റാന്നി:ചിറ്റാര്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും തെളിവെടുപ്പിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി തോട്ടുവശത്ത് വീട്ടില്‍ ജിതിന് ടി എസ് (28) നെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇയാളുടെ വീടിനോട് ചേർന്നുള്ള വനമേഖലയിൽ നടത്തിയ തിരച്ചിലില്‍ ഇന്ന് പുലര്‍ച്ചെയാണ് ജിതിന്നെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി തന്റെ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടയില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.