KeralaNEWS

ആലപ്പുഴയില്‍ തോട്ടില്‍ വീണ് വയോധികന് ദാരുണാന്ത്യം

ആലപ്പുഴ: തോട്ടില്‍ വീണ് വയോധികന് ദാരുണാന്ത്യം. കുത്തിയതോട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ തിരുമല ഭാഗം കൊട്ടപ്പള്ളി വീട്ടില്‍ രവി (80) ആണ് മരിച്ചത്.

ഒറ്റക്കായിരുന്നു താമസം. പുലര്‍ച്ചെ ഭക്ഷണവുമായി വന്ന സഹോദരപുത്രൻ വീട്ടില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികളുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

 

Signature-ad

കുത്തിയതോട് പൊലീസ് കേസെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഭാര്യ പരേതയായ മണി.

Back to top button
error: