കൊച്ചി: ഗള്‍ഫ് നാട്ടില്‍ വേനലവധിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ അടച്ചതോടെ പ്രവാസികളുടെ കുടുംബസമേതമുള്ള മടങ്ങിവരവ് “ആഘോഷിക്കി’ ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ വര്ധിപ്പിച്ച് വിമാനക്കമ്ബനി കള്‍.
വേനലവധിക്കാലത്തു ഗള്‍ഫ്-കേരള യാത്രാക്കാരെ കൊള്ളയടിക്കുന്നത് എല്ലാവര്‍ഷവും ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ രൂക്ഷമാണ് കാര്യങ്ങള്‍. എയര്‍ ഇന്ത്യയും വിദേശ വിമാനക്കമ്ബനികളും ഒരേ വര്‍ധനയാണ് വരുത്തിയത്. ജിദ്ദ, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള നിരക്കിലാണ് ഏറ്റവും വലിയ വര്‍ധന.
മൂന്നുമാസത്തിനിടെ മൂന്നാമത്തെ വര്‍ധനയാണിത്. കേരളത്തിലെ വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും കണക്കിലെടുത്ത് മാര്‍ച്ച് അവസാനവാരം നിരക്ക് വര്‍ധിപ്പിച്ചിരുന്നു. മേയ് പകുതിയോടെ നിരക്ക് കുറച്ചെങ്കിലും ഇപ്പോള്‍ വീണ്ടും കൂട്ടിയിരിക്കുകയാണ്.