Month: June 2023
-
Kerala
എസ്എഫ്ഐ സംസ്ഥാന നേതാക്കളുമായി ആത്മ ബന്ധമുള്ള കെ. വിദ്യ നേതാക്കളുടെ പിന്തുണയോടെ നടത്തിയ തട്ടിപ്പുകൾ ഓരോന്നോരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു: പി. മുഹമ്മദ് ഷമ്മാസ്
കോഴിക്കോട്: തട്ടിപ്പ് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന സംഘടനയായി എസ്എഫ്ഐ മാറിയെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. വ്യാജ രേഖ തയ്യാറാക്കിയ എസ്എഫ്ഐ നേതാവ് കെ വിദ്യ സംസ്ഥാനത്തെ മുതിർന്ന എസ്എഫ്ഐ നേതാക്കളുടെയും സിപിഎം നേതാക്കളുടെയും പിന്തുണയോടെ നടത്തിയ തട്ടിപ്പുകൾ ഓരോന്നോരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും കോഴിക്കോട് ഡിസിസി ഓഫീസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന നേതാക്കളുമായി ആത്മ ബന്ധമുള്ള കെ.വിദ്യ 2018 ഡിസംബർ മുതൽ 2019 ഡിസംബർ വരെ കാലടി സംസ്കൃത സർവകലാശാല സെന്ററിൽ M.Phil ചെയ്തിട്ടുണ്ടായിരുന്നു. M.Phil ഒരു ഫുൾടൈം കോഴ്സാണ്. അതേ കാലയളവിൽ തന്നെ 2019 ജൂൺ മുതൽ നവംബർ വരെ കാലടി ശ്രീശങ്കര കോളേജിൽ മലയാളം ഡിപ്പാർട്ട്മെന്റ് ഗസ്റ്റ്ലക്ചററായി ജോലി ചെയ്യുകയും ചെയ്തു. സംസ്കൃത സർവ്വകലാശാലയുടെ M.Phil പ്രോഗ്രാമിന്റെ റെഗുലേഷൻസിൽ ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ചട്ടങ്ങളും മാനദണ്ഡങ്ങളും കൃത്യമായി വിവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ നിയമങ്ങൾ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാർത്ഥിയായും മറ്റൊരു…
Read More » -
Local
ഡോ. രാജി വി.ആർ. രചിച്ച പുസ്തകം ‘അതിജീവന പാഠങ്ങൾ’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: പാങ്ങോട് ആർമി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. രാജി വി.ആർ. രചിച്ച ‘അതിജീവന പാഠങ്ങൾ’ എന്ന പുസ്തകം മന്ത്രി ഡോ. ആർ. ബിന്ദു രാജിയുടെ പിതാവും പേരയം ഗവൺമെന്റ് യു.പി. സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമായിരുന്ന എ. രാജഗോപാലിനു നൽകി പ്രകാശനം ചെയ്തു. കാവാലം സജീവ് അധ്യക്ഷനായിരുന്നു. ഡോ. ബി. ബാലചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. അജിത് വെണ്ണിയൂർ, ഡോ. സലാഹുദ്ദീൻ, സിത്താര ബാലകൃഷ്ണൻ, ജോസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Read More » -
Local
മംഗളം മുൻ ഫോട്ടോഗ്രാഫർ സാജു നടയ്ക്കൽ അന്തരിച്ചു
കോട്ടയം: മംഗളം മുൻ ഫോട്ടോഗ്രാഫർ അതിരമ്പുഴ നടയ്ക്കൽ പരേതനായ എൻ.ജെ.വർക്കിയുടെ മകൻ സാജു ജോർജ് (സാജു നടയ്ക്കൽ, 59) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പാലാ കുമരംതറയിൽ മേഴ്സി. മക്കൾ: ജോയൽ, നോയൽ, അബിയ.
Read More » -
LIFE
രഥചക്ര ക്രിയേഷൻസ് ഷോർട്ട് ഫിലിം, ഡോക്യുമെന്ററി ഫെസ്റ്റിവൽ: എൻട്രി ക്ഷണിച്ചു
തിരുവനന്തപുരം: രഥചക്ര ക്രിയേഷൻസ് സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, ചിൽഡ്രൻസ് ഫിലിം, മ്യൂസിക്കൽ വീഡിയോ, കവർ സോങ് ഫെസ്റ്റിവലിലേയ്ക്ക് എൻട്രി ക്ഷണിച്ചു. വിജയികൾക്ക് ക്യാഷ് പ്രൈസ്, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. കൂടാതെ രഥചക്ര ക്രിയേഷൻസിന്റെ എക്‌സലൻസ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.പ്രോഗ്രാമിന്റെ പെൻഡ്രൈവ് /സിഡി /ഡിവിഡി (യൂട്യൂബിൽ റിലീസ് ചെയ്തിട്ടുള്ളവർ ലിങ്ക് അയച്ചാൽ മതിയാകും )യും വിശദ വിവരങ്ങളും സഹിതം അപേക്ഷിക്കുക. എൻട്രി ഫീസ് 1000 രൂപയാണ്.എൻട്രി ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447128677,8848641581.
Read More » -
Local
കൊല്ലം വയയ്ക്കൽ ജംഗ്ഷനിൽ അപകടപരമ്പര
കൊല്ലം:എംസി റോഡിൽ വയയ്ക്കൽ ജംഗ്ഷനിൽ മീൻ കയറ്റി വന്ന വാഹനം ഡസ്റ്റർ കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അതേസമയം അപകടത്തിൽ പരിക്കേറ്റവരുമായി കൊട്ടാരക്കരയിലെ ഹോസ്പിറ്റലിലേക്ക് പോയ ആംബുലൻസ് രോഗികളെ ഇറക്കി തിരികെ വരും വഴി അപകടം നടന്ന സ്ഥലത്തു തന്നെ അപകടത്തിൽപ്പെടുകയും ചെയ്തു.ലോറിയുമായിട്ടാണ് കൂട്ടിയിടിച്ചത്.ഇതിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പെട്രോൾ ടാങ്കർ മറിഞ്ഞ സ്ഥലത്തുതന്നെയായിരുന്നു ഇന്ന് പുലർച്ചെ വീണ്ടും അപകടം.
Read More » -
Crime
വഴക്കുപറയുന്നതിന്റെ വൈരാഗ്യത്തില്‍ മുത്തശ്ശിയെ കൊലപ്പെടുത്തി കൊച്ചുമകൻ
മൈസൂരു: പതിവായി വഴക്കുപറയുന്നതിന്റെ വൈരാഗ്യത്തില്‍ മുത്തശ്ശിയെ കൊലപ്പെടുത്തി കൊച്ചുമകൻ. മൈസൂരുവിലെ ഗായത്രിപുരം ലേഔട്ട് നിവാസി സുപ്രീതി(23)യാണ് മുത്തശ്ശിയായ സുലോചന (73)യെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.മൃതദേഹവുമായി ഒരുപകല്‍ കാറില്‍ കറങ്ങിയ യുവാവ് ഒടുവില്‍ മൃതദേഹം കുഴിയിലിട്ട് കത്തിക്കുകയായിരുന്നു.ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. മേയ് 30-ന് മൈസൂരു ജില്ലയിലെ സാഗരകട്ടെ ഗ്രാമത്തിലായിരുന്നു സംഭവം.കെ.ആര്‍.എസ്. കായല്‍ തീരത്തുനിന്ന് ഒരു വയോധികയുടെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു.കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നസര്‍ബാദ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ആളെ കാണാനില്ലെന്ന പരാതിയുമായി സംഭവത്തിന് സാമ്യമുണ്ടെന്ന് കണ്ടെത്തി. മുത്തശ്ശിയെ കാണാനില്ലെന്ന് ചെറുമകനായ സുപ്രീതാണ് പരാതി നല്‍കിയിരുന്നത്.ഇതോടെ സംശയംതോന്നി സുപ്രീതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read More » -
Local
പത്തനംതിട്ടയില്‍ നിരവധിപേരെ കടിച്ച നായക്ക് പേ വിഷബാധ
പത്തനംതിട്ട: റാന്നി പെരുനാട്ടിൽ നിരവധിപേരെ കടിച്ച നായക്ക് പേ വിഷബാധ.അഞ്ച് പേരെയാണ് ഈ നായ കടിച്ചത്.നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്കാണ് നായയുടെ കടിയേറ്റത്. നാട്ടുകാര്‍ തല്ലിക്കൊന്ന നായയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
Read More » -
Crime
”ഇവിടെയുള്ളവരൊക്കെ നല്ല ആള്‍ക്കാരാ, എനിക്ക് ഈ പോലീസ് സ്റ്റേഷനില്‍ ഒരു ജോലി തരുമോ സാര്‍?”
കണ്ണൂര്‍: ഇവിടെയുള്ളവരൊക്കെ നല്ല ആളുകളാണ്. എനിക്ക് ഇവിടെ ജോലി തരാമോ സാര്‍? ചോദിക്കുന്നത് കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ട പ്രതിയാണ്. അതും പോലീസുകാരോട്. ചോദ്യം കേട്ട് ചിരിയടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പോലീസുകാര്‍. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന് തീയിട്ട കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇത്തരം ചോദ്യങ്ങള്‍ പ്രതി പോലീസിനോട് ചോദിക്കുന്നത്. നല്‍കുന്ന മൊഴിയില്‍ പലപ്പോഴും വൈരുധ്യമുള്ളതും പ്രതിയുടെ വിചിത്ര സ്വാഭാവവും കുഴക്കുന്നതിനിടെയാണ് ഇത്തരം ചോദ്യങ്ങളുമായി പ്രതി പ്രസോണ്‍ജിത്ത് സിദ്ഗര്‍ പോലീസിന് മുന്നില്‍ എത്തുന്നത്. കണ്ണൂര്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ട കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ തന്നെയാണ് പ്രസോണ്‍ജിത്ത് സിദ്ഗര്‍ കണ്ണൂരിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇക്കാര്യം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പ്രതിയെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് കഴിഞ്ഞദിവസം തെളിവെടുത്തിരുന്നു. പ്രതി ട്രെയിനില്‍ ഓടിക്കയറുന്നത് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. പോലീസ് കസ്റ്റഡിയിലിരിക്കെയാണ് സ്റ്റേഷനില്‍ ജോലി തരുമോയെന്ന വിചിത്ര ആവശ്യം പ്രസോണ്‍ജിത്ത് സിദ്ഗര്‍ മുന്നോട്ടുവെച്ചത്.…
Read More » -
Kerala
വടകര മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്
വടകര: മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മടപ്പള്ളിക്ക് സമീപം ദേശീയ പാതയുടെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്. പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബസ്സില്‍ മുപ്പതോളം പേര്‍ ഉണ്ടായിരുന്നു.നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
Read More » -
Kerala
ആലപ്പുഴയിൽ ഡയാലിസിസ് ടെക്നീഷൻ ഒഴിവിലേക്ക് അപേക്ഷേ ക്ഷണിച്ചു
ആലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ ഡയാലിസിസ് ടെക്നീഷൻ ഒഴിവിലേക്ക് അപേക്ഷേ ക്ഷണിച്ചു. യോഗ്യത ഡിഎംഇ അംഗീകൃത ഡിഡിറ്റിയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. പ്രായപരിധി 35 വയസ്. താത്പര്യമുളളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം 15ന് ഉച്ചകഴിഞ്ഞു രണ്ടിന് ആശുപത്രി ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9446616870, 94000 63363.
Read More »