Month: June 2023

  • Kerala

    കായികമന്ത്രി പങ്കെടുത്ത പരിപാടിയില്‍ എത്തിയില്ല; അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ 100 രൂപ വീതം പിഴ ശിക്ഷ

    കൊല്ലം: കായികമന്ത്രി അബ്ദുറഹ്‌മാന്‍ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ പിഴയൊടുക്കണമെന്ന് നിര്‍ദ്ദേശം. പുനലൂരിലാണ് സംഭവം. നഗരസഭയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ പിഴയായി നൂറ് രൂപ വീതം നല്‍കണമെന്നാണ് സിഡിഎസ് ഭാരവാഹികളുടെ നിര്‍ദ്ദേശം. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പിഴ അടയ്ക്കണമെന്ന് മറ്റ് അംഗങ്ങളെ അറിയിച്ചത്. കഴിഞ്ഞ ദിവസം അബ്ദുറഹ്‌മാന്‍ പങ്കെടുത്ത ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും അനുബന്ധ യോഗങ്ങളിലും അയല്‍ക്കൂട്ട അംഗങ്ങളുടെ എണ്ണം കുറവായിരുന്നു. ഇതാണ് സിഡിഎസ് നേതാക്കളെ ചൊടിപ്പിച്ചത്. സരസ് മേളയിലെ പങ്കാളിത്തം ഉറപ്പാക്കാനാണ് പിഴ നിര്‍ദ്ദേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. സിപിഐ മുന്‍ കൗണ്‍സിലര്‍ സരോജ ദേവി, മുനിസിപ്പല്‍ സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ ഗീതാ ബാബു എന്നിവരാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇത്തരത്തിലൊരു ഓഡിയോ സന്ദേശം ഇട്ടത്.

    Read More »
  • Crime

    നൂറിലേറെ സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയിലിങ്; ‘റോമിയോ’ കാശിക്ക് ജീവപര്യന്തം തടവ്

    കന്യാകുമാരി: നൂറിലെറെ സ്ത്രീകളെ പീഡിപ്പിച്ചു ദൃശ്യം പകര്‍ത്തി പണം കവര്‍ന്ന കേസില്‍ യുവാവിന് നാഗര്‍കോവില്‍ മഹിളാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. നാഗര്‍കോവില്‍ സ്വദേശി തങ്കപാണ്ടിയന്റെ മകന്‍ കാശി എന്ന റോമിയോ കാശിക്കാണ് (29) കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2020ല്‍ കന്യാകുമാരി ജില്ലാ പൊലീസ് മേധാവിയായിരുന്ന ശ്രീനാഥിന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന വനിത ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഗുണ്ടാ ആക്ടും ചുമത്തിയിരുന്നു. യുവാവിന്റെ പിതാവ് തങ്ക പാണ്ടിയന്‍, സുഹൃത്തുക്കളായ ജിനോ, ദിനേശ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.നിരവധി സ്ത്രീകള്‍ കാശിക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് കേസ് തമിഴ്‌നാട് സിബിസിഐഡി പൊലീസിന് കൈമാറിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാശിയുടെ ലാപ്‌ടോപ്പില്‍ നിന്ന് 120 സ്ത്രീകളുടെ 400 അശ്ലീല വീഡിയോകളും 1900 ഫോട്ടോസും കണ്ടെത്തി. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ ഇയാള്‍ക്കെതിരെ ഒരു ലക്ഷം രൂപയും പിഴയും ചുമത്തിയിട്ടുണ്ട്.

    Read More »
  • Kerala

    നെയ്യാറിലെ പ്രിയപ്പെട്ട കാഴ്ചകൾ

    വൺഡേ പിക്‌നിക്കിന് പോകാന്‍ പറ്റിയ ഏറ്റവും മികച്ച ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് നെയ്യാര്‍. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെയ്യാറില്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത് അവിടുത്തെ അണക്കെട്ടും വന്യജീവി സങ്കേതവുമാണ്. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര താലുക്കിലും തമിഴ്നാട്ടിലെ മുണ്ടൻതുറൈ ടൈഗർ റിസർവിലുമായാണ് നെയ്യാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 128 ചതുർശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ സ്ഥലം 1958ൽ ആണ് ഒരു വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. മരങ്ങൾ നിറഞ്ഞ മലനിരകളും, മുതലവളർത്തുകേന്ദ്രവും, ലയൺ സഫാരി പാർക്കും, മാൻ പാർക്കും മുതൽ സമുദ്ര നിരപ്പിൽ നിന്ന് 1,890 മീറ്റർ ഉയർന്ന് നിൽക്കുന്ന അഗസ്ത്യകൂടം വരെ നെയ്യാറിനെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കി മാറ്റുന്നു. തുഴഞ്ഞ് പോകാവുന്ന ബോട്ടി‌ൽ യാത്ര ചെയ്ത് ഇവിടുത്തെ മാൻ പാർക്ക് സന്ദർശിച്ചതിന് ശേഷം നിബിഢ വനത്തിലൂടെയുള്ള ട്രെക്കിംഗ് നടത്താം. ഈ യാത്രയിൽ മുതലവളർത്ത് കേന്ദ്രവും ലയൺ സഫാരി പാർക്കും സന്ദർശിക്കാം.2.5 ഹെക്ടറിലായി സ്ഥിതി ചെയ്യുന്ന മുതലവളർത്തുകേന്ദ്രമാണ്…

    Read More »
  • India

    കോണ്‍ഗ്രസ് മുന്‍ നേതാവിന്റെ ‘ഖര്‍വാപ്പസി’ക്ക് 400 കാറുകളുടെ അകമ്പടി!

    ഭോപ്പാല്‍: നൂറുകണക്കിന് അനുയായികളുടെ അകമ്പടിയോടെ നേതാക്കള്‍ പാര്‍ട്ടിവിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നത് പതിവാണ്. എന്നാല്‍ മദ്ധ്യപ്രദേശിലെ ബിജെപി മുന്‍ നേതാവ് കോണ്‍ഗ്രസില്‍ ചേരാനെത്തിയത് 400 കാറുകളുടെ അകമ്പടിയോടെയാണ്. അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയപ്പോള്‍ കൂടെപ്പോയ ബൈജ്നാഥ് സിംഗാണ് മോഹ ഭംഗത്തെത്തുടര്‍ന്ന് തിരികെ കോണ്‍ഗ്രസിലെത്തിയത്. തന്റെ തിരിച്ചുപോക്ക് നാടൊട്ടുക്ക് ചര്‍ച്ചയാക്കാനാണ് ഇത്രയും കാറുകളെ അകമ്പടിയായി ഒപ്പംകൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ കഠിന പരിശ്രമം നടത്തിയ വ്യക്തിയാണ് ബൈജ്നാഥ് സിംഗ്. ശിവപുരി മണ്ഡലത്തില്‍ ഇദ്ദേഹത്തിന് വ്യക്തമായ സ്വാധീനവുമുണ്ട്. അതിനാല്‍ തന്നെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനുവേണ്ട കരുനീക്കങ്ങള്‍ അദ്ദേഹം നേരത്തേ തുടങ്ങിയിരുന്നു. പക്ഷേ, ഉറപ്പുകാെടുക്കാന്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ തയ്യാറായില്ല. പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് ബിജെപി വിട്ട് പഴയ ലാവണത്തിലേക്ക് തിരിച്ചുചെല്ലാന്‍ ബൈജ്നാഥ് തീരുമാനിച്ചത്. ഇക്കാര്യം അറിയിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് അനുകൂല മറുപടിയും കിട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും ദിഗ്വിജയ സിംഗും ചേര്‍ന്നാണ് ബൈജ്നാഥിനെ പാര്‍ട്ടിയിലേക്ക്…

    Read More »
  • NEWS

    ഗൾഫിൽ സ്കൂളുകൾ അടച്ചു;ആകാശക്കൊള്ളയുമായി വീണ്ടും വിമാനക്കമ്പനികൾ

    കൊച്ചി: ഗള്‍ഫ് നാട്ടില്‍ വേനലവധിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ അടച്ചതോടെ  പ്രവാസികളുടെ കുടുംബസമേതമുള്ള മടങ്ങിവരവ് “ആഘോഷിക്കി’ ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ‍വര്ധിപ്പിച്ച് വിമാനക്കമ്ബനികള്‍. വേനലവധിക്കാലത്തു ഗള്‍ഫ്-കേരള യാത്രാക്കാരെ കൊള്ളയടിക്കുന്നത് എല്ലാവര്‍ഷവും ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ രൂക്ഷമാണ് കാര്യങ്ങള്‍. എയര്‍ ഇന്ത്യയും വിദേശ വിമാനക്കമ്ബനികളും ഒരേ വര്‍ധനയാണ് വരുത്തിയത്. ജിദ്ദ, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള നിരക്കിലാണ് ഏറ്റവും വലിയ വര്‍ധന. മൂന്നുമാസത്തിനിടെ മൂന്നാമത്തെ വര്‍ധനയാണിത്. കേരളത്തിലെ വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും കണക്കിലെടുത്ത് മാര്‍ച്ച്‌ അവസാനവാരം നിരക്ക് വര്‍ധിപ്പിച്ചിരുന്നു. മേയ് പകുതിയോടെ നിരക്ക് കുറച്ചെങ്കിലും ഇപ്പോള്‍ വീണ്ടും കൂട്ടിയിരിക്കുകയാണ്.

    Read More »
  • Kerala

    കോന്നി പയ്യനാമണ്ണില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

    പത്തനംതിട്ട: കോന്നി ‍പയ്യനാമണ്ണിൽ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കോന്നി തണ്ണിത്തോട് റോഡില്‍ പഴയ പോസ്റ്റ് ഓഫിസിന് സമീപമായിരുന്നു സംഭവം. രാവിലെ പാറമടയില്‍നിന്ന് കല്ല് കയറ്റിവന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ റബര്‍ തോട്ടത്തിന്റെ  മതില്‍ പൊളിച്ച്‌  തോടിന് മറുകരയിലേക്ക് മറിയുകയുമായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ വാഹനം തകര്‍ന്നു.   അമ്ബലപ്പുഴയില്‍നിന്ന് പയ്യനാമണ്ണിലെത്തി പാറകയറ്റി തിരികെ മടങ്ങുമ്ബോഴാണ് സംഭവം നടന്നത്. ഇറക്കത്തില്‍ ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണം എന്ന് പറയുന്നു. ലോറി ഡ്രൈവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ലോറിയില്‍ ഉണ്ടായിരുന്ന പാറ  നീക്കംചെയ്തശേഷം ക്രയിൻ ഉപയോഗിച്ചാണ്‌ ലോറി കരക്കുകയറ്റിയത്.

    Read More »
  • India

    ചീറിപ്പാഞ്ഞടുത്തത് 2 ബൈക്കുകള്‍; ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെട്ട് നിതീഷ് കുമാര്‍

    ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുരക്ഷാ വീഴ്ച്ച. പ്രഭാത നടത്തത്തിന് പോയ മുഖ്യമന്ത്രിക്ക് നേരെ 2 ബൈക്കുകള്‍ ചീറിപ്പാഞ്ഞ് എത്തുകയായിരുന്നു. സുരക്ഷാവലയം ഭേദിച്ചാണ് ബൈക്കുകളെത്തിയത്. ബൈക്കുകള്‍ ചീറിപ്പാഞ്ഞു വരുന്നത് കണ്ട നിതീഷ് കുമാര്‍ ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ 2 പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. ഇന്ന് രാവിലെ സിവില്‍ ലൈനിലാണ് സംഭവം. പ്രഭാത സവാരി നടത്തുകയായിരുന്ന നിതീഷിനെതിരെ ബൈക്കുകള്‍ പാഞ്ഞടുക്കുകയായിരുന്നു. എന്നാല്‍, പെട്ടെന്ന് തന്നെ അദ്ദേഹം ഫുട്പാത്തിലേക്ക് കയറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തെ പൊലീസ് ഗൗരവകരമായാണ് കണ്ടിട്ടുള്ളത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങി. നിരവധി തവണ മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യസമര സേനാനിയുടെ പ്രതിമ അനാച്ഛാദനത്തിന് പോയപ്പോള്‍ സദസ്സില്‍ നിന്നൊരാള്‍ എഴുന്നേറ്റ് വന്ന് മുഖ്യമന്ത്രിയുടെ മുഖത്തടിച്ചിരുന്നു. പല തവണ പ്രചാരണ റാലിയില്‍ കല്ലേറും ഉണ്ടായിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ അന്വേഷണം ശക്തമാക്കുകയാണ് പോലീസ്.

    Read More »
  • Social Media

    ‘ജോസഫ്’ വീണ്ടും ചര്‍ച്ചയാകുമ്പോള്‍; തിരക്കഥകൃത്ത് ഷാഹി കബീറിന് പറയാനുള്ളത്…

    കൊച്ചി : മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കേസെടുത്ത വാര്‍ത്ത വലിയതോതില്‍ ചര്‍ച്ചയാകുകയാണ്. 2009 നവംബര്‍ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയാണ് കേസെടുത്തത്. എന്നാല്‍, സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ മലയാള സിനിമയായ ‘ജോസഫും’ ചര്‍ച്ചയാകുന്നുണ്ട്. ഇപ്പോള്‍ വന്ന വാര്‍ത്തയും സിനിമയിലെ ഉള്ളടക്കവും തമ്മിലുള്ള സാമ്യതയാണ് ചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നത്. എം. പത്മകുമാര്‍ സംവിധാനം ചെയ്ത് 2018-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജോസഫ്. ഷാഹി കബീറായിരുന്നു രചന. ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, അത്മിയ, ജോണി ആന്റണി, സുധി കോപ്പ, മാളവിക മേനോന്‍, മാധുരി ബ്രഗന്‍സ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു റിട്ട. പോലീസുകാരന്റെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പിന്നില്‍ നടക്കുന്ന കാര്യങ്ങളിലേക്കാണ് ചിത്രം വെളിച്ചം വീശിയത്. ചിത്രം ഇറങ്ങിയ സമയത്ത് ചിത്രത്തിന്റെ പ്രമേയം കേരളത്തില്‍…

    Read More »
  • Kerala

    മുഖ്യമന്ത്രിയും സംഘവും ക്യൂബയിലെത്തി; ഇന്നും നാളെയും വിവിധ പരിപാടികളില്‍ പങ്കെടുക്കും

    ഹവാന: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിലെത്തി. തലസ്ഥാനമായ ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കും സംഘത്തിനും സ്വീകരണം നല്‍കി. ഹവാന ഡെപ്യൂട്ടി ഗവര്‍ണര്‍, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്നും നാളെയും ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജോസ് മാര്‍ട്ടി ദേശീയ സ്മാരകമടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും. മന്ത്രിമാരായ കെ എല്‍ ബാലഗോപാല്‍, വീണ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി പി ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍ എസ് ജാനകി രാമന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കും.    

    Read More »
  • Kerala

    പ്ലസ് വൺ പ്രവേശനം;അപേക്ഷകളിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം ഇന്ന് വൈകിട്ട് അഞ്ച് വരെ

    തിരുവനന്തപുരം: ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് കാലാവധി ഇന്ന് വൈകുന്നേരം 5 മണി വരെ. നേരത്തെ നല്‍കിയ അപേക്ഷകളിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം കൂടിയാണിത്. തിരുത്തലുകള്‍ കഴിഞ്ഞ് ജൂണ്‍ 19 ന് ആണ് ഒന്നാം അലോട്ട്മെന്‍റ്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരുടെ അലോട്ട്മെന്‍റ് റദ്ദാക്കപ്പെടും. 4,59,119 അപേക്ഷകളാണ് ഇത്തവണ പ്ലസ് വണ്ണിന് ലഭിച്ചത്. ഇവരില്‍ 2,38,879 പേരാണ് ട്രയല്‍ അലോട്ട്മെന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. മെറിറ്റ് അടിസ്ഥാനത്തില്‍ ആകെ 3,02,3530 സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത് .ഇവയില്‍ 63,474 സീറ്റുകള്‍ സംവരണ സീറ്റുകള്‍ ആണ്. ഇവ ഒഴിവാക്കിയാണ് ട്രയല്‍ അലോട്ട്മെന്‍റ് പ്രഖ്യാപിച്ചത്.   http://www.admission.dge.kerala.gov.in/ എന്ന വെബ്സൈറ്റില്‍ click for higher secondary admission എന്ന ലിങ്കിലൂടെ റിസള്‍ട്ട്‌ അറിയാം. Edit Application എന്ന ലിങ്ക് വഴി അപേക്ഷ എഡിറ്റ്‌ ചെയ്യാം

    Read More »
Back to top button
error: