IndiaNEWS

ട്രെയിൻ അപകടങ്ങള്‍ തുടര്‍ക്കഥ;മധ്യപ്രദേശിലെ ജബല്‍പൂരില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി

ഭോപ്പാൽ: രാജ്യത്ത് ട്രെയിൻ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി.
ജബല്‍പൂരിലെ ഗ്യാസ് ഫാക്ടറിയിലേക്ക് പോയ എല്‍പിജി ഗുഡ്സ് ട്രെയിന്റെ രണ്ട് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്.
ഷാപുര ഭിട്ടോണി സ്റ്റേഷനിലെ ഭാരത് പെട്രോളിയം ഡിപ്പോയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുൻപ്  രാജ്യത്തുണ്ടായ മൂന്നാമത്തെ അപകടമാണിത്.കഴിഞ്ഞ ദിവസം ഒഡീഷയിൽ തന്നെ ചരക്ക് തീവണ്ടി പാളം തെറ്റിയിരുന്നു.

Back to top button
error: