NEWSPravasi

പെരുന്നാള്‍ അവധിക്ക് മുമ്പ് ജൂണ്‍ മാസത്തെ ശമ്പളം ബാങ്ക് അക്കൗണ്ടുകളിലെത്തുമെന്ന് അധികൃതര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പെരുന്നാൾ അവധിക്ക് മുമ്പ് ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം രാജ്യത്തെ 2023 – 2024 സാമ്പത്തിക വർഷത്തെ പുതിയ ബജറ്റിന്റെ ചർച്ചകൾ സർക്കാർ വകുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ടുകൾ പാർലമെന്റിൽ സമർപ്പിച്ചതായും അധികൃതർ അറിയിച്ചു. ഫെബ്രുവരി മുതൽ തന്നെ ബജറ്റിന്റെ പ്രമേയങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കുവൈത്തിൽ ആറ് ദിവസത്തെ പെരുന്നാൾ അവധിയാണ് ബലി പെരുന്നാളിന് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്തിടെ പുറത്തിറക്കിയ സർക്കുലറിലാണ് സർക്കാർ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി ദിനങ്ങൾ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 2 ഞായറാഴ്ച വരെ അവധിയായിരിക്കും,

Signature-ad

അറഫാ ദിനമായ ജൂൺ 27 മുതലാണ് കുവൈത്തിലെ ബലി പെരുന്നാൾ അവധി ദിനങ്ങൾ ആരംഭിക്കുന്നത്. ഇതിന്റെ തുടർച്ചയായി പെരുന്നാൾ ആഘോഷങ്ങൾക്ക് വേണ്ടി ജൂൺ 28, 29 തീയ്യതികളിലും അവധിയുണ്ട്. പെരുന്നാളിന് ശേഷം വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികളോടൊപ്പം ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധികൾക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി തിങ്കളാഴ്ചയായിരിക്കും സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃരാരംഭിക്കുക.

Back to top button
error: