Month: June 2023

  • India

    മണിപ്പുരില്‍ കലാപത്തീ നിയന്ത്രിക്കാനാകുന്നില്ല;സുഗ്‌നു മേഖലയിൽ 15 പള്ളികൾക്കും 11 സ്‌കൂളിനും അക്രമികള്‍ തീയിട്ടു

    ഇംഫാൽ:ഒരുമാസമായി അരക്ഷിതമായി തുടരുന്ന മണിപ്പുരില്‍ കലാപത്തീ നിയന്ത്രിക്കാനാകുന്നില്ല. സുഗ്‌നു മേഖലയില്‍ ഇന്നലെയും ഇന്നുമായി 15 പള്ളിക്കും 11 സ്‌കൂളിനും അക്രമികള്‍ തീയിട്ടു. 15 ഗ്രാമത്തില്‍ ആക്രമണം ഉണ്ടായെന്ന്‌ ഗോത്രവര്‍ഗ ഫോറം നേതാക്കള്‍ പറഞ്ഞു. കേന്ദ്രആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ സന്ദര്‍ശനത്തിനുശേഷവും കലാപം ആളിക്കത്തുകയാണ്‌. സംസ്ഥാനത്തെ ഇന്റര്‍നെറ്റ്‌ നിരോധനം ശനിയാഴ്‌ചവരെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. മെയ്‌ത്തീ തീവ്രവാദ സംഘടനകളായ ആരംബായ്‌ തെംഗോല്‍, മെയ്‌ത്തീ ലീപുണ്‍ എന്നിവയാണ്‌ വ്യാപകമായി ആക്രമണങ്ങള്‍ നടത്തുന്നതെന്ന്‌ ഗോത്രവര്‍ഗ നേതാക്കള്‍ പറഞ്ഞു. ബിജെപി പിന്തുണയുള്ള ഈ തീവ്രവാദ സംഘടനകള്‍ സായുധരാണ്‌. പൊലീസിന്റെ ആയുധശാലകളില്‍നിന്ന്‌ കൊള്ളയടിച്ചതടക്കം തോക്കുകളാണ്‌ അക്രമികള്‍ ഉപയോഗിക്കുന്നത്‌. അമിത്‌ ഷായുടെ സന്ദര്‍ശനം മറയാക്കി കുക്കി, സോ സമുദായങ്ങള്‍ക്കുനേരെ മെയ്‌ത്തീ തീവ്രവാദികള്‍ ആക്രമണം നടത്തുകയാണെന്ന്‌ ഗോത്രവര്‍ഗ നേതാക്കള്‍ പറഞ്ഞു.

    Read More »
  • India

    ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ബിഹാറിൽ

    പട്‌ന: ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ വിരാട് രാമായണ്‍ മന്ദിറിന്റെ നിര്‍മ്മാണം ബീഹാറിലെ കിഴക്കൻ ചമ്ബാരൻ ജില്ലയില്‍ ജൂണ്‍ 20 മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൈത്വാലിയ-ബഹുവാര പഞ്ചായത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. കംബോഡിയയിലെ 215 അടി ഉയരമുള്ള, പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത അങ്കോര്‍ വാട്ട് ക്ഷേത്ര സമുച്ചയത്തിനേക്കാള്‍ ഉയരത്തിലാണ് വിരാട് രാമായണ്‍ ക്ഷേത്രം പണികഴിപ്പിക്കുന്നത്. സമുച്ചയത്തില്‍ 18 ക്ഷേത്രങ്ങളുമുണ്ടാകും. ഇവിടത്തെ ശിവ ക്ഷേത്രത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗവും സ്ഥാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.   2025 അവസാനത്തോടെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Read More »
  • India

    മഹാരാഷ്ട്രയിലെ കോലാപൂരില്‍ സംഘർഷം; കര്‍ഫ്യൂ പ്രഖ്യാപിച്ചു

    കോലാപൂര്‍: മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ മൂന്നുപേര്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ചിത്രം വാട്സ്‌ആപ്പ് സ്റ്റാറ്റസ് ഇട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്. സ്റ്റാറ്റസ് വൈറലായതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. കല്ലേറുണ്ടായതിന് പിന്നാലെ തെരുവിൽ ആളുകൾ തടിച്ചുകൂടിയതാണ് സംഘർഷത്തിന് കാരണമായത്.തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെ കോലാപൂരിലെ ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽ ഹിന്ദുത്വ സംഘടനകൾ പ്രവർത്തകരോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.തുടർന്നായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചത്.

    Read More »
  • Kerala

    കേരളത്തിനിട്ട് തമിഴ്നാട് വനംവകുപ്പ് കൊടുത്തത് എട്ടിന്റെ പണി

    ചിന്നക്കനാൽ മേഖലയിൽ ശല്യം തുടർന്ന അരിക്കൊമ്പനെ തമിഴ്നാട് അതിർത്തിയിൽ കൊണ്ടുവിട്ട കേരളത്തിനിട്ട് തമിഴ്നാട് വനംവകുപ്പ് കൊടുത്തത് എട്ടിന്റെ പണി. കമ്ബം തേനി മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം പരിഭ്രാന്തി പരത്തിയ അരിക്കൊമ്ബനെ മയക്കുവെടി വെച്ച്‌ പിടികൂടി തേനിയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മുണ്ടന്‍തുറൈയിലാണ് തമിഴ്നാട് വനംവകുപ്പ് തുറന്നുവിട്ടിരിക്കുന്നത്. എന്നാല്‍ കേരള അതിര്‍ത്തിയില്‍ നിന്നും മുണ്ടന്‍തുറൈയിലേയ്ക്ക് അരമണിക്കൂര്‍ യാത്രമാത്രമേയുള്ളൂ. ബോണക്കാട്, കോട്ടൂര്‍ പ്രദേശങ്ങള്‍ അംബാസമുദ്രവുമായി കച്ചവടം നടത്തിയിരുന്ന കീരവാടാതടത്തിന് സമീപമാണ് ആനയെ തുറന്നു വിട്ടിരിക്കുന്നത്. മുണ്ടന്‍തുറൈയില്‍ നിന്ന് കരയാര്‍ കടന്നാല്‍ അഗസ്ത്യവന മേഖലയിലെത്താം. അവിടെ നിന്ന് ആനയ്ക്ക് ബോണക്കാട്, അല്ലെങ്കില്‍ പൊടിയം , പൊടിയക്കാല, പേപ്പാറ ഭാഗങ്ങളില്‍ എത്താന്‍ മുപ്പത് കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. അങ്ങനെ വന്നാല്‍ ആനയ്ക്ക് പശ്ചിമഘട്ട വനമേഖലയില്‍ കയറാനാകും.കേരള വനാതിര്‍ത്തിയായ അമ്ബൂരി മുതല്‍ പാലക്കാട് വരെ നീണ്ടു കിടക്കുന്ന വനത്തിലൂടെ ആനയ്ക്ക് എങ്ങോട്ടു വേണമെങ്കിലും സഞ്ചരിക്കാം. ബോണക്കാട് മേഖലയില്‍ കടന്നാല്‍ കുളത്തൂപ്പുഴ തെന്മല വഴി വന മേഖല വഴി തന്നെ…

    Read More »
  • Kerala

    കേരളത്തിന് സമീപം ദുർബലമായ കാലവർഷ കാറ്റിന്റെ സാന്നിധ്യം;ഒറ്റപ്പെട്ട മഴ മിക്ക ജില്ലകളിലും ലഭിക്കും

    കൊച്ചി:കേരളത്തിന് സമീപം ദുർബലമായ കാലവർഷ കാറ്റിന്റെ സാന്നിധ്യം.എങ്കിലും ഒറ്റപ്പെട്ട മഴ മിക്ക ജില്ലകളിലും ഇന്ന് ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. തൃശൂർ മുതൽ കണ്ണൂർ വരെയും ആലപ്പുഴ മുതൽ കൊല്ലം വരെയുമുള്ള തീരങ്ങളിൽ ഇന്ന് രാവിലെ മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കും.വടക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ ഇന്ന് ഇടവിട്ട് മഴയുണ്ടാകും. കാലവർഷക്കാറ്റ് ദുർബലമായിട്ടാണെങ്കിലും കേരളതീരത്ത് എത്തിയിട്ടുണ്ട്.   എന്നാൽ കാലവർഷം എത്തി എന്ന് സ്ഥിരീകരിക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ജൂൺ എട്ടിന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് പുതിയ അറിയിപ്പ്.

    Read More »
  • Kerala

    ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്

    ലക്നൗ: മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്.നേരത്തെ കോടതി അയച്ച സമൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറണ്ട് അയച്ചത്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലായിരുന്നു സമൻസ്. ലഖ്നൗ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് വാറണ്ട് അയച്ചത്. 20,000 രൂപയുടെ ജാമ്യ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.തന്നെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന ഷാജൻ സ്‌കറിയയുടെ ആവശ്യവും കോടതി നിരാകരിച്ചു. ലഖ്‌നൗിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി സമൻസും ഇപ്പോൾ വാറണ്ടും അയച്ചിരിക്കുന്നത്.

    Read More »
  • Crime

    പ്രതിശ്രുത വധുവിനെ സിനിമയ്ക്കു കൊണ്ടു പോയി പീഡിപ്പിച്ചു; വിദേശത്തുള്ള പ്രതിയെ തൊടാതെ പോലീസ്

    തൃശൂര്‍: പീഡന പരാതിയിലെ പ്രതി വിദേശത്തായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രതി മടങ്ങി വരുന്നത് വരെ കാത്തിരിക്കണം എന്ന വിചിത്രവാദവുമായി പോലീസ്. ചാലക്കുടി കൂടപ്പുഴ സ്വദേശി അരിയാരത്ത് അരുണ്‍ വിവാഹത്തട്ടിപ്പ് നടത്തി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇര നീതി തേടി അലയുന്നത്. സഹോദരനുമൊത്ത് വീട്ടിലെത്തി പെണ്ണുകണ്ട് വിവാഹം ഉറപ്പിച്ച് വിശ്വാസം നേടിയ ശേഷമായിരുന്നു പീഡനം. വിദേശത്ത് ജോലി ചെയ്യുന്ന യുവാവ് മടങ്ങിപ്പോകുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വീട്ടിലെത്തി യുവതിയുമൊത്ത് സിനിമയ്ക്ക് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. വീട്ടുകാരുടെ അനുവാദവും വാങ്ങി പോകുന്നതിനിടയിലാണ് അത്യാവശ്യമായി ജോലി തീര്‍ക്കാന്‍ ഉണ്ടെന്നു പറഞ്ഞ് അരുണ്‍ മലമ്പുഴ കെടിഡിസി ഹോട്ടലില്‍ എത്തിക്കുന്നത്. തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി വസ്ത്രം മാറുന്നതിനിടെ നഗ്ന ദൃശ്യങ്ങളും പകര്‍ത്തി. വിദേശത്തേക്ക് കടന്ന യുവാവിന്റെ സ്വഭാവത്തില്‍ വന്ന മാറ്റമാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സമാനമായ രീതിയില്‍ പല പെണ്‍കുട്ടികളെ വിവാഹ തട്ടിപ്പിലൂടെ പീഡിപ്പിച്ചു എന്ന് യുവതിക്ക് മനസ്സിലായി. സ്വഭാവ ദൂഷ്യം കാരണം ആദ്യ…

    Read More »
  • India

    ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചു; തമിഴ്‌നാട്ടില്‍ ക്ഷേത്രം പൂട്ടി സീല്‍ ചെയ്ത്

    ചെന്നൈ: ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന തമിഴ്‌നാട് വില്ലുപുരം ജില്ലയിലെ ധര്‍മ്മരാജ ദ്രൗപതി അമ്മന്‍ ക്ഷേത്രം പൂട്ടി സീല്‍ ചെയ്തു. മേല്‍ജാതിക്കാരും ദളിതരും തമ്മില്‍ ഏറെ നാളായി ക്ഷേത്രപ്രവേശം സംബന്ധിച്ച് നിലനിന്ന തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍ന്ന് ക്ഷേത്രം സീല്‍ ചെയ്യാന്‍ വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണര്‍ രവിചന്ദ്രന്‍ ഉത്തരവിടുകയായിരുന്നു. ഗ്രാമത്തില്‍ അസാധാരണമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആരാധന ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് റവന്യൂ കമ്മിഷണര്‍ പറഞ്ഞു. പ്രശ്‌നപരിഹാരം കാണുംവരെ ഇരു വിഭാഗങ്ങളും ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്ന നോട്ടീസും ക്ഷേത്രമതില്‍ക്കെട്ടില്‍ പതിച്ചിട്ടുണ്ട്.

    Read More »
  • Kerala

    മഹാരാജാസ് കോളജ് വ്യാജരേഖ കേസ്; പ്രതി വിദ്യ യുവഎഴുത്തുകാരി, സജീവ എസ്എഫ്‌ഐ പ്രവര്‍ത്തക

    എറണാകുളം: മഹാരാജാസ് കോളജ് വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതയായ കെ. വിദ്യ( വിദ്യ വിജയന്‍), യുവ എഴുത്തുകാരി എന്ന നിലയില്‍ സാംസ്‌കാരിക രംഗത്ത് പേരെടുത്ത വ്യക്തി. യുവ കഥാകാരിയായ വിദ്യ, തന്റെ ചെറുകഥകളുടെ സമാഹാരം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെ വിദ്യയുടെ കവിതകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021 ല്‍ കോവിഡ് കാലത്ത് പ്രമുഖ ഇടത് സഹയാത്രികനും കാലടി സര്‍വകലാശാലയിലെ അധ്യാപകനുമായ സുനില്‍ പി.ഇളയിടമാണ് വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത്. 2021 മേയ് അഞ്ചിനായിരുന്നു പുസ്തക പ്രകാശനം നടന്നത്. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ വിദ്യ കെ പയ്യന്നൂര്‍ കോളജില്‍ നിന്നാണ് ബിരുദം നേടിയത്. പിന്നീട് ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ഇവര്‍ മഹാരാജാസ് കോളജില്‍ എത്തിയത്. സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകയായ വിദ്യ പയ്യന്നൂര്‍ കോളജിലും മഹാരാജാസ് കോളജിലും കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നു. മഹാരാജാസ് കോളജിലെ പഠന കാലത്താണ് വിദ്യ, പിഎം ആര്‍ഷോയെ പരിചയപ്പെട്ടത്. ഇവര്‍ അടുത്ത സുഹൃത്തുക്കളുമാണ്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും…

    Read More »
  • India

    ജെഎൻയു ക്യാംപസില്‍  വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

    ന്യൂഡൽഹി:ജെഎൻയു ക്യാംപസില്‍  വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.കാറിലെത്തിയവരാണ് ക്യാമ്പസിനുള്ളിൽ വൈകിട്ട് നടക്കാനിറങ്ങിയ രണ്ട് യുവതികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ഇന്നലെ വൈകിട്ട് പെണ്‍കുട്ടികള്‍ നടക്കുന്നതിനിടെ ഇവരുടെ ‍ മുന്നിൽ വാഹനം നിര്‍ത്തി വഴി ചോദിച്ചതിനു ശേഷം  വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓടിക്കൂടിയതോടെ ഇവർ കാറോടിച്ച് രക്ഷപെടുകയായിരുന്നു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
Back to top button
error: