Month: June 2023
-
LIFE
നിങ്ങളുടെ മക്കളെ നല്ലരീതിയില്‍ സ്വാധീനിക്കാൻ മാതാപിതാക്കള്‍ക്ക് എന്നും ചെയ്യാവുന്ന ഏഴ് കാര്യങ്ങള്‍…
കുട്ടികളെ നോക്കിവളര്‍ത്തുകയെന്നത് അത്ര നിസാരമല്ലെന്ന് മുതിര്‍ന്നവര്‍ എപ്പോഴും പറയുന്നത് കേള്‍ക്കാം. തീര്‍ച്ചയായും കുട്ടികളെ വളര്‍ത്തുകയെന്നത് ചെറിയ കാര്യമല്ല. ഭാരിച്ചൊരു ഉത്തരവാദിത്തം തന്നെയാണത്. നാളെ മികച്ചൊരു വ്യക്തിയായി കുട്ടി സമൂഹത്തിലേക്ക് ഇറങ്ങണമെങ്കില്‍ അതിന് മാതാപിതാക്കളുടെ കൃത്യമായ ഇടപെടലുകള്‍ സമയബന്ധിതമായി ഉണ്ടാകണം. നല്ല വിദ്യാഭ്യാസത്തിനൊപ്പം തന്നെ നല്ല പെരുമാറ്റം, ലോകത്തെ കുറിച്ചുള്ള അവബോധം, നല്ല ശീലങ്ങള്‍, ആരോഗ്യകരമായ ജീവിതരീതി എല്ലാം കുട്ടികള്‍ പഠിച്ചെടുക്കണം. ഇതിന് മാതാപിതാക്കളോളം അവരെ സഹായിക്കാൻ സാധിക്കുന്നവരില്ലെന്ന് തന്നെ പറയാം. ഇത്തരത്തില്‍ കുട്ടികളെ മികച്ച രീതിയില്‍ പരിശീലിപ്പിക്കുന്നതിനായി മാതാപിതാക്കള്‍ക്ക് ദിവസവും ചെയ്യാവുന്ന ഏഴ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇന്ന് മിക്ക കുട്ടികളും മൊബൈല്‍ ഫോണില്‍ സമയം ചെലവിടാനാണ് താല്‍പര്യപ്പെടുന്നത്. എന്നാല്‍ അത്യാവശ്യം പുസ്തകവായനയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നത് നല്ലതാണ്. ഇതിനായി കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും വായനയില്‍ താല്‍പര്യം കാണിക്കണം. ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും ഒരുമിച്ച് ഇങ്ങനെ വായനയ്ക്കായി മാറ്റിവയ്ക്കാം. കുട്ടികള്‍ വീട്ടിനകത്ത് തന്നെ ഫോണിലും ഗെയിമിലുമെല്ലാമായി ചടഞ്ഞുകൂടുന്നത് ഒഴിവാക്കാനും അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും കായികവിനോദങ്ങളില്‍…
Read More » -
Kerala
കോഴിക്കോട് നഗരത്തിൽ രണ്ടു മാസത്തോളം ഗതാഗത നിയന്ത്രണം
കോഴിക്കോട്:നഗരത്തിൽ രണ്ടു മാസത്തോളം ഗതാഗത നിയന്ത്രണം.സി.എച്ച് ഓവര്‍ബ്രിഡ്ജില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മേല്‍പ്പാലം ജൂണ്‍ 13 മുതല്‍ പൂര്‍ണമായും അടച്ചിടും.രണ്ട് മാസത്താളം ഇതുവഴിയുള്ള യാത്ര നിരോധിക്കും. ഗതാഗത ക്രമീകരണങ്ങള്‍ ഇങ്ങനെ കല്ലായി ഭാഗത്തുനിന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി ഗാന്ധിറോഡ് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസ്സുകള്‍ ഓയിറ്റി റോഡ്, മോഡല്‍ സ്‌കൂള്‍ ജങ്ഷന്‍ വഴി ക്രിസ്ത്യന്‍കോളേജ് ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് മേല്‍പ്പാലം കയറി പോകണം. ഗാന്ധി റോഡ് വഴി വരുന്ന സിറ്റി ബസ്സുകള്‍ മേല്‍പ്പാലം കയറി മലബാര്‍ ക്രിസ്ത്യന്‍ കോളേജിന്റെ കിഴക്കുവശത്തുകൂടി വയനാട് റോഡ് വഴി ബിഇഎം സ്‌കൂള്‍ സ്റ്റോപ്പ് വഴി പോകണം കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാളയം ജങ്ഷന്‍ കല്ലായി റോഡ് ലിങ്ക് റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ് റെയില്‍വേ മേല്‍പ്പാലം വഴി പോകണം സിഎച്ച് ഫ്‌ലൈ ഓവര്‍ കയറി കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എല്‍ഐസി…
Read More » -
Crime
സിസി ടി.വി. ക്യാമറയെ നോക്കി കൈ വീശി കാണിച്ചും ഫ്ലൈം കിസ് നൽകിയും മടങ്ങി കള്ളന്മാർ! കോഴിക്കോട്ടെ ക്ലിനിക്കിൽ പണം കവർന്ന കള്ളൻ മടങ്ങിയത് ഇങ്ങനെ…
കോഴിക്കോട്: ഉള്ളിയേരി ആനവാതിലിൽ സ്വകാര്യ ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് മോഷണം. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വീ കെയർ പോളി ക്ലിനിക്കിൽ മോഷണം നടത്തിയത്. രാവിലെ ക്ലിനിക്ക് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. മോഷണത്തിന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. മേശവലിപ്പ് പൊളിച്ച് 20,000 രൂപ മോഷ്ടാക്കൾ കൊണ്ട് പോയി. ഉടമ ബഷീർ പാടത്തൊടി അത്തോളി പൊലിസിൽ പരാതി നൽകി. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ മോഷ്ടാവ് റെയിൻ കോട്ടും ഹെൽമറ്റും ധരിച്ചു തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ്. സി സി ടി വി. ക്യാമറയെ നോക്കി കൈ വീശി കാണിച്ചും ഫ്ലൈം കിസ് നൽകിയും തിരികെ പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മഴയായതിനാൽ കുത്തിപ്പൊളിക്കുന്നതിന്റെ ശബ്ദം പുറത്തേക്ക് കേൾക്കാത്തത് മോഷ്ടാവിന് ഗുണം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പരിസരങ്ങളിൽ മോഷണം നടന്നതായി പരാതിയുണ്ട്.
Read More » -
India
ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ! അടുത്ത തവണയും മത്സര രംഗത്തുണ്ടാവുമെന്ന് ബിജെപി എംപി ബ്രിജ് ഭൂഷൺ
ദില്ലി: അടുത്ത തവണയും മത്സര രംഗത്തുണ്ടാവുമെന്ന് ബിജെപി എംപി ബ്രിജ് ഭൂഷൺ. കൈസർഗഞ്ചിൽനിന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു. ഗോണ്ടയിലെ റാലിയിലാണ് ബ്രിജ് ഭൂഷന്റെ പ്രഖ്യാപനം. ലൈംഗിക പീഡന പരാതിയിൽ വലിയ വിമർശനങ്ങൾ നടക്കുന്നതിനിടെയാണ് ബ്രിജ് ഭൂഷന്റെ പരാമർശം. അതേസമയം, ബ്രിജ് ഭൂഷനെതിരെ ലൈംഗികോരപണം ഉന്നയിച്ച വനിത ഗുസ്തി താരങ്ങളോട് വിചിത്ര നീക്കവുമായി ദില്ലി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ലൈംഗിക പീഡനത്തിൻ്റെ തെളിവ് ഹാജരാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശ്വാസപരിശോധനയുടെ പേരിൽ സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, അമർത്തി കെട്ടിപ്പിടിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് തെളിവ് ചോദിച്ചത്. ശബ്ദ, ദൃശ്യ തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രിജ് ഭൂഷനെതിരെ നടപടിയില്ലെങ്കിൽ കടുത്ത തീരുമാനമെടുക്കുമെന്ന് ഗുസ്തി താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഏഷ്യൻ ഗെയിംസിൽ പങ്കെുക്കില്ലെന്നാണ് മുന്നറിയിപ്പ്. ജൂൺ പതിനഞ്ചിനുള്ളിൽ സർക്കാരിൻറെ ഭാഗത്ത് നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ഒത്തുതീർപ്പിന് വലിയ സമ്മർദ്ദം തങ്ങൾക്ക് മേൽ ഉണ്ടെന്ന് ഗുസ്തി…
Read More » -
NEWS
ഭാര്യയുടെ മുൻ വിവാഹത്തിലെ കുട്ടികളെ സ്പോണ്‍സര്‍ ചെയ്യാൻ യുഎഇയിൽ അനുമതി
ദുബായ്:യുഎഇയില്‍ വിദേശികള്‍ക്ക് ഭാര്യയുടെ മുൻ വിവാഹത്തിലെ കുട്ടികളെ സ്പോണ്‍സര്‍ ചെയ്യാൻ ഫെഡറല്‍ അതോറിറ്റി അനുമതി. കുട്ടികളുടെ യഥാര്‍ത്ഥ പിതാവില്‍ നിന്നുള്ള സമ്മതപത്രവും സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കിയാല്‍ വിസ ലഭിക്കും.റസിഡൻസ് പെര്‍മിറ്റിന് ഒരു വര്‍ഷമായിരിക്കും കാലാവധി. വര്‍ഷം തോറും പുതുക്കാനുള്ള സൗകര്യവുമുണ്ട്. രണ്ട് വിവാഹം കഴിച്ച മുസ്ലീ പ്രവാസികള്‍ക്ക് വ്യവസ്ഥകള്‍ക്കനുസൃതമായി രണ്ട് ഭാര്യമാരെയും അവരുടെ കുട്ടികളെയും സ്പോണ്‍സര്‍ ചെയ്യാനും ഫെഡറല്‍ അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്.
Read More » -
Local
ഡോ. കെ.പി. പൗലോസ് രചിച്ച പുസ്തകം ‘ആയുസ്സിന്റെ കയ്യൊപ്പുകൾ’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: പട്ടം എസ്.യൂ.റ്റി ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും കോട്ടയം മെഡിക്കൽ കോളേജിലെ മുൻ ജനറൽ മെഡിസിൻ മേധാവിയുമായ ഡോ. കെ.പി.പൗലോസ് രചിച്ച ‘ആയുസ്സിന്റെ കയ്യൊപ്പുകൾ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി പി.രാജീവ് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് നൽകി നിർവഹിച്ചു. എസ് യൂ റ്റി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജീവ് മണ്ണാളി അധ്യക്ഷനായിരുന്നു. മെഡിക്കൽ സൂപ്രണ്ട് ഡോ. വി. രാജശേഖരൻ നായർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമിനി പ്രസിഡന്റ് ഡോ. ജോൺ പണിക്കർ, സൈന്ധവ ബുക്സ് മാനേജിംഗ് ഡയറക്ടർ കെ. ജി. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. സൈന്ധവ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Read More » -
Kerala
ഹോസ്റ്റലിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂര്‍: കിഴക്കേ കോട്ട ഉദയനഗര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘നക്ഷത്ര’ ലേഡീസ് ഹോസ്റ്റലിലെ 6-ാം നമ്ബര്‍ മുറിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് സ്വദേശിനി 24 വയസ്സുള്ള റിൻസി ആണ് മരിച്ചത്.ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.മുറിയിലെ ഫാനില്‍ ഷാള്‍ ഉപയോഗിച്ച് കെട്ടി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റിലെ തുണി കടയില്‍ സെയില്‍ ഗേളായി ആയി ജോലി ചെയ്ത് വരികയായിരുന്നു.ഒരു വർഷത്തിലേറെയായി റിൻസി ഈ മുറിയിലായിരുന്നു താമസം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡി.കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Read More » -
India
എ.ടി.എം കാര്‍ഡും പിൻ നമ്ബറും കൈക്കലാക്കി പണം തട്ടിയെടുക്കുന്ന നാലംഗസംഘം പിടിയില്‍
നോയിഡ:എ.ടി.എം കാര്‍ഡും പിൻ നമ്ബറും കൈക്കലാക്കി അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയെടുക്കുന്ന നാലംഗസംഘം പിടിയില്‍. നോയിഡ സ്വദേശികളായ പവൻ, ഗൗരവ് യാദവ്, ആശിഷ് ഷാക്യ, പ്രശാന്ത് തോമര്‍ എന്നിവരെയാണ് നോയിഡ പോലീസ് അറസ്റ്റ് ചെയ്തത്. എ.ടി.എമ്മില്‍ കൃത്രിമത്വം കാണിച്ച് ഉപയോക്താക്കളില്‍നിന്ന് കാര്‍ഡും പിൻനമ്ബറും കൈക്കലാക്കിയശേഷമാണ് ഇവര്‍ അക്കൗണ്ടുകളില്‍നിന്ന് പണം പിൻവലിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
Read More » -
Kerala
തെന്മലക്ക് സമീപം ഉറുകുന്നില്‍ കനാലിലേക്ക് പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് മരണം
പുനലൂർ:തെന്മലക്ക് സമീപം ഉറുകുന്നില്‍ കനാലിലേക്ക് പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു.അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കല്ലട ജലസേചന പദ്ധതിയുടെ വലതുകാര കനാലില്‍ ഉറുകുന്ന് കനാല്‍ പാലത്തിന് സമീപമായിരുന്നു അപകടം. ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന് സമീപം ഒരു വീട് കോണ്‍ക്രീറ്റിന് കരുനാഗപ്പള്ളിയില്‍ നിന്നും വന്ന തൊഴിലാളികളാണ് അപകടത്തിലായത്. നിയന്ത്രണം വിട്ട പിക്കപ്പ് റോഡിന്റ കട്ടിങ് തകര്‍ത്തു 75 അടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിയുകയായിരുന്നു.
Read More »
