Month: June 2023

  • LIFE

    ആഞ്ജനേയാ…! ‘ആദിപുരുഷ്’ കാണാൻ വരുമെന്ന് വിശ്വാസം; ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം റെഡി- ഫോട്ടോ വൈറൽ

    തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ആദിപുരുഷ്. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ തരം​ഗം തീർത്ത പ്രഭാസ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. രാമായണത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം എന്നതും മറ്റൊരു പ്രധാനഘടകമാണ്. സിനിമയുമായി ബന്ധപ്പെട്ട് മുൻപ് പുറത്തുവന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നതും ഏറെ ശ്രദ്ധിനേടിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട അപ്ഡേഷനാണ് ഏറെ ശ്രദ്ധനേടുന്നത്. ഹനുമാനായി സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിന്റെ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് ട്വിറ്ററിൽ വൈറൽ ആയിരിക്കുകയാണ്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. Adipurush: 1 seat to be reserved in theatres for Lord Hanuman#Hanuman #Adipurush #Prabhas pic.twitter.com/yCyXEJ2FuF — Sreedhar…

    Read More »
  • Kerala

    സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ

    എടത്വ: സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തലവടി സ്വദേശിയുടെ കയ്യില്‍നിന്ന് പണം തട്ടിയെടുത്ത ശേഷം മുങ്ങിയ കരുവാറ്റ ചക്കിട്ടയില്‍ വീട്ടില്‍ ജയചന്ദ്രനാണ് (43) പിടിയിലായത്. തലവടി സ്വദേശിയായ വാളംപറമ്ബില്‍ ഗോപകുമാറില്‍ നിന്ന് സിംഗപ്പൂരില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 90,000 രൂപ വാങ്ങിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. ഗോപകുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മൂന്നുവര്‍ഷമായി നാട്ടില്‍നിന്നു മുങ്ങി നടക്കുകയായിരുന്നു ഇയാള്‍. തൃക്കൊടിത്താനം, ചെങ്ങന്നൂര്‍, എരുമേലി പൊലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.എടത്വാ പോലീസാണ് പ്രതിയെ പിടികൂടിയത്.

    Read More »
  • Kerala

    കേരളത്തിലെ കായികതാരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകർ

    കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡണ്ട് റൗൾ ഫോർണെസ് വലെൻസ്യാനോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വോളിബോൾ, ജൂഡോ, ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങൾ എന്നിവയിൽ കേരളത്തിലെ കായികതാരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകരെ കൊണ്ടുവരുന്നതിനാവശ്യമായ തീരുമാനങ്ങൾ എത്രയും പെട്ടെന്നു കൈക്കൊള്ളാൻ ധാരണയായതായും അദ്ദേഹം പറഞ്ഞു. ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങൾക്കായി അയക്കുന്നതിലുള്ള താല്പര്യവും അറിയിച്ചു. കേരളത്തിന്റെയും ക്യൂബയുടേയും കായികമേഖലകളുടെ വികാസത്തിനായി സഹകരിക്കാനുള്ള ക്യൂബയുടെ സന്നദ്ധത റൗൾ ഫോർണെസ് വലെൻസ്യാനോ അറിയിച്ചു. എക്സേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും അദ്ദേഹം ചർച്ച ചെയ്തു-മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Sports

    ടീം ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ആരാധകർക്ക് ആവേശമാക്കാൻ ജിയോ സിനിമയുടെ ‘സർപ്രൈസ്’

    മുംബൈ: ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരാധകര്‍ക്ക് ആവേശമാക്കാന്‍ ജിയോ സിനിമ. പരമ്പരയിലെ എല്ലാ മത്സരങ്ങളും സംപ്രേഷണം ചെയ്യുമെന്ന് നേരത്തെ വ്യക്തമാക്കിയ ജിയോ സിനിമ എല്ലാ സിം കാര്‍ഡിലും മത്സരം ഫ്രീയായി കാണാം എന്നും അറിയിച്ചിരിക്കുകയാണ്. ഐപിഎല്‍ 2023 സീസണിന് ശേഷം മത്സരങ്ങള്‍ കാണാന്‍ ജിയോ സിനിമ തുക ഈടാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പര കൂടി സൗജന്യമാണ് എന്ന പുതിയ വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയ സന്തോഷം നല്‍കുന്നതാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് ടീം ഇന്ത്യ കളിക്കുക. ജൂലൈ 12 മുതല്‍ 16 വരെ ഡൊമിനിക്കയിലെ വിന്‍ഡ്‌സോര്‍ പാര്‍ക്കിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 20 മുതല്‍ 24 വരെ ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കും. ആദ്യ ഏകദിനം ജൂലൈ 27ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കും. രണ്ടാം ഏകദിനം 29ന് ഇതേ വേദിയില്‍…

    Read More »
  • LIFE

    ‘പോർ തൊഴിൽ’ കേരളത്തിലെ റിലീസ് 51 സ്ക്രീനുകളിൽ, രണ്ടാം വാരം 104 സ്ക്രീനുകളിലേക്ക്!

    മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയ തോതില്‍ ജനപ്രീതി നേടിയ ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ ഇപ്പോള്‍ തിയറ്ററുകളില്‍ ഇല്ല. അതിനാല്‍ത്തന്നെ ഈ ഗ്യാപ്പിലെത്തി, മികച്ച പ്രകടനം നടത്തുന്ന ചെറുചിത്രങ്ങള്‍ സിനിമാ വ്യവസായത്തിന് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. കേരളത്തിലെ തിയറ്ററുകളെ സംബന്ധിച്ച് 2018 നല്‍കിയ വലിയ ഉണര്‍വ്വിന് ശേഷം മറ്റൊരു ചിത്രവും കാര്യമായി ആളെ കൂട്ടിയിട്ടില്ല. സിനിമകള്‍ ഇല്ലാത്തതിനാല്‍ പല തിയറ്ററുകളും അടഞ്ഞുകിടക്കുന്നതായും വാര്‍ത്തകള്‍ വരുന്നു. അതിനിടെ ഇടാ വലിയ പബ്ലിസിറ്റി ഇല്ലാതെ എത്തിയ ഒരു തമിഴ് ചിത്രം ഇവിടെയും ആളെ കൂട്ടുകയാണ്. ശരത് കുമാറിനെയും അശോക് സെല്‍വനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഗ്നേഷ് രാജ സംവിധാനം ചെയ്ത പോര്‍ തൊഴില്‍ എന്ന ത്രില്ലര്‍ ചിത്രമാണ് കേരളത്തിലും ജനപ്രീതി നേടുന്നത്. ഇ 4 എക്സ്പെരിമെന്‍റ്സ് സഹനിര്‍മ്മാതാക്കളായ ചിത്രം തമിഴ്നാട്ടില്‍ വലിയ ഹിറ്റ് ആണ്. ജൂണ്‍ 9 ന് റിലീസ് ചെയ്യപ്പെട്ട സമയത്ത് ചിത്രം കേരളത്തിലെ 51 സ്ക്രീനുകളില്‍ മാത്രമാണ് എത്തിയതിരുന്നത്. എന്നാല്‍ പ്രധാന സെന്‍ററുകള്‍…

    Read More »
  • Kerala

    സ്ത്രീ പീഡന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

    കൊച്ചി:സ്ത്രീ പീഡന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദൻ്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഉണ്ണി മുകുന്ദൻ ഹരജി നല്‍കിയിരുന്നത്.   സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയുടെ പരാതി. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.   കേസ് ഒത്തുതീര്‍പ്പാക്കിയതായി നേരത്തേ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച്‌ പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം 23ന് ഉത്തരവിട്ടിരുന്നു.

    Read More »
  • Kerala

    വണ്ടിപ്പെരിയാറിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ ബസ് കണ്ടക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

    ഇടുക്കി:വണ്ടിപ്പെരിയാറിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ ബസ് കണ്ടക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. അണക്കര പാമ്ബുപാറ സ്വദേശി രാജേഷ്, കരുണാപുരം സ്വദേശിയും സ്വകാര്യബസ് കണ്ടക്ടറുമായ സിജു ഫിലിപ്പ് എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.   കേസിലെ മുഖ്യപ്രതി സബിന്‍ ജേക്കബ് നേരത്തെ അറസ്റ്റിലായിരുന്നു.വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ആറ്റോരം സ്വദേശിയാണ് സെബിൻ.നോട്ട് ഇരട്ടിപ്പെന്ന പേരിലാണ് പ്രതികള്‍ കള്ളനോട്ട് വിതരണം നടത്തിയിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പീരുമേട് ഡി.വൈ.എസ്.പി: ജെ. കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സബിന്‍ ജേക്കബിനെ പിടികൂടിയതോടെയാണ് മറ്റു പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചത്.   കഴിഞ്ഞദിവസം സബിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 500 രൂപയുടെ 44 കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു.ചെന്നെയില്‍നിന്ന് 20,000 രൂപ നല്‍കിയാണ് 40,000 രൂപയുടെ കള്ളനോട്ട് വാങ്ങിയതെന്നാണ് സബിന്റെ മൊഴി.   കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശിക്കായി അന്വേഷണം ആരംഭിച്ചതായും വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹേമന്ദ് കുമാര്‍ അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ വി. വിനോദ് കുമാര്‍, എ.എസ്.ഐ: റെജി, സതീഷ്…

    Read More »
  • Kerala

    ലളിത ജീവിതം നയിക്കണമെന്ന നിബന്ധന സിഐടിയു നേതാക്കൾക്കും ബാധകം! മിനി കൂപ്പർ വിവാദത്തിൽ പി.കെ. അനിൽകുമാറിനെതിരെ പാർട്ടി നടപടിക്ക് നീക്കം

    കൊച്ചി: മിനി കൂപ്പർ വിവാദത്തിൽ സിഐടിയു നേതാവ് പി കെ അനിൽകുമാറിനെതിരെ പാർട്ടി നടപടിക്ക് നീക്കം. അനിൽകുമാറിനെ ചുമതലകളിൽ നിന്ന് നീക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇന്ന് ചേർന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അനിൽകുമാറിന് സിഐടിയു ഭാരവാഹിത്വമാണ് ഉള്ളത്. ഈ സ്ഥാനങ്ങളിൽ നിന്നെല്ലാം ഇദ്ദേഹത്തെ നീക്കാൻ സിഐടിയുവിന് സിപിഎം ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകും. ആഡംബര വാഹനം വാങ്ങിയതും ഇത് ന്യായീകരിച്ചതും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി. ലളിത ജീവിതം നയിക്കണമെന്ന നിബന്ധന സിഐടിയു നേതാക്കൾക്കും ബാധകം. പെട്രോളിയം ആൻറ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് അനിൽകുമാർ. ടോയോട്ട ഇന്നോവ, ഫോർച്യൂണർ വാഹനങ്ങളും അനിൽകുമാർ നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ തന്റെ ഭാര്യയുടെ പേരിൽ വാങ്ങിയ 52 ലക്ഷം രൂപ വിലമതിക്കുന്ന മിനി കൂപ്പർ കാറുമായി ബന്ധപ്പെട്ടാണ് അനിൽകുമാർ വിവാദത്തിലായത്. വാഹനം സ്വന്തമാക്കിയതിൻറെ ചിത്രങ്ങൾ പ്രചരിച്ചതോടെ എറണാകുളത്തെ പാർട്ടി കേന്ദ്രങ്ങളിലും വിഷയം ചർച്ചയായിരുന്നു. അതേസമയം ഇന്ന് ചേർന്ന…

    Read More »
  • Kerala

    ആർഷോയ്ക്ക് ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറ്, രണ്ടാം സെമസ്റ്ററിൽ ‘സംപൂജ്യം’! മഹാരാജാസിലെ കഴിഞ്ഞ അഞ്ച് വർഷത്തെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി

    തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടേ മാർക്ക് ലിസ്റ്റ് അടക്കം, കഴിഞ്ഞ അഞ്ച് വർഷത്തെ മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റിയാണ് പരാതി നൽകിയത്. ആർഷോയുടെ ഒന്നാം സെമസ്റ്ററിലേയും രണ്ടാം സെമസ്റ്ററിലേയും മാർക്കുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന ആക്ഷേപമാണ് പരാതിയിലുള്ളത്. എസ്എഫ്ഐ നേതാവ് പി.എം ആർഷോ ബിരുദ പരീക്ഷയിൽ ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറുമാർക്കും നേടിയെങ്കിൽ അത് രണ്ടാം സെമസ്റ്ററിലായപ്പോൾ ‘സംപൂജ്യ’മായെന്ന് കമ്മിറ്റി ആരോപിക്കുന്നു. സ്വയംഭരണ സ്ഥാപനമായ എറണാകുളം മഹാരാജാസ് കോളേജിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി എന്ന വിഷയത്തിലാണ് ആർഷോ പഠനം തുടരുന്നത്. ഒന്നാം സെമസ്റ്ററിൽ ഒരു വിഷയത്തിന് നൂറിൽ നൂറുമാർക്കും മറ്റ് വിഷയങ്ങൾക്ക് എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചിട്ടുള്ളത്. 100 മാർക്ക്‌ കിട്ടിയ ഒരു വിഷയത്തിന് ഔട്ട്സ്റ്റാൻഡിങ് ഗ്രേഡ് എന്ന് സൂചിപ്പിക്കുന്ന ‘എസ്’ ആർഷോയുടെ മാർക്ക്‌ ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം സെമസ്റ്ററിന്റെ ഇന്റെണൽ പരീക്ഷകൾക്ക് മുഴുവൻ…

    Read More »
  • NEWS

    പെരുന്നാള്‍ അവധിക്ക് മുമ്പ് ജൂണ്‍ മാസത്തെ ശമ്പളം ബാങ്ക് അക്കൗണ്ടുകളിലെത്തുമെന്ന് അധികൃതര്‍

    കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പെരുന്നാൾ അവധിക്ക് മുമ്പ് ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം രാജ്യത്തെ 2023 – 2024 സാമ്പത്തിക വർഷത്തെ പുതിയ ബജറ്റിന്റെ ചർച്ചകൾ സർക്കാർ വകുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ടുകൾ പാർലമെന്റിൽ സമർപ്പിച്ചതായും അധികൃതർ അറിയിച്ചു. ഫെബ്രുവരി മുതൽ തന്നെ ബജറ്റിന്റെ പ്രമേയങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തിൽ ആറ് ദിവസത്തെ പെരുന്നാൾ അവധിയാണ് ബലി പെരുന്നാളിന് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്തിടെ പുറത്തിറക്കിയ സർക്കുലറിലാണ് സർക്കാർ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി ദിനങ്ങൾ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 2 ഞായറാഴ്ച വരെ അവധിയായിരിക്കും, അറഫാ ദിനമായ ജൂൺ 27 മുതലാണ് കുവൈത്തിലെ ബലി പെരുന്നാൾ അവധി ദിനങ്ങൾ ആരംഭിക്കുന്നത്. ഇതിന്റെ തുടർച്ചയായി പെരുന്നാൾ ആഘോഷങ്ങൾക്ക് വേണ്ടി…

    Read More »
Back to top button
error: