പാലക്കാട് : വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ തകർന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്. വാഹനം ഇടിച്ചതിന്റെ ശക്തിയിൽ തകർന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിൻ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ മനപ്പൂർവം വാഹനം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു.
Related Articles
രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ ഗവര്‍ണറായി ചുമതലയേറ്റു: കേരളം കാത്തിരിക്കുന്നത് ആരിഫും ആര്ലെകറും തമ്മിലുള്ള അന്തരം
January 2, 2025
24 മണിക്കൂറിനിടെ 101 പേരുമായി കിടക്കപങ്കിട്ട് യുവതിയുടെ ‘റെക്കോഡ് പ്രകടനം’; പുലിവാല് പിടിച്ച് ഫ്ളാറ്റ് ഉടമകള്‍
January 2, 2025
ട്രെയിന്‍ വന്നത് മറ്റൊരു പ്ലാറ്റ്ഫോമില്‍; ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം, യുവതി മരിച്ചു
January 2, 2025