IndiaNEWS

യാത്രക്കാര്‍ക്ക് നിസ്‌കരിക്കാന്‍ ബസ് നിര്‍ത്തിക്കൊടുത്തു; ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍

ലഖ്‌നൗ: യാത്രക്കാര്‍ക്ക് നിസ്‌കരിക്കാന്‍ വേണ്ടി ബസ് നിര്‍ത്തിക്കൊടുത്ത ഡ്രൈവര്‍ക്കും സഹായിക്കും സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (യു.പി.എസ്.ആര്‍.ടി.സി) ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ഈ മാസം അഞ്ചിനാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

ഡല്‍ഹിയിലേക്കുള്ള ‘ജന്‍രാധ്’ എസി ബസില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബസിലെ രണ്ട് യാത്രക്കാര്‍ക്ക് നിസ്‌കരിക്കാന്‍ വേണ്ടി അഞ്ച് മിനിട്ട് ബസ് നിര്‍ത്തിയിട്ടിരുന്നു. ഇത് ചില യാത്രക്കാര്‍ ചോദ്യം ചെയ്തു. കൂടാതെ ഇതിന്റെ വീഡിയോയും പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ ചിലര്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തിയിടുന്നത് കവര്‍ച്ച പോലുള്ള അനിഷ്ട സംഭവങ്ങള്‍ക്കും സ്ത്രീകളുള്‍പ്പടെയുള്ള യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കാനും ഇടയാക്കുമെന്ന വസ്തുത കണക്കിലെടുത്താണ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യാന്‍ നടപടിയെടുത്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Back to top button
error: