കോഴിക്കോട്:പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 12 തിങ്കളാഴ്ച 10 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
മൂന്നു നിലകളിൽ എല്ലാ ക്ലാസുകളിലും സ്മാർട്ട് ക്ലാസ് റൂം ഫെസിലിറ്റിയും ലിഫ്റ്റ് സംവിധാനവും ഉൾപ്പെടെയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലോ, ഹോട്ടൽ കെട്ടിട സമുച്ചയമോ അല്ല;കേരളത്തിലെ സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.