KeralaNEWS

കോഴഞ്ചേരി പുതിയ പാലം;റീ ടെൻഡര്‍ നടപടിയായി

കോഴഞ്ചേരി: പഴയപാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാലം അതിവേഗം പൂര്‍ത്തിയാക്കാൻ റീ ടെൻഡര്‍ നടപടിയായി.21 ന് ടെൻഡര്‍ തുറക്കും.
തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച്‌ കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ എത്തുന്ന റോഡില്‍ പമ്ബയാറിന് കുറുകെയാണ് പുതിയ പാലം നിര്‍മിക്കുന്നത്. 2018ല്‍ ഈ പാലം നിര്‍മാണം ആരംഭിച്ചെങ്കിലും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍ നിര്‍മാണം നിലച്ചു. തുടര്‍ന്ന് മന്ത്രി വീണാജോര്‍ജ്‌ ഇടപ്പെട്ട്‌ ചുമതല കിഫ്‌ബിക്ക്‌ കൈമാറുകയായിരുന്നു. 198.8 മീറ്റര്‍ നീളവും ഇരുവശത്ത് നടപ്പാതയോടുംകൂടി 12 മീറ്റര്‍ വീതിയും ഉണ്ടാകും.
 

പുതിയ പാലം പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള സംസ്ഥാനപാതയായ തിരുവല്ല – കുമ്ബഴ റോഡില്‍ കോഴഞ്ചേരി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാകും. ശബരിമല തീര്‍ഥാടകര്‍ക്ക് ഗതാഗതകുരുക്കില്‍പെടാതെ പോകുവാനും പുതിയ പാലം സഹായിക്കും.

 

Signature-ad

പാലം പണി മുടങ്ങിക്കിടക്കുന്നതിനെപ്പറ്റി കഴിഞ്ഞ ദിവസം ന്യൂസ് ദെൻ  വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: