ചാലക്കുടി:ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പ്രൊഫസര്‍ക്ക് 6 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
സ്വകാര്യ ബസില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ചാലക്കുടി അഗ്രോണമി റിസര്‍ച്ച് സെന്റര്‍ തലവനും പ്രൊഫസറുമായ കൊടകര മറ്റത്തൂര്‍കുന്ന് ഇടത്തൂട്ടില്‍ ശ്രീനിവാസനെ (65) യാണ് വിവിധ വകുപ്പുകളിലായി 6 വര്‍ഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 6 മാസം അധിക തടവിനും ശിക്ഷിച്ചു. ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി സ്‌പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം.ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ച പ്രതിയെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. ചാലക്കുടി മുന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.എസ്. ഷാജു, എസ്.ഐ. കെ. കെ. ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ടി. ബാബുരാജ് ഹാജരായി.