Month: June 2023

  • India

    ആന്ധ്രാപ്രദേശില്‍ മുൻ സൈനികനായ ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊന്നു

    ആന്ധ്രാപ്രദേശിൽ മുൻ സൈനികനായ ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊന്നു.കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു.സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് ഓടിപ്പോയ യുവതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.   ആന്ധ്രാപ്രദേശിലെ പൂജാരിവാൻഡലപ്പള്ളി ഗ്രാമത്തിലാണ് സംഭവം.മുൻ സൈനികനായ ശ്രീധര്‍ (36) ആണ് മരിച്ചത്.15 വര്‍ഷത്തെ സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം 2022 ലാണ് ശ്രീധര്‍ നാട്ടില്‍ തിരിച്ചെത്തിയത്.

    Read More »
  • Kerala

    കാലവര്‍ഷമെത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; കോഴിക്കോട്ട് ഇന്ന് ഓറഞ്ച് അലര്‍ട്ട്

    തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പതിവായി ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന കാലവര്‍ഷം ഇത്തവണ ഏഴ് ദിവസം വൈകിയാണ് കേരളത്തിലെത്തിയത്. കോഴിക്കോട് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ചവരെ വിവിധ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 09-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ 10-06-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 11-06-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 12-06-2023: പത്തനംതിട്ട, ആലപ്പുഴ,…

    Read More »
  • NEWS

    ഇന്ദിരയുടെ കൊലപാതകം ‘ആഘോഷിച്ച്’ പ്രകടനം; കാനഡയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

    ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന തരത്തിലുള്ള ഫ്‌ളോട്ടുമായി കാനഡയിലെ ബ്രാംപ്ടന്‍ നഗരത്തില്‍ നടന്ന പരേഡിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ, കാനഡയ്ക്ക് താക്കീതുമായി ഇന്ത്യ. ഇത് കാനഡയ്ക്ക് ഒട്ടും നല്ലതിനല്ലെന്നു ചൂണ്ടിക്കാട്ടിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെത്തന്നെ ഇതു ബാധിക്കുമെന്നും മുന്നറിയിപ്പു നല്‍കി. ഖലിസ്ഥാന്‍ അനുകൂല നീക്കങ്ങളെ കാനഡ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിലയിരുത്തലിലാണ് ജയശങ്കറിന്റെ രൂക്ഷ വിമര്‍ശനം. ഇന്ദിര ഗാന്ധിയുടെയും അവരെ വധിച്ച സ്വന്തം അംഗരക്ഷകരുടെയും ഫ്‌ലോട്ടുകള്‍ ഉള്‍പ്പെടുന്ന പരേഡിന്റെ ദൃശ്യം കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാനഡയിലെ ബ്രാംപ്ടന്‍ നഗരത്തില്‍ ജൂണ്‍ നാലിനാണ് വിവാദ പരേഡ് അരങ്ങേറിയത്. ജൂണ്‍ ആറിന് ‘ഓപറേഷന്‍ ബ്ലൂ സ്റ്റാറി’ന്റെ 39 ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു വിവാദ പരേഡ് നടന്നതെന്നതും ശ്രദ്ധേയം. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ച സിഖ് ഭീകരരെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ നീക്കമാണ് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍. 1984 ജൂണ്‍ ഒന്നിന്…

    Read More »
  • Kerala

    പൂനൂര്‍ പുഴക്ക് കുറുകെ പടനിലത്ത് പുതിയ പാലം

    കുന്ദമംഗലം:പൂനൂര്‍ പുഴക്ക് കുറുകെ പടനിലത്ത് പുതിയ പാലം വരുന്നു.പടനിലം നരിക്കുനി റോഡിന്റെ നവീകരണം പൂര്‍ത്തിയായെങ്കിലും പാലം പുനര്‍ നിര്‍മ്മിക്കാത്തതു കാരണം ഇരുഭാഗത്തേക്കും കടന്നപോവുന്ന വാഹനങ്ങള്‍ പാലത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ പാലം വരുന്നത്. 2011 ല്‍ പാലത്തിന് ഭൂമി ഏറ്റെടുക്കാൻ 50 ലക്ഷം രൂപയുടെയും 2018 ല്‍ പാലം നിര്‍മ്മാണത്തിന് 5.5 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്ന കാലതാമസം കാരണം പ്രവൃത്തി നീണ്ടു പോകുകയായിരുന്നു. പാലം നിര്‍മ്മിക്കുന്നതിന് കുന്ദമംഗലം, മടവൂര്‍ വില്ലേജുകളിലായി 34.2 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഉടമകളില്‍ നിന്ന് മുൻകൂറായി സ്ഥലം ലഭ്യമാക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നുവെങ്കിലും ചില ഉടമകള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പാലം പ്രവൃത്തി നേരത്തേ ടെണ്ടര്‍ ചെയ്യാൻ സാധിക്കാതെ പോയത്. ഇപ്പോൾത്തന്നെ അറുപത് വര്‍ഷത്തോളം പഴക്കമുള്ള പടനിലത്തെ ഇടുങ്ങിയ പാലം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പാലം നിര്‍മ്മിക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുള്ളത്. ആകെ 79 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന…

    Read More »
  • Kerala

    കണ്ടെയ്നര്‍ ലോറി ഡ്രൈവറെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കൊച്ചി‌യിൽ കണ്ടെയ്നര്‍ ലോറി ഡ്രൈവറെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് സ്വദേശി ജൂഡ്സണ്‍ എന്ന 39 കാരനാണ് മരിച്ചത്. മുളവുകാട്ടെ ലോഡ്ജ് മുറിയിലെ ശുചിമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജൂഡ്സണ് കരള്‍ സംബന്ധമായ രോഗമുണ്ടായിരുന്നതായാണ് വിവരം. ലോഡ്ജ് മുറിയില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. മുളവുകാട് പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    മധ്യപ്രദേശില്‍ കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു

    ഭോപ്പാൽ:മധ്യപ്രദേശില്‍ കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു.മരിച്ചവരില്‍ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം.   സിദ്ധിയിലെ ബരം ബാബ ഗ്രാമ പഞ്ചായത്തില്‍ രാവിലെ 10.30നാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ട ഏഴുപേരും തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

    Read More »
  • Kerala

    ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    കണ്ണൂര്‍: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.അഴീക്കോട് ഉപ്പായിച്ചാലിലെ തോലിച്ചി അബ്ദുല്‍ ഖാദര്‍ (55) ആണ് മരിച്ചത്. ട്രെയിനിംഗ് സ്‌കൂളിന് സമീപത്തെ സ്ഥാപനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു.രാവിലെ മറ്റ് തൊഴിലാളികള്‍ എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയല്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ വീട്ടില്‍നിന്ന് ജോലിക്കായി എത്തിയതായിരുന്നു. ഉപ്പായിച്ചാലിലെ അലി- റാബിയാ ദന്പതികളുടെ മകനാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    തൃശൂരില്‍ ഭാര്യയും ഭർത്താവും ജീവനൊടുക്കിയ നിലയില്‍; ഇന്നുതന്നെ നടന്ന രണ്ടാമത്തെ സംഭവം 

    തൃശൂരിൽ വീണ്ടും ദമ്ബതികള്‍ ജീവനൊടുക്കിയ നിലയില്‍. ചെന്ത്രാപ്പിന്നി ചാമക്കാലയിലാണ്  സംഭവം. മോസ്കോ പാലത്തിന് സമീപം കോഴിശേരി വീട്ടില്‍ സജീവൻ (52), ഭാര്യ ദിവ്യ (42) എന്നിവരെയാണ് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.   സജീവൻ വീടിന്റെ ഹാളിനകത്തും ദിവ്യ കിടപ്പുമുറിയിലുമായാണ് മരിച്ചു കിടന്നത്.പണമിടപാട് സ്ഥാപനത്തില്‍ നിന്ന് ലോണ്‍ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹങ്ങള്‍ കണ്ടത്. മത്സ്യത്തൊഴിലാളിയാണ് സജീവൻ.   ഇന്ന് രാവിലെ തൃശൂരില്‍ ലോഡ്ജില്‍ ദമ്ബതികളെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

    Read More »
  • NEWS

    അബുദാബി ബിഗ് ടിക്കറ്റ്:79 വയസ്സുകാരിയായ പദ്‍മാവതിക്ക് ഒരു ലക്ഷം ദിര്‍ഹം സമ്മാനം

    അബുദാബി:മെയ് അവസാന ആഴ്ച്ചയിലെ ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് ഇ-ഡ്രോയിൽ കേരളത്തിൽ‍ നിന്നുള്ള 79 വയസ്സുകാരിയായ പദ്‍മാവതി ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനത്തിന് അർഹയായി. 2017 മുതല്‍ നാല് സുഹൃത്തുക്കള്‍ക്കൊപ്പം പദ്‍മാവതി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. വിജയത്തില്‍ വലിയ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു. പ്രമോഷന്‍ തീരാന്‍ മിനിറ്റുകള്‍ അവശേഷിക്കവെയാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക കൊണ്ട് വീട് നവീകരിക്കുമെന്നാണ് പദ്‍മാവതി പറയുന്നത്. ജൂണ്‍ മാസം റാഫ്ള്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പില്‍ പങ്കെടുക്കാൻ അവസരം ലഭിക്കും.ഇതില്‍ മൂന്നു പേര്‍ക്ക് AED 100,000 വീതവും 20 പേര്‍ക്ക് AED 10,000 വീതവും നേടാം. ഇതേ ടിക്കറ്റിലൂടെ തന്നെ ഗ്രാൻഡ് പ്രൈസായ AED 15 മില്യണ്‍ നേടാനും കഴിയും. ജൂണ്‍ 30 വരെ ടിക്കറ്റുകള്‍ വാങ്ങാം. ഓണ്‍ലൈനായി www.bigticket.ae വെബ്സൈറ്റിലൂടെയോ അബു ദാബി, അല്‍ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങാം.

    Read More »
  • NEWS

    ആറ് മാസം മുൻപ് കടിയേറ്റു;പേ വിഷബാധയേറ്റ് പ്രവാസി യുവാവിന് ദാരുണാന്ത്യം

    പുനലൂര്‍: പേ വിഷബാധയേറ്റ് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം.ഇടമണ്‍ പുലരിയില്‍ വട്ടവിള വീട്ടില്‍ അജേഷ് സദാനന്ദൻ (37) ആണ് മരിച്ചത്. ആറ് മാസം മുൻപാണ് അജേഷിന് വളര്‍ത്തുനായയുടെ കടിയേറ്റത്.എന്നാല്‍, പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല.വിദേശത്തായിരുന്ന യുവാവ് ഇടമണ്ണില്‍ വീട് പണിയുമായി ബന്ധപ്പെട്ട് നാല് ദിവസം മുൻപാണ് വീണ്ടും എത്തിയത്.   കഴിഞ്ഞ ദിവസം അസ്വസ്ഥത കാട്ടിയതിനെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ചു. പരിശോധനക്കായി ഡോക്ടറുടെ മുറിയില്‍ എത്തിയപ്പോള്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച്‌ യുവാവ് അക്രമാസക്തനായി. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
Back to top button
error: