Month: June 2023
-
India
ഇഡി അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റാൻ മദ്രാസ് ഹൈക്കോടതി അനുമതി
ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. മന്ത്രിയുടെ അപേക്ഷ അംഗീകരിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം. സെന്തിൽ ബാലാജിക്ക് അടിയന്തര ഹൃദയ ശാസ്ത്രക്രിയ വേണമെന്ന റിപ്പോർട്ട് കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ചിന്റെ അനുമതി സർക്കാർ ആശുപത്രിയിലെ സെന്തിൽ ബാലാജിയുടെ ആരോഗ്യം സംബന്ധിച്ച റിപ്പോർട്ട് വിശ്വാസ്യയോഗ്യമല്ലെന്ന ഇഡി റിപ്പോർട്ട് കോടതി പരിഗണിച്ചില്ല. സെന്തിൽ ബാലാജിയുടെ ഹൃദയധമനികളിൽ രണ്ടിടത്ത് ബ്ലോക്കുണ്ട്. ഉടൻ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഡിഎംകെ നേതാവിനെ സംബന്ധിച്ച് വളരെ ആശ്വാസകരമായാണ് കോടതിയുടെ തീരുമാനം. അതിനിടെ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ നേതാക്കൾ ഗവർണർ ആർഎൻ രവിയെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. സെന്തിൽ ബാലാജി കൈകാര്യം ചെയ്ത വകുപ്പുകൾ തന്റെ മന്ത്രിസഭയിലെ മന്ത്രിമാരായ തേനരാശിനും മുത്തുസ്വാമിക്കുമായി വീതം വെക്കാൻ എംകെ സ്റ്റാലിൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗവർണർക്ക് സർക്കാർ ശുപാർശ നൽകി.…
Read More » -
Kerala
കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകള്‍ വില്‍പനയ്ക്കായി വിവിധ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത പ്രൊമോട്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) യിൽ രജിസ്റ്റർ ചെയ്യാതെ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകൾ വിൽപനയ്ക്കായി വിവിധ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത പ്രൊമോട്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കാക്കനാട്ടെ കൊച്ചി പ്രോപ്പർട്ടീസ്, ഫ്രാൻസിസ്‌കോ ബിൽഡേഴ്സ്, എലമെന്റ് കൺസ്ട്രക്ഷൻ, എറണാകുളം മുളന്തുരുത്തിയിലുള്ള സിമ്പിൾ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഹമ്മിങ് വാലി, എറണാകുളം തൃക്കാക്കരയിലുള്ള റെഡ് പോർച്ച് നെസ്റ്റ്, ബാവാ റിയൽറ്റേഴ്സ് എന്നീ പ്രൊമോട്ടർമാർക്കാണ് കെ-റെറ നോട്ടീസ് അയച്ചത്. കൊച്ചി പ്രോപ്പർട്ടീസ്, ബാവാ റിയൽറ്റേഴ്സ്, എലമെന്റ് കൺസ്ട്രക്ഷൻ, ഹമ്മിങ് വാലി എന്നിവർ സമൂഹമാധ്യമമായ ഫെയ്സ്ബുക്ക് വഴിയാണ് പ്രൊജക്റ്റിനെക്കുറിച്ച് പരസ്യം ചെയ്തിരിക്കുന്നത്. സിമ്പിൾ ഗ്രൂപ്പ് ഓഫ് കമ്പനീസ്, പ്രൊജക്റ്റിന്റെ പ്രവേശനകവാടത്തിലാണ് പരസ്യ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. റെഡ് പോർച്ച് നെസ്റ്റ് ഫെയ്സ്ബുക്ക് വഴിയും ബ്രോഷറുകൾ വിതരണം ചെയ്തുമാണ് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിച്ചിരിക്കുന്നത്. ഫ്രാൻസിസ്‌കോ ബിൽഡേഴ്സ് തങ്ങളുടെ വെബ്സൈറ്റ് വഴിയും ഓൺലൈൻ- സമൂഹമാധ്യമങ്ങൾ വഴിയുമാണ് പരസ്യം ചെയ്തിരിക്കുന്നത്. റെറ നിയമം മൂന്നാം…
Read More » -
LIFE
വിജയ് ദേവെരകൊണ്ടയുടെ നായികയായി ‘സീതാ രാമം’ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ പ്രിയംനടിയ മൃണാള്‍ താക്കൂർ
‘ഗീതാ ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു വിജയ് ദേവെരകൊണ്ട പ്രേക്ഷകരുടെ ഇഷ്‍ട നായകനായത്. പരശുറാം പെട്‍ല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ്ടും വിജയ് ദേവെരകൊണ്ട നായകനാകുകയാണ്. വിജയ് ദേവെരകൊണ്ട ചിത്രം കഴിഞ്ഞ ദിവസം ഔദ്യോഗികമായി ലോഞ്ച് ചെയ്‍തു. ‘സീതാ രാമം’ എന്ന ദുൽഖർ ചിത്രത്തിലൂടെ പ്രിയംനടിയ മൃണാൾ താക്കൂറാണ് നായിക. വിജയ് ദേവെരകൊണ്ട നായകനായി എത്താനുള്ള ചിത്രം ‘ഖുഷി’ ആണ്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്തയാണ് നായിക. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സെപ്‍തംബർ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കർ, മുരളി ശർമ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുൽ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്. വിജയ് ദേവെരകൊണ്ട…
Read More » -
Kerala
പത്തനംതിട്ടയിൽ എസ്‌ഐയും സിപിഎം ലോക്കല്‍ സെക്രട്ടറിയും തമ്മില്‍ നടുറോഡില്‍ തര്‍ക്കം
പത്തനംതിട്ട: അരുവാപ്പുലത്ത് എസ്‌ഐയും സിപിഎം ലോക്കല്‍ സെക്രട്ടറിയും തമ്മില്‍ നടുറോഡില്‍ തര്‍ക്കം. അമിതഭാരം കയറ്റിവന്ന ലോറികള്‍ പരിശോധിക്കുന്നതായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.ഇന്നലെ പയ്യനാമണ്ണിൽ അമിതഭാരം കയറ്റിവന്ന ലോറി മറിഞ്ഞിരുന്നു.കോന്നി എസ്‌ഐ സജു എബ്രഹാം തോന്നും പോലെയാണ് ലോറികള്‍ പിടിക്കുന്നതെന്നായിരുന്നു ലോക്കല്‍ സെക്രട്ടറി ദീദു ബാലന്റെ ആരോപണം. ഇന്നലെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്.മുൻപും ക്വാറികളില്‍ നിന്നുള്ള ലോറികള്‍ പിടിച്ചതിന്റെ പേരില്‍ ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് എസ്‌ഐയെ കോന്നിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു.വീണ്ടും കോന്നിയിൽ തന്നെ എസ്ഐ തിരിച്ചെത്തിയതോടെയാണ് സിപിഎം നേതാവുമായി നടുറോഡില്‍ കൊമ്ബുകോര്‍ത്തത്.
Read More » -
India
അഴിമതി വിവാദം മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു
ഭോപ്പാൽ:നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിമാനിര്‍മാണ അഴിമതി വിവാദം മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു. ഉജ്ജയിനില്‍ മഹാകല്‍ ലോക് പദ്ധതിയുടെ ഭാഗമായി മഹാകലാശ്വേര്‍ ക്ഷേത്ര വളപ്പില്‍ സ്ഥാപിച്ച കൂറ്റൻ പ്രതിമകള്‍ ഏഴു മാസത്തിനകം തകര്‍ന്നുവീണിരുന്നു. 850 കോടിയില്‍പ്പരം രൂപ ചെലവിട്ട പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സപ്‌തര്‍ഷികളുടെ പ്രതിമകളില്‍ ആറെണ്ണമാണ് മെയ് 28ന് ഉണ്ടായ കാറ്റില്‍ നിലംപതിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമകള്‍ അനാച്ഛാദനം ചെയ്‌തത്. പ്ലാസ്റ്റിക്കും ഫൈബറും കലര്‍ന്ന പദാര്‍ഥം (എഫ്‌ആര്‍പി) ഉപയോഗിച്ചാണ് പ്രതിമകള്‍ നിര്‍മിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായി. കോണ്‍ക്രീറ്റോ ഉരുക്കോ ഉപയോഗിച്ച് ബലപ്പെടുത്തിയില്ല. ഉള്ള് പൊള്ളയായിരുന്നു.ഗുജറാത്ത് ആസ്ഥാനമായ കമ്ബനിയാണ് പ്രതിമകള്‍ സ്ഥാപിച്ചത്.സപ്തര്‍ഷി പ്രതിമകളില്‍ ഒരെണ്ണമൊഴികെ ബാക്കി ആറെണ്ണവും തകര്‍ന്നിരുന്നു. മഹാകാള്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള ഇടനാഴിയിലാണ് പ്രതിമകള്‍ സ്ഥാപിച്ചിരുന്നത്. മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ നിർമിച്ച മഹാകാൽ ലോക് ഇടനാഴിയിൽ സ്ഥാപിച്ചിരുന്ന ഏഴ് സപ്തർഷികളുടെ കൂറ്റൻ വിഗ്രഹങ്ങളിൽ ആറെണ്ണവും മഴയിലും കാറ്റിലും തകർന്നു…
Read More » -
Kerala
നായ കുറുകെ ചാടി; ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു
പാലക്കാട്: നായ കുറുകെ ചാടിയതിനെ തുടർന്ന് ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാലക്കാട് കുത്തനൂര്‍ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്. വാഹനം ഓടിച്ച പഴനി എന്ന യുവാവിന് പരുക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങി വരുമ്ബോള്‍ നൊച്ചുള്ളിയില്‍ വെച്ച് ഇരുവരും സഞ്ചരിച്ച വാഹനം നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റി മറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരുക്കേറ്റ ഉഷ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
Read More » -
India
വീടിന് തീപിടിച്ച് അമ്മയും അഞ്ച് കുട്ടികളും മരിച്ചു
ലക്നൗ:ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ വീടിന് തീപിടിച്ച് അമ്മയും അഞ്ച് കുഞ്ഞങ്ങളും വെന്തുമരിച്ചു.ഉര്‍ധ ഗ്രാമത്തില്‍ ഇന്നലെ രാത്രി വൈകിയാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് തീ പടര്‍ന്നത്.പിന്നീട് അഗ്‌നിശമന സേനാ സംഘം സ്ഥലത്തെത്തി തീയണക്കുകയും മരിച്ചവരെ പുറത്തെടുക്കുകയായിരുന്നു. സംഗീത(38) മക്കളായ ബാബു (1), ഗീത (2), റീത്ത (3), ലക്ഷ്മിന (9), അങ്കിത് (10) എന്നിവരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നത്. സംഭവസമയത്ത് ഭര്‍ത്താവും അച്ഛനും അമ്മയും പുറത്ത് ഉറങ്ങുകയായിരുന്നെന്നും ഭാര്യയും കുട്ടികളും വീടിനുള്ളിലുമായിരുന്നെന്നും പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തുകയും മരിച്ച കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Read More » -
Kerala
മധ്യവയസ്ക്കനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്തു; യുവതി ഉള്‍പ്പെടെ നാല് പേർ അറസ്റ്റിൽ
കണ്ണൂര്‍: മധ്യവയസ്ക്കനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്ത കേസില്‍ യുവതി ഉള്‍പ്പെടെ നാല് പേരെ തലശ്ശേരി പോലീസ് പിടികൂടി. തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന സി ജിതിൻ നടേമ്മല്‍, ഭാര്യ മുഴപ്പിലങ്ങാട്ട് അശ്വതി, സുഹൃത്തുക്കളായ പാനൂര്‍ മുത്താറിപ്പീടികയിലെ കെപി ഷഫ്നാസ്, കതിരൂര്‍ വേറ്റുമ്മല്‍ സ്വദേശി കെ സുബൈര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജിതിനെയും ഭാര്യയെയും വീട്ടില്‍ നിന്നും മറ്റുള്ളവരെ തലശ്ശേരിയില്‍ നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ചിറക്കല്‍ സ്വദേശിയായ മോഹൻദാസിനെ തലശ്ശേരിയില്‍ വിളിച്ച് വരുത്തിയാണ് യുവതിയും സംഘം തട്ടിപ്പ് നടത്തിയത്. ബുധനാഴ്ച രാവിലെ അശ്വതി താൻ തലശ്ശേരിയില്‍ ഉണ്ടെന്നും ഓട്ടോയ്ക്ക് കൊടുക്കാൻ പണമില്ലെന്നും പറഞ്ഞ് മോഹൻദാസിനെ വിളിച്ച് വരുത്തുകയായിരുന്നു. തലശ്ശേരിയില്‍ എത്തിയ മോഹൻദാസിനെ ജിതിനും സംഘവും ബലമായി ഒട്ടോയില്‍ കയറ്റി കാറിന്റെ താക്കോല്‍ കൈക്കലാക്കി.തുടര്‍ന്ന്, മോഹൻദാസിന്റെ കൈവശമുണ്ടായിരുന്ന ആറായിരം രൂപയും തട്ടിയെടുത്തു. പിന്നീട് ഇദ്ദേഹത്തിന്റെ കാറില്‍ തന്നെ കാടാച്ചിറ എത്തിച്ച് ബ്ലാങ്ക് സ്റ്റാമ്ബ് പേപ്പറില്‍…
Read More » -
Kerala
റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു
പാലക്കാട്:റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.നെന്മാറ ശ്രീവള്ളി സദനത്തില്‍ മണികണ്ഠന്‍റെ ഭാര്യ രമ്യ(36) ആണ് മരിച്ചത്. മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ എലവഞ്ചേരി കരിങ്കുളത്ത് വച്ചായിരുന്നു അപകടം.മണികണ്ഠനും ഭാര്യയും നെന്മാറ ഭാഗത്ത് നിന്ന് കൊല്ലങ്കോടു ഭാഗത്തേക്ക് പോകുകയായിരുന്നു. കരിങ്കുളത്ത് വച്ച് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് മണികണ്ഠന്റെ ഭാര്യ രമ്യ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ടിപ്പറിന്‍റെ പിൻഭാഗത്തെ ടയര്‍ രമ്യയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു മരണം. നാട്ടുകാര്‍ രമ്യയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
ഭാഗ്യക്കുറി കടയിൽ ഒറ്റ നമ്ബര്‍ ചൂതാട്ടം നടത്തിയ മധ്യവയസ്കയെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂർ:എരുമപ്പെട്ടിയിൽ സംസ്ഥാന ഭാഗ്യക്കുറി വില്‍പന നടത്തുന്ന കടയില്‍ ഒറ്റ നമ്ബര്‍ ചൂതാട്ടം നടത്തിയ മധ്യവയസ്കയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറങ്ങോട്ടുകര കടുകശ്ശേരി ചങ്കരത്തു വീട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ശോഭയെയാണ് (50) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തളി സെന്ററിലുള്ള കൃഷ്ണസാഗര്‍ എന്ന ലോട്ടറി കടയിലാണ് ഒറ്റ നമ്ബര്‍ ചൂതാട്ടം നടത്തിയത്. പാലക്കാട് ജില്ലയിലെ കറുകപുത്തൂരിലുള്ള ലോട്ടറി ഏജൻസി മുഖേനയാണ് ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലോട്ടറി ചൂതാട്ടം നടത്തിയത്.ബുധനാഴ്ച എരുമപ്പെട്ടി എസ്.ഐ ടി.സി അനുരാജും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read More »