KeralaNEWS

കോന്നി പയ്യനാമണ്ണില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

പത്തനംതിട്ട: കോന്നി ‍പയ്യനാമണ്ണിൽ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കോന്നി തണ്ണിത്തോട് റോഡില്‍ പഴയ പോസ്റ്റ് ഓഫിസിന് സമീപമായിരുന്നു സംഭവം.

രാവിലെ പാറമടയില്‍നിന്ന് കല്ല് കയറ്റിവന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ റബര്‍ തോട്ടത്തിന്റെ  മതില്‍ പൊളിച്ച്‌  തോടിന് മറുകരയിലേക്ക് മറിയുകയുമായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ വാഹനം തകര്‍ന്നു.

 

Signature-ad

അമ്ബലപ്പുഴയില്‍നിന്ന് പയ്യനാമണ്ണിലെത്തി പാറകയറ്റി തിരികെ മടങ്ങുമ്ബോഴാണ് സംഭവം നടന്നത്. ഇറക്കത്തില്‍ ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണം എന്ന് പറയുന്നു. ലോറി ഡ്രൈവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ലോറിയില്‍ ഉണ്ടായിരുന്ന പാറ  നീക്കംചെയ്തശേഷം ക്രയിൻ ഉപയോഗിച്ചാണ്‌ ലോറി കരക്കുകയറ്റിയത്.

Back to top button
error: