KeralaNEWS

റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു

പാലക്കാട്:റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.നെന്മാറ ശ്രീവള്ളി സദനത്തില്‍ മണികണ്ഠന്‍റെ ഭാര്യ രമ്യ(36) ആണ് മരിച്ചത്.

മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ എലവഞ്ചേരി കരിങ്കുളത്ത് വച്ചായിരുന്നു അപകടം.മണികണ്ഠനും ഭാര്യയും നെന്മാറ ഭാഗത്ത് നിന്ന് കൊല്ലങ്കോടു ഭാഗത്തേക്ക് പോകുകയായിരുന്നു. കരിങ്കുളത്ത് വച്ച്‌ റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് മണികണ്ഠന്റെ ഭാര്യ രമ്യ റോഡിലേക്ക് വീഴുകയായിരുന്നു.

 

Signature-ad

പിന്നാലെ വന്ന ടിപ്പറിന്‍റെ പിൻഭാഗത്തെ ടയര്‍ രമ്യയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു മരണം. നാട്ടുകാര്‍ രമ്യയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: