തൃശൂർ:എരുമപ്പെട്ടിയിൽ സംസ്ഥാന ഭാഗ്യക്കുറി വില്‍പന നടത്തുന്ന കടയില്‍ ഒറ്റ നമ്ബര്‍ ചൂതാട്ടം നടത്തിയ മധ്യവയസ്കയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറങ്ങോട്ടുകര കടുകശ്ശേരി ചങ്കരത്തു വീട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ശോഭയെയാണ് (50) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തളി സെന്ററിലുള്ള കൃഷ്ണസാഗര്‍ എന്ന ലോട്ടറി കടയിലാണ് ഒറ്റ നമ്ബര്‍ ചൂതാട്ടം നടത്തിയത്.
പാലക്കാട് ജില്ലയിലെ കറുകപുത്തൂരിലുള്ള ലോട്ടറി ഏജൻസി മുഖേനയാണ് ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലോട്ടറി ചൂതാട്ടം നടത്തിയത്.ബുധനാഴ്ച എരുമപ്പെട്ടി എസ്.ഐ ടി.സി അനുരാജും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.