KeralaNEWS

സംസ്ഥാനത്തെ വിദേശമദ്യ ചില്ലറ വില്‍പ്പനശാലകളില്‍ ഇനി ഹിന്ദിയിലും ബോർഡ്

തിരുവനന്തപുരം:സംസ്ഥാനത്തെ വിദേശമദ്യ ചില്ലറ വില്‍പ്പനശാലകളില്‍ മലയാളത്തിന് പുറമേ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ കൂടി ബോര്‍ഡുകള്‍ സ്ഥാപിക്കാൻ നിര്‍ദ്ദേശം.
ബെവ്കോ ചെയര്‍മാൻ യോഗേഷ് ഗുപ്തയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.പലപ്പോഴും വിദേശത്തുനിന്നും, അന്യസംസ്ഥാനത്തുനിന്നും എത്തുന്നവര്‍ക്ക്  ഷോപ്പുകള്‍ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മറ്റു രണ്ട് ഭാഷകളില്‍ കൂടി ബോര്‍ഡ് സ്ഥാപിക്കുന്നത്.
ഇതിനോടൊപ്പം ഷോപ്പുകള്‍ക്ക് മുൻപിലെ ബോര്‍ഡ്,  വിലവിവരപ്പട്ടിക എന്നിവ രാത്രിയിലും കാണാൻ സാധിക്കുന്ന തരത്തിലുളള പ്രകാശ സംവിധാനം ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: