ടതെന്ന് നടി, കുട്ടി മറന്നതാകുമെന്ന് സംവിധായകന്‍

    കൊച്ചി: അഡാര്‍ ലൗ സിനിമയെ ഹിറ്റാക്കിയ കണ്ണിറുക്കലിനെ ചൊല്ലി സംവിധായകന്‍ ഒമര്‍ ലുലുവും നടി പ്രിയ വാര്യരും തമ്മില്‍ പോര്. പേര്‍ളി മാണിയുമായുളള അഭിമുഖത്തില്‍ ഈ നമ്പര്‍ താന്‍ കൈയ്യില്‍ നിന്ന് ഇട്ടതാണെന്ന നടിയുടെ മറുപടിയാണ് ഒമര്‍ ലുലുവിനെ ചൊടിപ്പിച്ചത്. എന്നാല്‍,  സംവിധായകനായ ഒമര്‍ ലുലുവിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് കണ്ണിറുക്കിയതെന്ന് സിനിമ ഹിറ്റായതിന് പിന്നാലെ നല്‍കിയ ചാനല്‍ അഭിമുഖങ്ങളില്‍ പ്രിയ പറഞ്ഞിരുന്നു. പഴയ അഭിമുഖങ്ങളിലെ ഭാഗങ്ങള്‍ പങ്കുവെച്ചാണ് ഒമര്‍ ലുലു നടിയുടെ പുതിയ വെളിപ്പെടുത്തലിന് മറുപടി നല്‍കിയത്. അഡാര്‍ ലൗവില്‍ പ്രിയ വാര്യരെ ഹിറ്റാക്കിയ രംഗമായിരുന്നു ഈ കണ്ണിറുക്കല്‍. അഞ്ച് വര്‍ഷമായി, കുട്ടി മറന്നതാകും എന്നായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം. നടിയെ പരിഹസിച്ച് എന്റെ സിനിമയിലൂടെ വന്ന് ഓര്‍മ്മ നഷ്ടപ്പെട്ടവര്‍ക്ക് വലിയ ചന്ദനാദി എണ്ണ ബെസ്റ്റ് ആണെന്ന പരസ്യ വാചകവും ഒമര്‍ ലുലു കുറിച്ചു. അഭിമുഖത്തിനിടെ സിനിമയിലെ കണ്ണിറുക്കുന്ന ചിത്രം കാണിച്ചിട്ട് എന്ത് തോന്നുന്നുവെന്ന് അവതാരികയായ പേര്‍ളി ചോദിക്കുന്നു. എന്താ പറയുക,…

    Read More »
  • India

    യാത്രക്കാര്‍ക്ക് നിസ്‌കരിക്കാന്‍ ബസ് നിര്‍ത്തിക്കൊടുത്തു; ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍

    ലഖ്‌നൗ: യാത്രക്കാര്‍ക്ക് നിസ്‌കരിക്കാന്‍ വേണ്ടി ബസ് നിര്‍ത്തിക്കൊടുത്ത ഡ്രൈവര്‍ക്കും സഹായിക്കും സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (യു.പി.എസ്.ആര്‍.ടി.സി) ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ഈ മാസം അഞ്ചിനാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഡല്‍ഹിയിലേക്കുള്ള ‘ജന്‍രാധ്’ എസി ബസില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബസിലെ രണ്ട് യാത്രക്കാര്‍ക്ക് നിസ്‌കരിക്കാന്‍ വേണ്ടി അഞ്ച് മിനിട്ട് ബസ് നിര്‍ത്തിയിട്ടിരുന്നു. ഇത് ചില യാത്രക്കാര്‍ ചോദ്യം ചെയ്തു. കൂടാതെ ഇതിന്റെ വീഡിയോയും പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ ചിലര്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തിയിടുന്നത് കവര്‍ച്ച പോലുള്ള അനിഷ്ട സംഭവങ്ങള്‍ക്കും സ്ത്രീകളുള്‍പ്പടെയുള്ള യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കാനും ഇടയാക്കുമെന്ന വസ്തുത കണക്കിലെടുത്താണ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യാന്‍ നടപടിയെടുത്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

    Read More »
Back to top button
error: