KeralaNEWS

മഴയിൽ റോഡ് തകരാതിരിക്കാൻ കുട്ടനാട്ടിൽ കയർ ഭൂവസ്ത്രം

ആലപ്പുഴ:റോഡ് നിർമാണത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം പുതിയ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.പ്രധാനമായും റോഡുകളുടെ കാലാവധി ദീർഘിപ്പിച്ച് കേടുപാടുകൾ വരാതെ സൂക്ഷിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം.
ഇതിനെ പിന്തുടർന്നാണ് റോഡുകളിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച് തുടങ്ങിയത്.പ്രധാനമായും ആലപ്പുഴ ജില്ലയിലായിരുന്നു ഇത്.ഇപ്പോഴുള്ള കുട്ടനാടൻ റോഡുകളിൽ  പ്രാദേശികമായ വെള്ളക്കെട്ടിനെ അതിജീവിക്കാനും റോഡുകളുടെ ആയുസ്സു വർദ്ധിപ്പിക്കാനുമായി കയർ ഭൂവസ്ത്രം ധാരാളമായി ഉപയോഗിക്കുന്നുണ്ട്.ഇത് വെള്ളം കെട്ടി നിൽക്കുമ്പോൾ റോഡുകൾ പൊളിഞ്ഞു പോകുന്നത് തടയാൻ സഹായിക്കും.
റോഡുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനും റോഡുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ച് ഗുണനിലവാരം ഉയര്‍ത്തുന്നതിനുമാണ് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നത്. ജൈവ ഉല്‍പന്നമായ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലൂടെ റോഡിന്റെ അടിത്തറ ബലപ്പെടും. ശേഷം റോഡ് ഉയര്‍ത്തി ബിഎം & ബിസി നിലവാരത്തില്‍ ടാറിംഗ് ചെയ്യുന്നതാണ് രീതി.
മഴക്കാലമായാല്‍ ഗതാഗതസൗകര്യത്തിന്റെ അപര്യാപ്തത മൂലം ഏറെ പ്രയാസം അനുഭവിക്കുന്നവരാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാര്‍. ഇതിനൊരു പരിഹാരമായി, പ്രദേശത്തെ റോഡുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനും റോഡുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ച് ഗുണനിലവാരം ഉയര്‍ത്തുന്നതിനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് റോഡുകളുടെ നിര്‍മാണത്തില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാനുള്ള പദ്ധതി വിഭാവനം ചെയ്തത്. ഇതില്‍, അപ്പര്‍ കുട്ടനാട് മേഖലയില്‍ 30 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന തോട്ടപ്പള്ളി – കളര്‍കോട് കണക്ടിവിറ്റി റോഡുകളുടെ നവീകരണം അതിവേഗം പുരോഗമിക്കുകയാണ്.

Back to top button
error: