Month: June 2023

  • India

    ഒഡീഷ ട്രെയിൻ ദുരന്തം; ഭർത്താവ് മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ യുവതി അറസ്റ്റിൽ 

    കട്ടക്ക്: ഒഡിഷ ട്രെയിൻ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച്‌ നഷ്ടപരിഹാരം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു. കട്ടക്ക് സ്വദേശിനിയായ ഗീതാഞ്ജലി ഗുപ്ത എന്ന യുവതിയാണ് തട്ടിപ്പിനു ശ്രമിച്ചത്.ട്രെയിൻ അപകടത്തില്‍ പരുക്കേറ്റവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയില്‍ എത്തിയ ഇവര്‍ ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ച്‌ തൻ്റെ ഭര്‍ത്താവ് വിജയ് ദത്ത് മരണപ്പെട്ടെന്ന് അവകാശപ്പെടുകയായിരുന്നു.   എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സമര്‍പ്പിച്ചത് വ്യാജ രേഖകളാണെന്നും ഇവരുടെ ഭർത്താവ് മരിച്ചിട്ടില്ലെന്നും കണ്ടെത്തുകയായിരുന്നു.തുടർന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.അതേസമയം താൻ ഇതിനെപ്പറ്റി ഒന്നും അറിഞ്ഞില്ലെന്ന് ഇവരുടെ ഭർത്താവ് പറയുന്നു.

    Read More »
  • Kerala

    വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയതിനെ ചൊല്ലി തര്‍ക്കം; വണ്ടി തടഞ്ഞ പിതാവിനെ ബസിടിപ്പിച്ച് കൊല്ലാൻ ശ്രമം

    മലപ്പുറം: എടവണ്ണപ്പാറയില്‍ സ്വകാര്യ ബസ് വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയതിനെ ചൊല്ലി തര്‍ക്കം. രക്ഷിതാക്കളില്‍ ഒരാള്‍ ബസിനെ ബൈക്കില്‍ പിന്തുടര്‍ന്നു വിലങ്ങിട്ടു കുട്ടികളെ കയറ്റാൻ ശ്രമിച്ചെങ്കിലും  മുന്നോട്ട് എടുത്ത ബസ് ബൈക്ക് ഇടിച്ചു വീഴ്ത്തി.ഇതോടെ നാട്ടുകാർ ഡ്രൈവറെ വലിച്ചിറക്കി മർദ്ദിക്കുകയും ചെയ്തു.  ഇതോടെ ഡ്രൈവറെ മര്‍ദിച്ചുവെന്നാരോപിച്ച് എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കും നടത്തി. സംഭവത്തിൽ എംവിഡി ഇരുകൂട്ടരെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

    Read More »
  • India

    തോന്നിയപോലെ പണമയയ്ക്കാൻ പറ്റില്ല; പരിധി നിശ്ചയിച്ച് ഗൂഗിൾ പേ ഉൾപ്പടെയുള്ള കമ്പനികൾ

    ന്യൂഡൽഹി: ഇടപാടുകൾ നടത്തുന്നതിനുള്ള പരിധി നിശ്ചയിച്ച് രാജ്യത്തെ പ്രമുഖ യുപിഐ സേവനദാതാക്കൾ. ഗൂഗിള്‍ പേ (GPay), ഫോണ്‍ പേ (PhonePe), ആമസോണ്‍ പേ (Amazon Pay), പേടിഎം (Paytm) തുടങ്ങിയ എല്ലാ കമ്ബനികളും ഇടപാടുകള്‍ നടത്തുന്നതിനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ട്. പരമാവധി അയക്കാവുന്ന പണവും, ഒരു തവണ അയക്കാവുന്ന പണവും, മണിക്കൂറില്‍ അയക്കാവുന്ന പണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തെ കോടിക്കണക്കിന് യുപിഐ ഉപയോക്താക്കളെ ബാധിക്കുന്നതാണ് കമ്ബനികളുടെ ഈ പുതിയ തീരുമാനം. ആമസോണ്‍ പേ ആമസോണ്‍ പേ യുപിഐ വഴിയുള്ള പേയ്‌മെന്റിന്റെ പരമാവധി പരിധി 1,00,000 രൂപയായി നിശ്ചയിച്ചു. ആമസോണ്‍ പേ യുപിഐയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം, ആദ്യ 24 മണിക്കൂറിനുള്ളില്‍ ഉപയോക്താവിന് 5000 രൂപ വരെ മാത്രമേ ഇടപാട് നടത്താൻ കഴിയൂ. അതേസമയം, ബാങ്കിന്റെ അടിസ്ഥാനത്തില്‍ എല്ലാ ദിവസവും നടത്താവുന്ന ഇടപാടുകളുടെ എണ്ണം 20 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പേടിഎം ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപ ട്രാൻസ്ഫര്‍ ചെയ്യാൻ പേടിഎം നിങ്ങളെ…

    Read More »
  • Social Media

    ”ചക്ക കണ്ടാല്‍ പിന്നെ എന്റെ സാറേ…”! അസമിലെ ചക്കക്കൊമ്പന്‍ വൈറല്‍

    ചക്ക പ്രേമിയായ ഒരു ആനയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. എന്നാലത്, കേരളത്തില്‍ ഇന്ന് പ്രശസ്തനായ ചക്കക്കൊമ്പന്‍ എന്ന ആനയുടെ വീഡിയോ അല്ല. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ചക്ക തിന്നാനുള്ള ആനയുടെ പരിശ്രമത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്. An elephant eats his favorite jackfruit at Narengi Army Camp in Guwahati. He has done no harm to anyone. pic.twitter.com/S7c7uEejkW — Nandan Pratim Sharma Bordoloi (@NANDANPRATIM) June 5, 2023 അസമിലെ ഗുവാഹത്തിയിലെ നരേംഗി ആര്‍മി ക്യാമ്പില്‍ നിന്നുള്ളതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍. ഏറെ ദൂരം താണ്ടിയാണ് ക്യാമ്പിനുള്ളിലെ ചക്ക തിന്നാന്‍ ആനയെത്തിയത്. ക്യാമ്പിനുള്ളില്‍ കയറിയ ആന അവിടെയുള്ള ഒരു കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന പ്ലാവിന് സമീപത്ത് നില്‍ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പ്ലാവിനാണെങ്കില്‍ വലിയ പ്രായമില്ല. ആന…

    Read More »
  • Kerala

    കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് 42 കാരൻ മരിച്ചു

    കോഴിക്കോട്:കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് 42 കാരൻ മരിച്ചു. കൊടുവള്ളി പുത്തലത്ത് ബിച്ചമ്മദിന്റെ മകന്‍ കക്കോടന്‍ നസീര്‍ ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ വെച്ചായിരുന്നു സംഭവം.ഗൾഫിലായിരുന്ന നസീർ അവധിക്ക് നാട്ടിലെത്തിയതാണ്. വില്‍പ്പനക്കുള്ള വീട് നോക്കാനായി എത്തിയപ്പോഴാണ് മിന്നലേറ്റത്.

    Read More »
  • Crime

    മലപ്പുറത്ത് 12 വയസുകാരനെ കെട്ടിടത്തിന് മുകളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി; സമീപത്ത് ബാഗും ചെരിപ്പും

    മലപ്പുറം: നിലമ്പൂരില്‍ 12 വയസുകാരനെ കെട്ടിടത്തിന് മുകളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. മിനര്‍പ്പടിയിലെ കെട്ടിടത്തിന് മുകളിലാണ് ഏഴാം ക്ലാസുകാരനെ കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കുമിടയില്‍ മാലിന്യം കൂട്ടിയിടുന്ന ഭാഗത്ത് കൈകള്‍ പിന്നില്‍ കെട്ടി കമഴ്ത്തിയിട്ട നിലയിലാണ് കുട്ടി ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം സമീപത്തെ ഇലക്ട്രിക്കല്‍ കടയിലെ ജീവനക്കാരന്‍ ഈ ഭാഗത്തുനിന്നു കുട്ടിയുടെ ഞരക്കം പോലെ ചെറിയ ശബ്ദം കേട്ടതോടെ പോയി നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. കുട്ടിയുടെ കയ്യിലെ കെട്ടഴിച്ചു ഉടന്‍തന്നെ താഴെ എത്തിച്ചു. ഈ സമയം കുട്ടി അവശനായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചു. സമീപത്തുനിന്ന് കുട്ടിയുടെ ബാഗും ചെരിപ്പും കണ്ടെത്തി. സംഭവത്തില്‍ നിലമ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്തിയ കെട്ടിടത്തിനു സമീപത്തെ സിസി ടിവികള്‍ പരിശോധിച്ചു വരികയാണ്. സ്‌കൂള്‍ വിദ്യാര്‍ഥിയായ കുട്ടിയെ എന്തിനാണ് കെട്ടിടത്തിനു മുകളില്‍ എത്തിച്ചതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.    

    Read More »
  • Social Media

    മകനെ കണ്ട് പൊട്ടിക്കരഞ്ഞ് ഉമ്മ; വേറേ ലെവല്‍ ഈ വൈറല്‍ വീഡിയോ

    കുടുംബത്തിനു സര്‍പ്രൈസ് നല്‍കുന്ന ധാരാളം വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ അങ്ങനെ ചുമ്മാ കണ്ട് തീര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല ഈ ഉമ്മയുടെയും മകന്റെയും വീഡിയോ. കണ്ടവരുടെയെല്ലാം കണ്ണ് നിറയിച്ചുവെന്നാണ് വിഡിയോയിലെ കമന്റുകള്‍ പറയുന്നത്.   View this post on Instagram   A post shared by Anzil (@anzil_a) അന്‍സില്‍ എന്ന യുവാവാണ് വീട്ടുകാരെ ഞെട്ടിച്ചത്. ഒന്നരവര്‍ഷത്തിനു ശേഷം വിദേശത്ത് നിന്നും നാട്ടിലേക്ക് സര്‍പ്രൈസായി എത്തുകയായിരുന്നു അന്‍സില്‍. വീട്ടില്‍ കയറിയ ഉടന്‍ സഹോദരങ്ങളുടെ അമ്പരപ്പും സ്‌നേഹപ്രകടനങ്ങളും കണ്ടാല്‍തന്നെ മറ്റുള്ളവരുടെ കണ്ണ് നിറയും. അടുക്കളയില്‍ തിരക്കിലായിരുന്ന ഉമ്മ പ്രതീക്ഷിക്കാതെ മകനെക്കണ്ട് ഞെട്ടിത്തരിക്കുകയായിരുന്നു. സന്തോഷവും സങ്കടവും ചേര്‍ന്ന് മിണ്ടാനാവാത്ത അവസ്ഥ. ”എന്റെ മോനേ” എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നതും മകനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. എന്റെ ഉമ്മ എന്ന് എഴുതിക്കൊണ്ട് അന്‍സില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ 14 ലക്ഷം ആളുകളാണ് കണ്ടത്. വീഡിയോ കണ്ണ് നിറയിച്ചെന്നും ലോകത്തെ എല്ലാ…

    Read More »
  • Kerala

    തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു

    കുമരകം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കുമരകം 15-ാo വാര്‍ഡിലെ പത്തില്‍ (തേവലക്കാട്ടുശേരി)രാജപ്പന്‍റെ ഭാര്യ ഭവാനി (79) ആണ് മരിച്ചത്. തോട്ടിലെ പോള നീക്കം ചെയ്യുന്നതിനിടെ ഭവാനിയമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കുമരകം എസ്‌എച്ച്‌ മെഡിക്കല്‍ സെന്‍ററിലും തുടര്‍ന്ന് കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    പിഴവ് പറ്റിയത് എന്‍ഐസിക്ക്, ആര്‍ഷോ പറഞ്ഞതെല്ലാം ശരി; മലക്കംമറിഞ്ഞ് മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍

    കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ വാദങ്ങള്‍ ശരിവച്ച് മഹാരാജാസ് കോളജ്. ആര്‍ഷോയുടെ ഭാഗത്ത് തെറ്റില്ല. ആര്‍ഷോ പരീക്ഷയ്ക്ക് ഫീസ് അടച്ചിട്ടില്ല. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തതായി കാണിക്കുന്നത് എന്‍ഐസിയിലെ പിഴവായിരുന്നെന്നും മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.എസ്.ജോയ് വ്യക്തമാക്കി. രാവിലെ ആര്‍ഷോ മൂന്നാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടുകയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്‌തെന്നും പറഞ്ഞ നിലപാടാണ് കോളജ് തിരുത്തിയത്. ആര്‍ഷോ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് അക്കൗണ്ട്‌സ് വിഭാഗത്തില്‍ പരിശോധിച്ചപ്പോഴാണ് പിഴവ് ബോധ്യപ്പെട്ടതെന്നാണ് കോളജ് നിലപാട്. ”എന്‍ഐസിയിലെ സാങ്കേതികപ്പിഴവാണ് വിദ്യാര്‍ഥി റജിസ്റ്റര്‍ ചെയ്തതായി കാണിക്കുന്നത്. ഇത് ഞങ്ങള്‍ക്ക് തിരുത്താനാകുന്ന രേഖയല്ല. ഇതിന്റെ കണ്‍ട്രോള്‍ പാനല്‍ എന്‍ഐസിയുടെ കൈയിലാണ്. വിദ്യാര്‍ഥി ഫീസ് അടച്ചിട്ടില്ല. പക്ഷെ റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ പട്ടികയിലാണ്.” -ഡോ.വി.എസ്.ജോയ് പറഞ്ഞു. രാവിലെ എഴുതാത്ത പരീക്ഷ പാസായെന്നത് എന്‍ഐസി സാങ്കേതിക പിഴവാണെന്നും. ഇതില്‍ യാതൊരുതരത്തിലുള്ള ഗൂഢാലോചനയും ഇല്ലെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള ഫലം ക്രമക്കേടെന്നാണ് ആര്‍ഷോ വാദിച്ചിരുന്നത്.…

    Read More »
  • Kerala

    പിതാവ് മരിച്ചിട്ട് ഏതാനും ദിനങ്ങൾ; യുവാവ് ബൈക്കപകടത്തിൽ മരിച്ചു

    കോഴിക്കോട്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തിരുവമ്ബാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന്‍ ആനന്ദ് വില്‍സണ്‍ (25) ആണ് മരിച്ചത്. പിതാവ് വില്‍സണ്‍ മരിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. അതിനു പിന്നാലെയാണ് ആനന്ദിന്റെയും മരണം. കുന്ദമംഗലത്താണ് അപകടം നടന്നത്. കാരന്തൂര്‍ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയില്‍ പെട്ടാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.   മേഴ്‌സിയാണ് മാതാവ്. ബെന്‍സണ്‍, ബിന്‍സി എന്നിവര്‍ സഹോദരങ്ങളാണ്.

    Read More »
Back to top button
error: