LocalNEWS

കുന്നംകുളം നഗരത്തിൽ വിഷപാമ്പുകളുടെ വിളയാട്ടം! വിവരമറിഞ്ഞ് ജനങ്ങൾ തിങ്ങി കൂടി പരിശോധന; ഒടുവിൽ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പാമ്പുകളെ പിടികൂടി

തൃശൂർ: കുന്നംകുളം നഗരത്തിൽ വിഷപാമ്പുകളെ കണ്ടെത്തിയത് ആശങ്ക പരത്തി. ജനങ്ങൾക്ക് ആശങ്കയുണ്ടാകുന്ന തരത്തിൽ നഗരത്തിൽ 6 വിഷപാമ്പുകളെയാണ് കണ്ടെത്തിയത്. പച്ചക്കറി കച്ചവടം നടത്തുന്നവരാണ് ആദ്യം പാമ്പുകൾ ഇഴഞ്ഞു പോകുന്നത് കണ്ടത്. ഒന്നിലധികം പാമ്പുകൾ ഉണ്ടെന്ന് ഇവർ അറിയിച്ചതോടെ ജനങ്ങൾ തിങ്ങി കൂടി ഇവടെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. അതിനിടെ നാട്ടുകൾ അറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതോടെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പാമ്പുകളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി.

നഗരം മുഴുവൻ അരിച്ചുപെറുക്കുന്നതിനിടെ കുന്നംകുളം പഴയ ബസ്റ്റാൻഡിന് പുറകുവശത്തെ സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള ഫുട്പാത്തിൽ പാമ്പുകളെ കണ്ടെത്തി. ഇതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പാമ്പുകളെ പിടികൂടാൻ ശ്രമം ആരംഭിച്ചു. പരിശ്രമത്തിനൊടുവിൽ ആറ് പാമ്പുകളെയാണ് ഇവിടെ നിന്നും പിടികൂടിയത്. ഇതിൽ മൂന്ന് പാമ്പുകളെ ജീവനോടെയും മൂന്നു പാമ്പുകളെ ചത്ത നിലയിലുമാണ് കണ്ടെത്തിയത്. കൂടുതൽ പാമ്പുകൾ നഗര പരിസരത്തുണ്ടോ എന്ന ആശങ്ക ചിലർ പങ്കുവച്ചിട്ടുണ്ട്. എന്തായാലും നഗരം മുഴുവൻ അരിച്ചുപെറുക്കിയ ശേഷമാണ് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലം വിട്ടത്.

Back to top button
error: