KeralaNEWS

തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു

കുമരകം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കുമരകം 15-ാo വാര്‍ഡിലെ പത്തില്‍ (തേവലക്കാട്ടുശേരി)രാജപ്പന്‍റെ ഭാര്യ ഭവാനി (79) ആണ് മരിച്ചത്.
തോട്ടിലെ പോള നീക്കം ചെയ്യുന്നതിനിടെ ഭവാനിയമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കുമരകം എസ്‌എച്ച്‌ മെഡിക്കല്‍ സെന്‍ററിലും തുടര്‍ന്ന് കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: