Month: June 2023
-
Crime
സരസ്വതിയുടെ മൃതദേഹ ഭാഗങ്ങള്‍ കുക്കറില്‍ വേവിച്ച് തെരുവുനായ്ക്കള്‍ക്ക് നല്‍കി?
മുംബൈ: ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്‌ളാറ്റില്‍ സൂക്ഷിച്ചതിന് അറസ്റ്റിലായ മനോജ് സാനെ (56), തെളിവു നശിപ്പിക്കുന്നതിനായി മൃതദേഹ ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണമായി നല്‍കിയെന്ന് സൂചന. സാനെ പതിവില്ലാതെ നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിരുന്നതായി അയല്‍ക്കാര്‍ നല്‍കിയ മൊഴിയാണ് സംശയത്തിനു കാരണം. മൃതദേഹ ഭാഗങ്ങളില്‍ ചിലത് സമീപത്ത് അഴുക്കുചാലില്‍ ഒഴുക്കിയതായും സൂചനയുണ്ട്. പ്രതിക്കൊപ്പം താമസിച്ചിരുന്ന സരസ്വതി വൈദ്യ (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പോലീസ് നടത്തിയ പരിശോധനയില്‍ കഷണങ്ങളായി മുറിച്ച മൃതദേഹ ഭാഗങ്ങളില്‍ ചിലത് കണ്ടെടുക്കാനായിരുന്നില്ല. ഇതിനിടെയാണ്, മൃതദേഹ ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണമായി നല്‍കിയെന്ന സംശയം ഉയരുന്നത്. സരസ്വതിയുടെ മൃതദേഹ ഭാഗങ്ങളില്‍ ചിലത് സാനെ പ്രഷര്‍ കുക്കറിലിട്ട് വേവിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. മീരാറോഡ് ഈസ്റ്റിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെ പോലീസ് പൂട്ട് തകര്‍ത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്. ശരീരഭാഗങ്ങള്‍ മുറിച്ച് കവറുകളിലാക്കി ബക്കറ്റുകളിലും…
Read More » -
Kerala
എ.ഐ ക്യാമറ ഇടിച്ച് തകര്‍ത്ത് കാര്‍ നിര്‍ത്താതെ പോയി; അന്വേഷണം തുടങ്ങി
പാലക്കാട്: വടക്കഞ്ചേരിയില്‍ നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച എ.ഐ. ക്യാമറ വാഹനമിടിച്ച് തകര്‍ത്തു. ആയക്കാടുള്ള ക്യാമറയാണ് തകര്‍ത്തത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. രാത്രി 11 മണിയോടെയാണ് സംഭവം. കാറാണ് ഇടിച്ചത്. എന്നാല്‍ വാഹനം കണ്ടെത്താനായില്ല. ഇടിയുടെ ആഘാതത്തില്‍ എ.ഐ. ക്യാമറ സ്ഥാപിച്ച സ്റ്റാന്‍ഡടക്കമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് സമഗ്രമായ അന്വേഷണമാരംഭിച്ചു. മനഃപൂര്‍വമാണോ അതോ അപകടമാണോ എന്ന കാര്യവും പോലീസ് പരിശോധിക്കും. അതേസമയം, എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട അവലോകന യോഗം ഇന്ന് നടക്കും. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലാണ് യോഗം. ഗതാഗത കമ്മിഷണറും പങ്കെടുക്കും.
Read More » -
India
ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തം; പരിഭ്രാന്തരായി യാത്രക്കാര്‍
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായി. ദുര്‍ഗ് -പുരി എക്സ്പ്രസ്സിന്റെ എ സി കോച്ചിന് അടിയിലാണ് തീപിടുത്തമുണ്ടായത്. ഒഡീഷയിലെ നൗപദ ജില്ലയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തീ പിടിച്ചതിനെത്തുടര്‍ന്ന് ട്രെയിനിന്റെ കോച്ച് പുകപടലങ്ങളാല്‍ മൂടി. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. ട്രെയിനില്‍ തീപിടിക്കുന്നതും കനത്ത പുക ഉയരുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തീപിടുത്തത്തില്‍ ആളപായം ഉണ്ടായിട്ടില്ല. ബ്രേക്ക് പാഡിന് തീപിടിച്ചതാണെന്നും കോച്ചിന് അകത്തേക്ക് തീ പടര്‍ന്നിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീ അണച്ച്, രാത്രി11 മണിയോടെ ട്രെയിന്‍ യാത്ര തുടര്‍ന്നു.
Read More » -
Kerala
ബഹ്റൈനിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു;35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം
ബഹ്റൈനിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു.ബി.എസ്.സി / ജി.എൻ.എം. യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷം മെഡിക്കല്‍ സര്‍ജിക്കല്‍/ ഐ.സി.യു / ഓപ്പറേഷൻ തീയറ്റര്‍ പ്രവര്‍ത്തിപരിചയമുള്ള വനിതാ നഴ്സുമാര്‍ക്കും, ബി എസ് സി നഴ്സിങ്ങും എമര്‍ജൻസി/ആംബുലൻസ്/പാരാമെടിക് ഡിപ്പാര്‍ട്മെന്റുകളില്‍ പ്രവര്‍ത്തി പരിചയമുള്ള പുരുഷ നഴ്സുമാര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം. അഭിമുഖം ഓണ്‍ലൈൻ മുഖേന നടത്തുന്നതാണ്. ഓണ്‍ലൈൻ അഭിമുഖത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും. പ്രായപരിധി 35 വയസ്. ശമ്ബളം കുറഞ്ഞത് 350 ദിനാര്‍ ലഭിക്കും. (ഏകദേശം 76, 000 ഇന്ത്യൻ രൂപ). താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നോര്‍ക്ക റൂട്സിന്റെ വെബ്സൈറ്റായ www.norkaroots.org മുഖേന അപേക്ഷിക്കാവുന്നതാണ്.
Read More » -
Crime
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവും ഒത്താശ ചെയ്ത അച്ഛനും അറസ്റ്റില്‍
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയേയും ഇയാള്‍ക്ക് ഒത്താശ ചെയ്ത അച്ഛനെയും വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ ആര്യങ്കാവ് ഗിരിജന്‍ കോളനിയില്‍ പ്രകാശ്(18), അച്ഛന്‍ തെങ്കാശി കടയം ധര്‍മപുരി സ്വദേശി ഗണേശന്‍(44) എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശിയില്‍ നിന്നുമാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. ഒരുരാത്രിയും പകലും കാട്ടിനുള്ളിലെ പാറയിടുക്കിലാണ് പെണ്‍കുട്ടിയും പ്രതിയും കഴിഞ്ഞത്. പോലീസ് പറയുന്നതിങ്ങനെ: മേയ് 31-ന് രാവിലെയാണ് 17-കാരിയെ വീട്ടില്‍ നിന്നും കാണാതായത്. അന്നുതന്നെ സഹോദരന്റെ മൊഴിപ്രകാരം വെച്ചൂച്ചിറ പോലീസ് കേസെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ, ഗണേശന്‍ താമസിക്കുന്ന തെങ്കാശി കടയം ധര്‍മപുരി ചമ്പന്‍കുളം കടത്തറ കാടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പെണ്‍കുട്ടി ഉള്ളതായി മനസ്സിലാക്കി. എസ്.ഐ. സായ്സേനന്റെ നേതൃത്വത്തിലുള്ള പോലീസ് അവിടെ എത്തി. രണ്ടാം തീയതി രാത്രി 10.15-ന് ഇവരെ കടത്തറ കാടിനുള്ളില്‍ കണ്ടെത്തി. എന്നാല്‍, യുവാവ് ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ വെച്ചൂച്ചിറ സ്റ്റേഷനിലെത്തിച്ച് മൊഴിരേഖപ്പെടുത്തി. തിരുവല്ല ജെ.എഫ്.എം. കോടതിയില്‍ കുട്ടിയുടെ…
Read More » -
Crime
ശ്രീമഹേഷ് ലക്ഷ്യമിട്ടത് പോലീസുകാരിയുള്‍പ്പടെ മൂന്നുപേരെ; ഓണ്‍ലൈനില്‍ മഴു വാങ്ങാനുള്ള ശ്രമം പരാജയപ്പെട്ടു
ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസ്സുകാരിയായ മകള്‍ നക്ഷത്രയെ കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷ് മൂന്നുപേരെയാണ് കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പോലീസ്. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പോലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാന്‍ ലക്ഷ്യമിട്ടത്. ഇന്നലെ അഞ്ചുമണിക്കൂറിലേറെ പോലീസ് പ്രതിയെ ചോദ്യം ചെയ്തു. നക്ഷത്രയുടേത് ആസൂത്രിക കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. മൂന്നുപേരെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനാണ് പദ്ധതിയിട്ടിരുന്നതെന്നും പോലീസ് സൂചിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറിയിരുന്നു. അമ്മ സുനന്ദയും മകനെ കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു. ഇതെല്ലാം ശ്രീമഹേഷിനെ ചൊടിപ്പിച്ചതായാണ് നിഗമനം. ഇയാളുടെ സ്വഭാവദൂഷ്യമാണ് പോലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കൊലപാതകം നടത്തുന്നതിനായി ഓണ്‍ലൈനില്‍ മഴു വാങ്ങാന്‍ പ്രതി ശ്രമിച്ചിരുന്നു. ഓണ്‍ലൈനില്‍ മഴു ഓര്‍ഡര്‍ ചെയ്തെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് മഴു മാവേലിക്കരയില്‍ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഇയാള്‍ കുട്ടിയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. ഇന്നലെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കട്ടിലിന് അടിയില്‍നിന്നു മഴു കണ്ടെടുത്തിരുന്നു. അതിനിടെ, ജയിലില്‍ ആത്മഹത്യയ്ക്ക്…
Read More » -
India
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ നല്‍കിയത് വ്യാജ പീഡന പരാതി; വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ പിതാവ്
ന്യൂഡല്‍ഹി: റെസ്ലേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നല്‍കിയത് വ്യാജ പീഡനപരാതിയെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ്. 2022-ലെ അണ്ടര്‍ 17 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമില്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് ഇടംനേടാന്‍ കഴിഞ്ഞിരുന്നില്ല. അതിന്റെ വൈരാഗ്യത്തിന്റെ പുറത്താണ് ബ്രിജ് ഭൂഷനെതിരേ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴു പേരായിരുന്നു ബ്രിജ് ഭൂഷനെതിരേ പീഡന പരാതി നല്‍കിയിരുന്നത്. 2022-ലെ അണ്ടര്‍ 17 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ട്രയല്‍സില്‍ ഈ പെണ്‍കുട്ടി പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ ഇടംനേടാന്‍ കഴിഞ്ഞില്ല. ഡല്‍ഹി സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയോട് ആയിരുന്നു പരാജയപ്പെട്ടിരുന്നത്. റഫറി എടുത്ത തീരുമാനങ്ങളാണ് പെണ്‍കുട്ടി പരാജയപ്പെടാന്‍ കാരണമെന്നും ഫെഡറേഷന്‍ ആണ് റഫറിയെ നിയമിച്ചത് എന്നതിനാലുമാണ് ബ്രിജ് ഭൂഷനെതിരേ വ്യാജ പീഡന പരാതി നല്‍കിയത് എന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ഇപ്പോള്‍ പറയുന്നത്. കോടതിയിലെത്തുന്നതിന് മുന്‍പ് സത്യം ആളുകള്‍ അറിയണം എന്നതിനാലാണ് ഇപ്പോള്‍ ഇക്കാര്യം…
Read More » -
Kerala
പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി
പുല്‍പ്പള്ളി: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും സമാന രീതിയിലുള്ള കുറ്റത്തിന് അറസ്റ്റിലായി. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ആനപ്പാറ താഴേത്തടത്തു റീജോ ജോസ് (32)നെ പുല്‍പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ട്യൂഷൻ സെന്റര്‍ അദ്ധ്യാപകനായ ഇയാള്‍ ട്യൂഷൻ സെന്ററില്‍ വച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാള്‍ സമാന സ്വഭാവമുള്ള കുറ്റങ്ങള്‍ ചെയ്തതിന് ജാമ്യത്തിലിറങ്ങി വിചാരണനേരിടുന്ന ആളാണ്. വീണ്ടും സമാന സ്വഭാവമുള്ള കുറ്റകൃത്യം ചെയ്തതിനാല്‍ നേരത്തെയുള്ള കേസില്‍ ജാമ്യം റദ്ദ് ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിച്ചു വരുന്നുണ്ട്.
Read More » -
Kerala
മത്സ്യം കിട്ടാക്കനിയാകും, ഇന്ന് അര്‍ധരാത്രി മുതല്‍ 52 ദിവസത്തേക്ക് സംസ്ഥാനത്ത് ട്രോളിങ് നിരോധനം
മത്സ്യപ്രിയർ നാളെ മുതൽ ഭക്ഷണം കഴിക്കുന്നത് അല്പം പ്രയാസപ്പെട്ടായിരിക്കും. കാരണം മറ്റ് കറികളൊന്നും ഇല്ലെങ്കിലും മീൻ നിർബന്ധമാണ് മലയാളിക്ക്. എന്നാൽ നാളെ മുതൽ 52 ദിവസത്തേയ്ക് മീൻ കിട്ടാക്കനിയായിരിക്കും. സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരുകയാണ്. ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍ പോകാനും മത്സ്യ ബന്ധനം നടത്താനും അനുമതിയില്ല. ട്രോളിങ് നിരോധന കാലയളവില്‍ ഇൻബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കുകയുള്ളൂ. നിരോധനത്തിന്റെ ഭാഗമായി എല്ലാ യന്ത്രവല്‍കൃത ബോട്ടുകളും വെള്ളിയാ ഴ്‌ച ഹാര്‍ബറുകളില്‍ പ്രവേശിക്കും. മുഴുവൻ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് മറൈൻ എൻഫോ ഴ്‌സ്‌മെന്റ്, കോസ്‌റ്റല്‍ പൊലീസ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്‌റ്റ് ഗാര്‍ഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. അനധികൃത ട്രോളിങ് തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും പട്രോളിംഗ്…
Read More » -
Kerala
ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ കിട്ടി; എ ഗ്രൂപ്പിന് തിരുവഞ്ചൂരിന്റെ മറുപടി
കോട്ടയം: സോളര്‍ കമ്മിഷന് എതിരായ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ഗൗരവം കൊടുക്കുന്നില്ലെന്ന എ ഗ്രൂപ്പിന്റെ പരാതിക്ക് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ”ഉമ്മന്‍ചാണ്ടിയോട് ചെയ്തതിന് കാലം നിങ്ങളോട് കണക്ക് ചോദിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞ പ്രതിപക്ഷ നേതാവിനെ കുറിച്ചാണ് പറയുന്നതെന്ന് ഓര്‍ക്കണം. അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങളില്‍ പാര്‍ട്ടി പ്രതികരിച്ചില്ല എന്ന് പറയുന്നത് ശരിയല്ല. ഈ കേസില്‍ തനിക്കറിയാവുന്ന കാര്യങ്ങളൊന്നും ഇന്ന് പ്രതികരിക്കുന്ന പലര്‍ക്കും അറിയില്ല.” – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ പാര്‍ട്ടിയിലെ എല്ലാവരും ഒരേ സ്വരത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്തുണ നല്‍കിയാണ് നിന്നത്. അന്വേഷണം നടത്തിയ ഹേമചന്ദ്രന്‍ തന്നെ പരസ്യമായി പ്രതികരിച്ചു. അദ്ദേഹത്തിന്റെ ആത്മകഥയിലൂടെ കുറേ കാര്യങ്ങള്‍ പുറത്തുവന്നു. ആ സത്യങ്ങള്‍ പുറത്തെത്തിയത് തനിക്കും ആശ്വാസമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
Read More »