Month: June 2023

  • Crime

    എടിഎം കൗണ്ടറില്‍ കയറി സിസി ടിവി ക്യാമറ മോഷ്ടിച്ചു; അതിഥി തൊഴിലാളി അറസ്റ്റില്‍

    തിരുവനന്തപുരം: ഉച്ചക്കടയില്‍ എ.ടി.എം കൗണ്ടറിലെ നിരീക്ഷണ ക്യാമറയും ഡി.വി.ആറും, മോഡവും പിന്നാലെ തടിക്കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച അതിഥി തൊഴിലാളിയെ ബാലരാമപുരം പോലീസ് പിടികൂടി. ഝാര്‍ഖണ്ഡ് സഹേബ്ഗഞ്ച് ജില്ലയില്‍ പൂര്‍വാര്‍ഡില്‍ ബിഷ്ണു മണ്ഡല്‍(33) ആണ് പിടിയിലായത്. ഇയാള്‍ ഉച്ചക്കടയിലെ അതിഥിത്തൊഴിലാളി കേന്ദ്രത്തിലെ അന്തേവാസിയാണെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ നാലിന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഉച്ചക്കടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഒണ്‍ എന്ന എ.ടി.എം കൗണ്ടറിനുള്ളില്‍ കയറിയ പ്രതി ഇവിടെ ഉണ്ടായിരുന്ന നിരീക്ഷണ ക്യാമറ, ഡി.വി.ആര്‍, മോഡം എന്നിവ മോഷ്ടിച്ചു പുറത്തിറങ്ങി. പിന്നാലെ ഉച്ചക്കടയിലെ തടിക്കടയില്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നു. കള്ളന്‍ ഓടി മറയുന്ന ദൃശ്യങ്ങള്‍ കടയിലെ സിസി ടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് കടയുടമ ഉച്ചക്കട മുള്ളുവിള വീട്ടില്‍ ചന്ദ്രന്റെ പരാതിയെ തുടര്‍ന്ന് ബാലരാമപുരം പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച തെളിവിനെ തുടര്‍ന്നാണ് പ്രതി…

    Read More »
  • India

    കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം സെക്യൂരിറ്റി ജീവനക്കാരൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

    കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. മുംബൈയിലാണ് സംഭവം. ഹോസ്റ്റലിനടുത്തുള്ള റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.   ചാര്‍ണി റോഡ് ഏരിയയിലെ നാലാം നിലയിലെ ഹോസ്റ്റല്‍ മുറിയില്‍ യുവതിയെ കാണാത്തതിനെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.എന്നാല്‍ ഹോസ്റ്റല്‍ മുറിയില്‍ പ്രവേശിച്ച പോലീസ് തുണികൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.സബര്‍ബന്‍ ബാന്ദ്രയിലെ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്.   സ്ഥലത്തെത്തിയ പോലീസ് ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘവും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.തുടർന്നായിരുന്നു കേസില്‍ സംശയിക്കുന്ന ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ ഇന്നലെ ചാര്‍ണി റോഡ് സ്റ്റേഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

    Read More »
  • Kerala

    വ്യാജ ആരോപണം; നിയമനടപടി സ്വീകരിക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ

    മൂവായിരത്തിന് മുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്ബസ്സില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ റിസള്‍ട്ടില്‍ മാത്രം സാങ്കേതിക പ്രശ്‌നം വരികയും അത് കെ എസ് യൂ പ്രവര്‍ത്തകര്‍ക്ക് മാത്രം കിട്ടുകയും അവര്‍ വഴി മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നതിനെ അതത്രയും നിഷ്‌കളങ്കമാണെന്ന വിശ്വാസം തല്‍ക്കാലം തനിക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ. പരീക്ഷയെഴുതാന്‍ ഹാജരാകാതിരുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ജയിച്ചതായുള്ള വിവാദം പുറത്തുവരുന്ന സാഹചര്യത്തില്‍ ഫേസ്ബുക്കിലൂടെയാണ് ആര്‍ഷോയുടെ പ്രതികരണം.സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആർഷോ വ്യക്തമാക്കി. ആര്‍ഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്: ഇന്നലെ രാവിലെ മുതല്‍ കേരളത്തിലെ സര്‍വ്വത്ര മാധ്യമങ്ങളുടെയും പ്രധാന ടൈറ്റില്‍ എന്റെ മൂന്നാം സെമസ്റ്റര്‍ മാര്‍ക്ക് ലിസ്റ്റില്‍ തട്ടിതിരിഞ്ഞുള്ളതായിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ ആരെല്ലാമൊക്കെയോ ചേര്‍ന്ന് വെറുതെയങ്ങ് ജയിപ്പിച്ചു വിട്ടു, അങ്ങനെ ജയിപ്പിക്കാന്‍ അയാള്‍ നിയമവിരുദ്ധ ഇടപെടല്‍ നടത്തി, പരീക്ഷ ജയിക്കാന്‍ എളുപ്പ മാര്‍ഗ്ഗം എസ് എഫ് ഐ ആവുകയാണ് തുടങ്ങി സര്‍വ്വത്ര ഡയലോഗുകളും…

    Read More »
  • Kerala

    ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    തിരുവനന്തപുരം:ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കിളിമാനൂര്‍ പോങ്ങനാട് സ്വദേശിനി ഉഷ (62) ആണ് മരിച്ചത്.വെഞ്ഞാറമൂട്ടിലായിലായിരുന്നു സംഭവം. ബൈക്ക് ഓടിച്ചിരുന്ന ഇവരുടെ ഭര്‍ത്താവ് മോഹനന് (70) ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 7.30ന് എംസി റോഡില്‍ വെഞ്ഞാറമൂട് കീഴായിക്കോണത്തായിരുന്നു അപകടം നടന്നത്. വാമനപുരം ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മോഹനനും ഉഷയും. പുറകില്‍നിന്നും വന്ന ടിപ്പര്‍ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.

    Read More »
  • Crime

    വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ എം.ഡി.എം.എ.യും കഞ്ചാവും; കൊയിലാണ്ടിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

    കോഴിക്കോട്: കൊയിലാണ്ടിയില്‍ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍നിന്നും എം.ഡി.എം.എ.യും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ പട്ടാം പുറത്ത് മീത്തല്‍ സനല്‍ (27) നടുവത്തൂര്‍ മീത്തല്‍ മാലാടി അഫ്സല്‍ എന്നിവരില്‍നിന്നാണ് 0.83 ഗ്രാം എം.ഡി.എം.എ.യും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രി കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് സനലിന്റെ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡില്‍ കാറില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. സനലിന്റെ കാറും കസ്റ്റഡിയിലെടുത്തു.  

    Read More »
  • Kerala

    എന്‍ജിനിയറിങ് വിദ്യാര്‍ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയില്‍ കണ്ടെത്തി

    തൊടുപുഴ: അല്‍ അസര്‍ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി എ ആര്‍ അരുണ്‍ രാജ് ആണ് മരിച്ചത്. കോളജിന് സമീപത്തെ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    റേഷന്‍ കടയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് പടയപ്പ; ഇതേ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചത് 19 തവണ

    ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റിലെ റേഷന്‍ കടയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി ഉണ്ണിമേരിയുടെ കടയുടെ വാതില്‍ ആന തകര്‍ത്തു. വാതില്‍ തകര്‍ത്തതല്ലാതെയുള്ള നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് പടയപ്പ റേഷന്‍കടയിലെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചത്. മുന്‍പ് 19 തവണ ഈ റേഷന്‍കട പടയപ്പ പൊളിക്കാന്‍ ശ്രമച്ചിട്ടുണ്ടെന്ന് ഉണ്ണിമേരി പറയുന്നു. ഈ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. ചൊക്കനാട് ഉള്‍പ്പെടെയുള്ള ജനവാസമേഖലയിലാണ് പടയപ്പ കഴിഞ്ഞ കുറച്ചുനാളുകളായി ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്. കല്ലാറിലെ മാലിന്യപ്ലാന്റിലും നേരത്തേ പടയപ്പയെത്തിയിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയിലധികം കാലം ആനയെ കാണാനില്ലായിരുന്നു. ഇപ്പോള്‍ വീണ്ടും ജനവാസ മേഖലയില്‍ കണ്ടെത്തി.

    Read More »
  • Kerala

    മുഖ്യമന്ത്രി നാളെ യുഎസ്-ക്യൂബ സന്ദര്‍ശനത്തിന് പുറപ്പെടും; ധൂര്‍ത്തെന്ന് പ്രതിപക്ഷം

    തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും നാളെ യുഎസ്, ക്യൂബ സന്ദര്‍ശനത്തിനായി പുറപ്പെടും. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം 10ന് രാവിലെ ടൈം സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എഎന്‍ ഷംസീര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ലോകകേരള സഭാ അംഗങ്ങളും ചീഫ് സെക്രട്ടറി ഡോ. വിപി ജോയി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ജൂണ്‍ 11ന് വൈകിട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. യുഎന്‍ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ജൂണ്‍ 14 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഹവാനയിലേക്ക് തിരിക്കും. ജൂണ്‍ 15 ,16 തീയതികളില്‍ ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ആരോഗ്യ മന്ത്രി വീണ ജോര്‍ജും ക്യൂബ സന്ദര്‍ശന സംഘത്തിലുണ്ട്. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും. ജോസ് മാര്‍ട്ടി ദേശീയ സ്മാരകം അടക്കമുള്ള…

    Read More »
  • Kerala

    അങ്കണവാടി അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ 

    വയനാട്: കല്‍പ്പറ്റ മേപ്പാടിയില്‍ അങ്കണവാടി അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ. കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് അംഗം സുകുമാരന്‍റേയും സഹപ്രവര്‍ത്തകരുടേയും മാനസിക പീഡനത്തെ തുടര്‍ന്നാണ് അധ്യാപിക ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാർ ആരോപിച്ചു. മേപ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ അങ്കണവാടി അധ്യാപികയായ ജലജ കൃഷ്ണ രണ്ടുദിവസം മുന്‍പാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ജലജ കൃഷ്ണയും സഹപ്രവര്‍ത്തകയുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വാര്‍ഡ് മെമ്ബര്‍ സുകുമാരന്‍ സ്ഥലത്തെത്തി ജലജയെ സസ്പെന്‍ഡും ചെയ്യുകയും അങ്കണവാടി അടച്ചുപൂട്ടിയെന്നുമാണ് ആരോപണം. ഇതില്‍ മനം നൊന്താണ് അധ്യാപിക ജീവനൊടുക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.സുകുമാരനെതിരേ നടപടി ആവശ്യപ്പെട്ട് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി.

    Read More »
  • NEWS

    മെസ്സി ബാഴ്സലോണയിലേക്ക് തന്നെ; സൂചന നല്‍കി ഭാര്യയുടെ പോസ്റ്റ്

    പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിട്ട അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലേക്ക് തന്നെ തിരികെയെത്തുമെന്ന് സൂചന. മെസ്സിയുടെ ഭാര്യ ആന്റൊണെല്ല റൊക്കുസോയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇക്കാര്യം സംബന്ധിച്ച വലിയ സൂചന നല്‍കുന്നത്. മെസ്സിയുമൊത്തുള്ള ചിത്രം പങ്കുവെച്ച് ‘വിട, പാരീസ്! ഹലോ ബാഴ്സലോണ! നമ്മുടെ ജീവിതത്തിന്റെ അടുത്ത അധ്യായത്തിനായി കാത്തിരിക്കാനാകുന്നില്ല.’ എന്നാണ് ആന്റൊണെല്ല കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മെസ്സി ബാഴ്സ ജേഴ്സി ധരിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ‘വീട്ടിലേക്ക് മടങ്ങി വരൂ ലിയോ’ എന്നും ആന്റൊണെല്ല പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, മെസ്സിയുടെ പിതാവും മാനേജറുമായ യോര്‍ഗെ മെസ്സിയും ലിയോ ബാഴ്സയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞിരുന്നു. ബാഴ്‌സലോണ ക്ലബ്ബ് പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ടയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിഎസ്ജി വിട്ട മെസ്സിക്കായി സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫറുമായി രംഗത്തുണ്ടായിരുന്നു. അല്‍ ഹിലാല്‍ ഏകദേശം 3270 കോടി രൂപയാണ് മെസ്സിക്കായി വാഗ്ദാനം…

    Read More »
Back to top button
error: