Month: June 2023
-
Business
ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്, ജൂൺ 9 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി
ദില്ലി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. രാജ്യത്തെ ലോ ബജറ്റ് എയർലൈനുകളിൽ ഒന്നായ ഗോ ഫസ്റ്റ് നേരത്തെ ജൂൺ 4 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കിയിരുന്നു. വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു. എയർലൈൻ ഇതിനകം തന്നെ ടിക്കറ്റ് വിതരണം നിർത്തിയിട്ടുണ്ട്. 2023 ജൂൺ 7 വരെ വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്ന് എയർലൈൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വമേധയാ പാപ്പരത്ത നടപടികൾക്കായി ഫയൽ ചെയ്തിരുന്നു. എയർലൈൻ. പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗോ ഫസ്റ്റിന്റെ സീനിയർ എക്‌സിക്യൂട്ടീവുകൾ തിങ്കളാഴ്ച ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയുടെ ഉദ്യോഗസ്ഥരുമായി അതിന്റെ പുനരുജ്ജീവന പദ്ധതികൾ ചർച്ച ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനിയോട് 30 ദിവസത്തിനകം പുനരുജ്ജീവന പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ദേശീയ തലസ്ഥാനത്ത് യോഗം…
Read More » -
NEWS
റിയാദിലെ ഇറാൻ എംബസി ഏഴ് വർഷത്തിന് ശേഷം വീണ്ടും പ്രവർത്തന സജ്ജമായി
റിയാദ്: ഏഴ് വർഷങ്ങൾക്ക് ശേഷം റിയാദിലെ ഇറാനിയൻ എംബസി വീണ്ടും തുറന്നു. 2016ൽ വിച്ഛേദിക്കപ്പെട്ട സൗദി, ഇറാൻ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ട സാഹചര്യത്തിലാണ് ചൊവ്വാഴ്ച എംബസി തുറന്നത്. ഇതിന് മുന്നോടിയായി എംബസി കെട്ടിടത്തിന് മുകളിലും അങ്കണത്തിലും ഇറാന്റെ പതാക ഉയർത്തുകയും ദേശീയഗാനം അലപിക്കുകയും ചെയ്തത് ‘അൽ അറബിയ’യുടെ സഹോദര ചാനലായ അൽ-ഹദഥ് ടി.വി തത്സമയം സംപ്രേഷണം ചെയ്തു. ശിയ പുരോഹിതനായ നിമർ ബാകിർ അൽ-നിമർ ദേശവിരുദ്ധ പ്രവർത്തനത്തിന് 2016ൽ സൗദിയിൽ വധശിക്ഷക്ക് വിധേയമാക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇരു രാജ്യങ്ങളേയും രണ്ട് ധ്രുവങ്ങളിലാക്കിയത്. ശിയ പുരോഹിതന്റെ വധശിക്ഷക്ക് പിന്നാലെ തെഹ്റാനിലെ സൗദി എംബസിയും മശ്ഹദിലെ കോൺസുലേറ്റും ആക്രമിക്കപ്പെട്ടതോടെ നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇക്കൊല്ലം മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ ബെയ്‌ജിങ്ങിൽ നടന്ന ചർച്ചക്കൊടുവിൽ ഒപ്പുവെച്ച ത്രികക്ഷി കരാറിനെ തുടർന്നാണ് നയതന്ത്ര ബന്ധം പുനരാരംഭിച്ചതും ഇരു രാജ്യത്തും എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കാൻ തീരുമാനിച്ചതും. ഗൾഫ് കാര്യങ്ങളിൽ വിപുലമായ അനുഭവ പരിചയമുള്ള മുതിർന്ന നയതന്ത്രജ്ഞനും…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; കൊടുവള്ളിയിൽ യുവാവ് അറസ്റ്റിൽ
കോഴിക്കോട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ കൊടുവള്ളി പോലീസ് പിടികൂടി.കൊടുവള്ളി മാനിപുരത്താണ് സംഭവം. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ ഷെമീറി(26) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഷെമീറിനെ പിടികൂടിയത്. സുഹൃത്ത് വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഷെമീറിന് ജില്ലയില്‍ കഞ്ചാവ് കേസും അടിപിടി കേസും ഉള്‍പ്പെടെ മറ്റു കേസുകള്‍ ഉള്ളതായി അന്വേഷണത്തില്‍ വ്യക്തമായതായി കൊടുവള്ളി പോലീസ് പറയുന്നു.
Read More » -
Kerala
ഐപിഎസ് തലപ്പത്ത് അഴിച്ചു പണി
തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചു പണി. പൊലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിന് മാറ്റം. സൈബർ ഓപ്പറേഷന്റെ ചുമതല നൽകി. പാലക്കാട് എസ്പിയായ വിശ്വനാഥകും പൊലീസ് ആസ്ഥാനത്തെ പുതിയ എഐജി. വയനാട് എസ്പി ആനന്ദിനെ പാലക്കാട് എസ് പിയാക്കി. പദം സിംഗിനാണ് വയനാടിന്റെ ചുമതല. ഷൗക്കത്തലിയെ ആൻറി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നും ക്രൈംബ്രാഞ്ചിലേക്കും മാറ്റി.
Read More » -
Kerala
എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്; മൂന്നാം ദിനം കുടുങ്ങിയത് 39,449 പേര്‍
തിരുവനന്തപുരം: എഐ ക്യാമറ പ്രവർത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെ 39,449 നിയമലംഘനങ്ങളാണ് എഐ ക്യാമറയിൽ കുടുങ്ങിയത്. ഇന്നലെ ഇത് 49,317 ആയിരുന്നു നിയമലംഘനം. 9868 കേസുകളാണ് കുറഞ്ഞത്. ഇന്ന് 7390 നിയമലംഘനം റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ. 601 നിയമലംഘനമുള്ള വയനാടാണ് ഏറ്റവും കുറവ്. സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. രണ്ട് ദിവസം പിന്നിട്ടിട്ടും നോട്ടീസ് അയക്കാൻ കഴിഞ്ഞിട്ടില്ല. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾ ഓരോ കൺട്രോൾ റൂമിലും പരിശോധിച്ച് ഉറപ്പ് വരുത്തിയാൽ പരിവാഹൻ സോഫ്റ്റുവറിലേക്ക് അയക്കും. വാഹന ഉടമക്ക് എസ്എംഎസ് പോകേണ്ടതും ഈ ചെല്ലാൻ തയ്യാറാക്കുന്നതുമെല്ലാം നാഷണൽ ഇൻഫോമാറ്റിക് സെൻറിന്റെ കീഴിലുള്ള സോഫ്റ്റുവെയർ വഴിയാണ്. തിങ്കളാഴ്ച രാവിലെ മുതൽ നിയമലംഘനങ്ങൾ കണ്ടെത്തി സോഫ്റ്റുവയറിലേക്ക് അപ്ലോഡ് ചെയ്തെങ്കിലും ആർക്കും എസ്എംഎസ് പോയില്ല. ചെല്ലാനും തയ്യാറായില്ല. ഇത്രയും അധികം നിയലംഘനങ്ങൾ ഒരുമിച്ച് അപ്‍ലോഡ്…
Read More » -
Kerala
വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍
സുൽത്താൻ ബത്തേരി:വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍. കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണന്‍(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി ജ്യോതിഷ് പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ഇതിന്റെ വിഡിയോയും ഫോട്ടോയും സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ലഭിച്ച രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ ഇതുപയോഗിച്ച് അതിജീവതയെ ഭീഷണിപ്പെടുത്തുകയും നഗ്‌ന വിഡിയോ കോള്‍ ചെയ്യുകയും ചെയ്തു. ഇതും റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു. മൂന്നാം പ്രതി സജിത്തും ഇത്തരത്തിൽ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. പ്രതികള്‍ക്കെതിരെ പോക്‌സോ, ഐടി നിയമപ്രകാരമാണ് കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Read More » -
Kerala
കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരില്‍ നിന്നാണ് 1797 ഗ്രാം സ്വര്‍ണം പിടികൂടിയത്.പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഇരുവരും ധരിച്ച സോക്സിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ബുധനാഴ്ച രാവിലെ ദുബായില്‍നിന്നും എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഇരുവരില്‍നിന്നും സ്വര്‍ണം കണ്ടെടുത്തത്.
Read More » -
Kerala
വിദ്യ മഹാരാജാസിനും സാഹിത്യ ലോകത്തിനും അപമാനം; മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ മുൻ എസ്.എഫ്.ഐ. നേതാവിനെതിരേ ബെന്യാമിൻ
മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് എതിരെ എഴുത്തുകാരൻ ബെന്യാമിൻ. വിദ്യ മഹാരാജാസിനും സാഹിത്യ ലോകത്തിനും വിദ്യാർത്ഥി സമൂഹത്തിനും അപമാനമാണെന്ന് അദ്ദേഹം പറയുന്നു. വിദ്യമാർ ഇനിയും ആവർത്തിക്കാതെ ഇരിക്കാൻ കർശനമായ അന്വേഷണവും നടപടിയും വേണമെന്നും ബെന്യാമിൻ ആവശ്യപ്പെട്ടു. ‘കെ. വിദ്യ മഹാരാജാസിനു അപമാനമാണ്, സാഹിത്യ ലോകത്തിനു അപമാനമാണ്, വിദ്യാർത്ഥി സമൂഹത്തിനു അപമാനമാണ്. കള്ളങ്ങൾ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്? എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? എന്ത് സാഹിത്യമാണ് എഴുതുന്നത്? വിദ്യമാർ ഇനിയും ആവർത്തിക്കാതെ ഇരിക്കാൻ കർശനമായ അന്വേഷണവും നടപടിയും കുറ്റക്കാരി എങ്കിൽ കടുത്ത ശിക്ഷയും ഉണ്ടാവണം..’, എന്നാണ് ബെന്യമിൻ കുറിച്ചത്.
Read More » -
India
ഒഡിഷയില്‍ വീണ്ടും ട്രെയിൻ അപകടം; ഗുഡ്‌സ് ട്രെയിനിന് അടിയില്‍പ്പെട്ട് നാലുപേര്‍ മരിച്ചു
ഭുവനേശ്വർ:ഒഡിഷയില്‍ വീണ്ടും ട്രെയിൻ അപകടം.ഗുഡ്‌സ് ട്രെയിനിന് അടിയില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. ജജ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഗുഡ്‌സ് ട്രെയിനിന് അടിയില്‍ കിടന്ന് ഉറങ്ങിയവരാണ് മരിച്ചത്.മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തമാകും മുമ്ബാണ് വീണ്ടും അപകടം സംഭവിച്ചിരിക്കുന്നത്. ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ 288 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെയിലില്‍ നിന്ന് രക്ഷതേടിയാണ് തൊഴിലാളികള്‍ ട്രെയിനിന് അടിയില്‍ കയറി കിടന്നത്. ഇത് അറിയാതെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയപ്പോള്‍ ട്രെയിന്‍ മുന്നോട്ടെടുക്കുകയായിരുന്നു.സംഭവത്തിൽ റയിൽവെ അന്വേഷണം പ്രഖ്യാപിച്ചു.
Read More » -
Kerala
മാട്ടുപ്പെട്ടി ജലാശയത്തിൽ സർവീസിനിടെ വെള്ളം കയറിയെന്ന വ്യാജ വാർത്ത; പത്രത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി കമ്പനി
മൂന്നാർ: മാട്ടുപ്പെട്ടി ജലാശയത്തിൽ ടൂറിസ്റ്റുകൾക്കായി ഒരുക്കിയിരിക്കുന്ന ബോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ബോട്ട് സർവീസ് നിർത്തി വയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു എന്ന് ഒരു പ്രമുഖ പത്രത്തിൽ വന്ന വാർത്ത തെറ്റെന്ന് കരാർ കമ്പനി. നോട്ടീസ് കൊടുത്തതിനു ശേഷം വാർഷിക മെയിന്റനൻസിന്റെ ഭാഗമായി നിർത്തിയിട്ടിരുന്ന ബോട്ടുകളുടെ ഫോട്ടോ എടുത്ത് ആരോ പ്രാദേശിക ലേഖകന് കൊടുത്തത് അവർ യാതൊരു വിധ അന്വേഷണവും നടത്താതെ പ്രസിദ്ധീകരിക്കുകയായിരുന്നു.ഇതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ബോട്ടുകൾ ഒന്നും തന്നെ അന്ന് സർവീസ് നടത്തിയിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.തന്നെയുമല്ല ഈ പ്രദേശങ്ങളിൽ എല്ലാം തന്നെ സിസിടിവി ക്യാമറകളുമുണ്ട്. സംഗതി ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് കരാർ എടുത്ത ക്രീക്ക് ക്രുയിസ് കമ്പനിയുടെ ഉടമ വിനോദ് പറയുന്നു. വാർഷിക മെയിന്റനൻസിന്റെ ഭാഗമായി 15 ദിവസത്തെ നോട്ടീസ് നൽകിയശേഷം സർവീസ് നടത്താതെ നിർത്തിയിട്ടിരുന്ന ബോട്ടുകളുടെ ഫോട്ടോ എടുത്താണ് ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചത്.വിവരം ആ മാധ്യമസ്ഥാപനത്തെ അറിയിച്ചിട്ടും വാർത്ത തിരുത്താൻ…
Read More »