Month: June 2023
-
‘മാധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളം, അഖിലയെ പ്രതി ചേർത്തത്തിൽ പ്രതികരിക്കാനില്ല’; എംബി രാജേഷ്
കൊച്ചി: മാധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന് മന്ത്രി എംബി രാജേഷ്. തെറ്റ് ചെയ്യുന്നവർ ആരായാലും സംരക്ഷിക്കില്ല. മാധ്യമങ്ങൾ നിക്ഷ്പക്ഷരാണെന്ന് പറയരുത്. മുൻ മന്ത്രിയെ ചോദ്യം ചെയ്യുന്നത് മാധ്യമങ്ങൾക്ക് വാർത്തയല്ല. ഊതി പെരുപ്പിക്കുകയാണ് മാധ്യമങ്ങളെന്നും മന്ത്രി പറഞ്ഞു. ഗൂഢാലോചന കേസിൽ അഖില നന്ദകുമാറിനെ പ്രതി ചേർത്തത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വിദ്യ മുൻ എസ്എഫ്ഐക്കാരിയെന്നുള്ള പ്രചരണം തെറ്റാണ്. വിദ്യയെ ആരും സംരക്ഷിക്കുന്നില്ല. ബ്രഹ്മപുരത്തേക്ക് ഇപ്പോൾ മാലിന്യം കൊണ്ടുപോകുന്നത് താൽക്കാലിക സംവിധാനമാണ്. കൊണ്ടുപോകുന്ന മാലിന്യം കൃത്യമായി അവിടെ സംസ്കരിക്കും. സ്വകാര്യ ഏജൻസികൾക്ക് പലയിടത്തുനിന്നും ഭീഷണികൾ ഉണ്ടായി. ചില മാധ്യമങ്ങൾ അടക്കം ഭീഷണിപ്പെടുത്തിയെന്ന് ഏജൻസികൾ തന്നോട് പറഞ്ഞു. ഇതിന് സ്ഥിരീകരണം ഇല്ലാത്തതുകൊണ്ടാണ് ഇക്കാര്യം ആരോപണമായി ഉന്നയിക്കാത്തതെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
Read More » -
LIFE
തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന സായ് പല്ലവിയുടെ പ്രൊഫഷണല്‍ ജീവിതത്തിലെ വിജയ രഹസ്യം ഇതാണ്…
തെന്നിന്ത്യൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയങ്കരിയായ താരമാണ് സായ് പല്ലവി. നിറഞ്ഞ ചിരിയോടെയാണ് സായ് പല്ലവിയെ വേദികളിൽ എന്നും കാണാറുള്ളത്. ഡോക്ടറാണ് സായ് പല്ലവി. സമ്മർദമില്ലാതെ എങ്ങനെയാണ് പ്രൊഫണൽ ലൈഫ് താൻ കൊണ്ടുപോകുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സായ് പല്ലവി. നമ്മുടെ ജോലിയിൽ നമ്മൾ സന്തോഷം കണ്ടെത്തിയാൽ മാത്രമേ സംതൃപ്‍തിയും ലഭിക്കുകയുള്ളൂ. പ്രൊഫഷണൽ ലൈഫിൽ പേഴ്‍സണൽ ലൈഫ് ഒരിക്കലും ഇടകലർത്താൻ പാടില്ല. പ്രൊഫഷണൽ ജീവിതവും പേഴ്‍സണൽ ജീവിതവും താരതമ്യപ്പെടുത്തിയാൽ അയാളുടെ മനസമാധാനവും നഷ്‍ടപ്പെടും. ലൊക്കേഷനിൽ എത്തിയാൽ വ്യക്തിപരമായ കാര്യങ്ങൾ ഓർക്കാറേ ഇല്ലെന്നും സായ് പല്ലവി വ്യക്തമാക്കി. ബോളിവുഡ് നടൻ ഗുൽഷാൻ സായ്‍യോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരുന്നു അടുത്തിടെ. അവളോട് എനിക്ക് ഇഷ്‍ടമുണ്ടെന്ന് മാത്രം. മറ്റൊന്നുമില്ല. ഞാൻ ചിലപ്പോൾ അവളിലേക്ക് ആകർഷിക്കപ്പെടുന്നു. അവർക്കൊപ്പം എന്നെങ്കിലും ജോലി ചെയ്യാൻ തനിക്ക് കഴിയുമെന്ന് കരുതുന്നു. അത് മതി എനിക്ക് സന്തോഷിക്കാൻ. ബാക്കി എനിക്ക് അറിയില്ല എന്നും ബോളിവുഡ് നടൻ ഗുൽഷാൻ പറഞ്ഞിരുന്നു. ‘ഗാർഗി’ എന്ന ചിത്രമാണ് സായ്‍യുടേതായി ഒടുവിൽ…
Read More » -
Kerala
സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് എസ്എഫ്ഐയുടെ ഗൂണ്ടകളെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ
ദില്ലി: സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് എസ്എഫ്ഐയുടെ ഗൂണ്ടകളെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ. മാധ്യമപ്രവർത്തകയ്ക്ക് എതിരായ പൊലീസ് കേസ് തെളിയിക്കുന്നത് ഇതെന്നും കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സിപിഎമ്മിൻറെ അറിവോടെയാണ് കേസെടുത്തതെന്ന് വ്യക്തമാണ്. പൊലീസ് നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ന്യായീകരിക്കുന്നത് അതുകൊണ്ടാണ്. കേസ് അടിയന്തരമായി പിൻവലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. വധശ്രമമടക്കം ഒരു ഡസൻ കേസുകളിൽ പ്രതിയായ, സഹപാഠിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ക്രിമിനലിന് വേണ്ടിയാണ് എം.വി. ഗോവിന്ദനും കേരള പോലീസും രംഗത്തിറങ്ങുന്നത്. വ്യാജരേഖക്കാരിയായ എസ്എഫ്ഐ നേതാവും ആൾമാറാട്ടക്കാരൻ നേതാവും സുഖമായി കറങ്ങി നടക്കുമ്പോഴാണ് മാധ്യമപ്രവർത്തക പ്രതിയാകുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. എസ് എഫ് ഐ ഗൂണ്ടകൾ കലാലയം കീഴടക്കുമ്പോൾ അധ്യാപകർ പോലും നിസഹായരാവുന്നതിന് പലകുറി കേരളം സാക്ഷിയായതാണ്. തിരുവനന്തപുരം ലോ കോളജിലെ ഡോ.വി കെ സഞ്ജുവും കാസർകോട് കോളജിലെ ഡോ. രമയുമെല്ലാം എസ് എഫ് ഐ അതിക്രമത്തിന് ഇരയായവരാണ്. ഇന്നത്തെ ഗൂണ്ടകൾ നാളത്തെ നേതാക്കൾ എന്ന സിപിഎം നയമാണ് കുട്ടി സഖാക്കൾക്ക്…
Read More » -
Kerala
കോഴിക്കോട് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ
കോഴിക്കോട്:പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 12 തിങ്കളാഴ്ച 10 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. മൂന്നു നിലകളിൽ എല്ലാ ക്ലാസുകളിലും സ്മാർട്ട് ക്ലാസ് റൂം ഫെസിലിറ്റിയും ലിഫ്റ്റ് സംവിധാനവും ഉൾപ്പെടെയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലോ, ഹോട്ടൽ കെട്ടിട സമുച്ചയമോ അല്ല;കേരളത്തിലെ സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Read More » -
Kerala
മഴക്കാല പൂർവ്വ നടപടി കോർപറേഷൻ സ്വന്തം നിലയ്ക്ക് ഉടൻ ചെയ്യുമെന്നും പണം പിന്നീട് സോണ്ടയിൽ നിന്നും ഈടാക്കുമെന്നും കോഴിക്കോട് മേയർ
കോഴിക്കോട്: മഴക്കാല പൂർവ്വ നടപടി കോർപറേഷൻ സ്വന്തം നിലയ്ക്ക് ഉടൻ ചെയ്യുമെന്നും പണം പിന്നീട് സോണ്ടയിൽ നിന്നും ഈടാക്കുമെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ്. കോഴിക്കോട് സോണ്ട കുഴപ്പമില്ലാതെ കാര്യങ്ങൾ ചെയ്തു. തുടക്കത്തിലെ കാലതാമസം പ്രകൃതി ക്ഷോഭവും കൊവിഡും മൂലമാണെന്നും മേയർ വ്യക്തമാക്കി. സോണ്ടയുടെ കാര്യത്തിൽ പ്രത്യേകമായി ഒരു താല്പര്യവും കോർപ്പറേഷന് ഇല്ല. മുഖ്യമന്ത്രിയുടെ സ്വപ്നമായിരുന്നു ശാസ്ത്രീയ മാലിന്യ സംസ്കരണം എന്നും ബീനാ ഫിലിപ്പ് പറഞ്ഞു. അത് നടപ്പാക്കുക മാത്രമാണ് ചെയ്തത്. സോണ്ട മേധാവിയെ ഫോണിൽ പോലും കിട്ടുന്നില്ലെന്നും മേയർ പറഞ്ഞു.
Read More » -
Kerala
വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം ?
വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റർ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാൻ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങൾ മോട്ടോർവാഹന നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. നമ്മൾ വാഹനം വളയ്ക്കാനോ തിരിക്കാനോ പൊകുകയാണെന്ന് മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇൻഡിക്കേറ്ററുകൾ. നേരത്തെ ഹാൻഡ് സിഗ്നലുകൾ ഉപയോഗിച്ചിരുന്നു എന്നാൽ ഇപ്പോൾ അതുപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല.കൂടാതെ വാഹനം തിരിച്ചതിന് ശേഷം മാത്രം ഇൻഡിക്കേറ്റർ ഇടുന്നവരുമുണ്ട്.ഇനി ചില കൂട്ടരുണ്ട് ഇൻഡിക്കേറ്റർ ഇട്ടു മാത്രമേ വാഹനമോടിക്കൂ. നേരെയാണ് പോകുന്നതെങ്കിലും വെറുതെ ഇൻഡിക്കേറ്റർ ഇട്ടിരിക്കും. തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇന്‍ഡികേറ്റര്‍ ഇടേണ്ടത്. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേക്ക് തിരിയുന്നതിന് ഏകദേശം 200 അടി മുമ്പ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ഹൈവേയിലാണെങ്കില്‍ ഏകദേശം 900 അടി മുമ്പ് വേണം.ഒപ്പം തിരിഞ്ഞശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം. ഹൈവേയില്‍ ലൈന്‍ മാറുമ്പോഴും ഏതെങ്കിലും വശത്തേക്ക് തിരിയുമ്പോഴും ശരിയായ…
Read More » -
Kerala
കെ. വിദ്യക്കും കാലടി മുൻ വിസി ഡോ. ധർമരാജ് അടാട്ടിനുമെതിരെ എഐഎസ്എഫ് പ്രമേയം
കൊച്ചി: കെ. വിദ്യക്കും കാലടി മുൻ വിസി ഡോ. ധർമരാജ് അടാട്ടിനുമെതിരെ എഐഎസ്എഫ് പ്രമേയം. എറണാകുളം ജില്ലാ സമ്മേളനത്തിലാണ് പ്രമേയം. കാലടി സർവ്വകലാശാല വിദ്യാർത്ഥികളായ കുഞ്ഞിമുഹമ്മദ്, റൈഫൻ എന്നിവർ ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യ ഉന്നത വിദ്യഭ്യാസ മേഖലക്ക് കളങ്കമുണ്ടാക്കി. മുൻ എസ്.എഫ്.ഐ നേതാവ് വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം സംവരണം അട്ടിമറിച്ചാണെന്ന എസ് സി, എസ്.ടി സെൽ കണ്ടെത്തൽ തള്ളിയ കാലടി സർവകലാശാല മുൻ വൈസ് ചാൻസലറുടെ നടപടി പ്രതിഷേധാർഹമാണ്. അഴിമതി ആരോപണത്തിൽ ധർമ്മരാജ് അടാട്ടിനെതിരെ അന്വേഷണം വേണമെന്നും എ.ഐ.എസ്.എഫ് പ്രമേയത്തിൽ പറയുന്നു. വ്യാജരേഖാ വിവാദത്തിൽ പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സർക്കാരിന് സംസ്ഥാനത്തെ സർവകലാശാലകളെ നിയന്ത്രിക്കണമെങ്കിൽ അതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. വിദ്യയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ ചോദ്യം. കേരളത്തിലെ സർവകലാശാലകൾക്ക് സ്വാതന്ത്ര്യവും…
Read More » -
Kerala
നെടുമങ്ങാട് ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവം: റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്
തിരുവനന്തപുരം: നെടുമങ്ങാട് ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ്ജ് റിപ്പോർട്ട് തേടി. ചികിത്സ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞ് മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ഒന്നര വയസുകാരിയാണ് മരിച്ചത്. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച ആണ് മരണപ്പെട്ടത്. ആശുപത്രിയിൽ ഇന്ന് രാവിലെ ചികിത്സയ്ക്ക് എത്തിയശേഷം വീട്ടിലേക്ക് പോയിരുന്നു. ശ്വാസം മുട്ടിനെ തുടർന്ന് രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ആവിയെടുത്തതായും മരുന്ന് നൽകിയതായും ബന്ധുക്കൾ പറഞ്ഞു. എന്നാൽ പതിനൊന്ന് മണിയോടെ കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, കുട്ടിയുടെ മരണത്തിൽ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുകളും നാട്ടുകാരും രംഗത്തെത്തി. മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുൻപിൻ നാട്ടുകാർ പ്രതിഷേധിച്ചു. നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം മെഡിക്കൽ കോളേജ്…
Read More » -
India
ഡിഎംകെ സർക്കാർ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ ആദരിച്ചതിന് പിന്നാലെ മീടു ആരോപണങ്ങൾ കടുപ്പിച്ച് ഗായിക ഭുവന ശേഷൻ
ചെന്നൈ: കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരായ മീടു ആരോപണങ്ങള്‍ കടുപ്പിച്ച് ഗായിക ഭുവന ശേഷന്‍. അടുത്തിടെ സംസാരിച്ചു. തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാർ പ്രശസ്ത എഴുത്തുകാരെ ആദരിക്കാൻ വേണ്ടി തുടങ്ങിയ ഡ്രീം ഹൗസ് പദ്ധതിയില്‍ വൈരമുത്തുവിനെ ആദരിച്ചതിന് പിന്നാലെയാണ് ഗായിക ആരോപണങ്ങള്‍ കടുപ്പിച്ചത്. ഗായിക ചിന്മയി ശ്രീപാദ ഉൾപ്പെടെ നിരവധി സ്ത്രീകളെ വൈരമുത്തു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച ഭുവന ശേഷന്‍ രൂക്ഷമായ വാക്കുകളാണ് വൈരമുത്തുവിനെതിരെ നടത്തിയത്. “ഏതാണ്ട് 17 സ്ത്രീകൾ വൈരമുത്തുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്, എന്നാൽ അവരിൽ നാലുപേർക്ക് മാത്രമേ മുഖം കാണിക്കാനും ആരോപണങ്ങള്‍ പരസ്യമായി പറയാനും തയ്യാറായുള്ളൂ. പീഡിപ്പിക്കപ്പെട്ട അവസ്ഥയില്‍ നിന്നും കരകയറാൻ പ്രയാസമാണ്. പല യുവ ഗായകരുടെ സ്വപ്നമാണ് തകര്‍ത്തത്. മറ്റൊരു പെണ്‍കുട്ടിയോട് ഇത് ചെയ്യാതിരിക്കാനാണ് ഇതെല്ലാം തുറന്നു പറയുന്നത്” -ഭുവന ശേഷന്‍ പറഞ്ഞു. ഗായിക ചിന്മയി ശ്രീപദയുടെ വെളിപ്പെടുത്തലുകള്‍ അസാമന്യ ധൈര്യത്തോടെയുള്ളത് എന്നാണ് ഭുവന ശേഷന്‍ പറയുന്നത്. “ആ പെൺകുട്ടിയുടെ ധൈര്യം…
Read More » -
Sports
തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം കൈവിട്ട് ടീം ഇന്ത്യ; എന്തുകൊണ്ട് തോറ്റു എന്നതിന് മറുപടിയുമായി രോഹിത് ശര്‍മ്മ
ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തുടർച്ചയായ രണ്ടാം വട്ടവും തോൽവി രുചിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഓവലിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയോട് 209 റൺസിന് തോറ്റാണ് തുടർച്ചയായ രണ്ടാം തവണയും കിരീടം ടീം ഇന്ത്യ കൈവിട്ടത്. ആദ്യ ഇന്നിംഗ്‌സിൽ ഓസീസ് ബാറ്റിംഗിന് മുന്നിൽ പതറിയ ഇന്ത്യ പിന്നാലെ അലക്ഷ്യ ഷോട്ടുകൾ കളിച്ച് വിക്കറ്റുകൾ വലിച്ചെറിഞ്ഞ് സ്വയം തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ടീമിൻറെ വീഴ്‌ചകളെല്ലാം ഏറ്റുപറയുന്നതായി ഫൈനലിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വാക്കുകൾ. ‘ടോസ് ലഭിച്ചപ്പോൾ മികച്ച തുടക്കമാണ് ലഭിച്ചത് എന്ന് എനിക്ക് തോന്നി. ആദ്യ സെഷനിൽ നമ്മൾ നന്നായി പന്തെറിഞ്ഞു. എന്നാൽ അതിന് ശേഷം നമ്മുടെ കൈയിൽ നിന്ന് നിയന്ത്രണം നഷ്‌ടമായി. ഓസീസ് ബാറ്റർമാർക്കാണ് ക്രഡിറ്റ് നൽകേണ്ടത്. സ്റ്റീവ് സ്‌മിത്തിനൊപ്പം എത്തി ട്രാവിഡ് ഹെഡ് നന്നായി ബാറ്റ് ചെയ്തു. പിന്നീട് തിരിച്ചുവരവ് കഠിനമാണ് എന്ന് നമുക്കറിയാം. എങ്കിലും ടീം ഇന്ത്യ മികച്ച പ്രകടനം കാഴ്‌ചവെച്ചു. അവസാന നിമിഷം വരെ…
Read More »