
കൊച്ചി:ആറാം വാര്‍ഷികത്തിനു യാത്രക്കാര്‍ക്ക് ഓഫറുകളുമായി കൊച്ചി മെട്രോ.ഇതോടൊപ്പം ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ഇന്നു മുതല്‍ സ്റ്റേഷനുകളില്‍ മത്സരങ്ങളുമുണ്ടാവും.
മെട്രോ പിറന്നാള്‍ ദിനമായ 17നു യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്. 20 രൂപയ്ക്കു യാത്രചെയ്യാം. മിനിമം നിരക്കായ 10 രൂപ അതേപടി തുടരും. 30, 40, 50, 60 രൂപയുടെ ടിക്കറ്റിനു പകരം 20 രൂപ നല്‍കിയാല്‍ മതി.
11 മുതല്‍ 17 വരെ ആലുവ, കളമശേരി, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട സ്റ്റേഷനുകളില്‍ കുടുംബശ്രീ പ്രദര്‍ശന- വില്‍പന മേള സംഘടിപ്പിക്കും. റസിഡന്റ്സ് അസോസിയേഷനുകളുടെ സംഘടനയായ എഡ്രാക്ക് 17ന് കലൂര്‍ മെട്രോ സ്റ്റേഷനില്‍ ഉല്‍പ്പന്ന പ്രദര്‍ശന- വില്‍പ്പന മേള ഒരുക്കും.മെട്രോയും താരസംഘടനയായ അമ്മയും ചേര്‍ന്നൊരുക്കുന്ന മെട്രോ ഷോര്‍ട്ട് ഫിലിം മത്സരവും ഉണ്ടാകും.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan