Month: June 2023
-
Crime
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചര ലക്ഷം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ; പ്രതിക്കെതിരേ സമാനമായ പല പരാതികളും
ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ. യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയിൽ നിന്നും 5.50 ലക്ഷം രുപ വാങ്ങി കബളിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം പേട്ട പാൽകുളങ്ങര പത്മനാഭം വീട്ടിൽ നടാഷാ കോമ്പാറ (48) ആണ് അറസ്റ്റിലായത്. ആലപ്പുഴ മാളികമുക്ക് സ്വദേശിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു. പ്രതിയുടെ തിരുവനന്തപുരത്തെ വിലാസത്തിൽ അന്വേഷിച്ചപ്പോൾ സമാനമായ പല പരാതിയുണ്ടായെന്ന് കണ്ടെത്തി. തിരുവനന്തപുരത്തെ ഓഫീസ് പുട്ടിയിട്ട് എറണാകുളം കേന്ദ്രീകരിച്ചായിരുന്നു റിക്രൂട്ടിങ്ങ് ഏജൻസി നടത്തിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടപ്പള്ളിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലും ഇവർക്കെതിരെ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
India
കേന്ദ്രത്തിന്റെ നയത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം
തിരുവനന്തപുരം:കേന്ദ്രത്തിന്റെ നയത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം.സംസ്ഥാനത്തിന്റെ വാര്‍ഷിക വായ്പ വെട്ടിക്കുറച്ചതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നടപ്പുവര്‍ഷം ഫിനാൻസ് കമ്മീഷൻ തീര്‍പ്പു പ്രകാരം കേരളത്തിന് സംസ്ഥാന ജിഡിപിയുടെ മൂന്ന് ശതമാനം വായ്പയെടുക്കാൻ അവകാശമുണ്ട്. പാര്‍ലമെന്റ് അംഗീകരിച്ച ആക്ഷൻ ടേക്കണ്‍ റിപ്പോര്‍ട്ടിലും ഇത് ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കേരളത്തിന് രണ്ട് ശതമാനം വായ്പയെടുക്കാനുള്ള അവകാശമേയുള്ളൂവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിനു വായ്പാ പരിധി വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടോ എന്നതാണു ചോദ്യം ചെയ്യുന്നത്. 13ന് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവു പ്രകാരം സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുന്നതിനും കെ.കെ. വേണുഗോപാലിനെ നിയമോപദേശത്തിനു സമീപിക്കുന്നതിനും അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും പറയുന്നു. വായ്പാ പരിധി വെട്ടിക്കുറക്കലില്‍ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിരുന്നു. കത്തിനും കേന്ദ്ര അനുകൂല മറുപടി നല്‍കാത്തതോടെയാണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. ഈ സാമ്ബത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍…
Read More » -
Kerala
ആലപ്പുഴ ജില്ലയില്‍ പനിബാധിതരുടെ എണ്ണത്തില്‍ ഓരോ ദിവസവും വര്‍ധനവ്; രണ്ടു മരണങ്ങൾ
ആലപ്പുഴ:മഴ തുടങ്ങിയതോടെ ജില്ലയില്‍ പനിബാധിതരുടെ എണ്ണത്തില്‍ ഓരോ ദിവസവും വര്‍ധനവ്. ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന എച്ച്1 എന്‍1 പനിബാധിച്ച 17 കേസുകളും എച്ച്1 എന്‍1 അണുബാധ കൊണ്ടാണെന്ന് കരുതാവുന്ന രണ്ടു മരണങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.പനി, ചുമ, തൊണ്ടവേദന, തുടര്‍ച്ചയായ തുമ്മല്‍, മൂക്കൊലിപ്പ്, ശ്വാസ തടസം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായ പ്രതിരോധ ശീലങ്ങള്‍ പാലിക്കണം. തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. എന്തെങ്കിലും രോഗ ലക്ഷണം ഉള്ളവര്‍ മാസ്‌ക് ധരിക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണം. പനിയുള്ളപ്പോള്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്.എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ സ്വയം ചികിത്സിക്കാതെ സമീപത്തെ ആരോഗ്യ…
Read More » -
Kerala
വനിതാ ഇന്‍സ്‌പെക്ടറെ കൈയേറ്റംചെയ്ത കേസില്‍ അനൂപ് ചന്ദ്രന്റെ ഭാര്യക്ക് ജാമ്യം
ചേർത്തല:പോലീസ് സ്റ്റേഷനില്‍ വനിതാ ഇന്‍സ്‌പെക്ടറെ കൈയേറ്റംചെയ്ത കേസില്‍ നടന്റെ ഭാര്യയ്ക്ക് ജാമ്യം.ചേര്‍ത്തല ആരീപ്പറമ്പത്ത് സന്നിധാനം വീട്ടില്‍ ലക്ഷ്മിക്കാണ് കോടതി ജാമ്യം അനുവദിച്ചത്.ചലച്ചിത്രനടന്‍ അനൂപ് ചന്ദ്രന്റെ ഭാര്യയാണ് ലക്ഷ്മി. ഇവര്‍ കക്ഷിയായ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് തിങ്കളാഴ്ച വനിതാ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. സംസാരിക്കുന്നതിനിടെ പ്രകോപിതയായി ഉദ്യോഗസ്ഥരെയും എതിര്‍കക്ഷികളെയും കൈയേറ്റംചെയ്തതിനും സ്റ്റേഷനിലെ കണ്ണാടി നശിപ്പിച്ചതിനുമാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ എതിര്‍കക്ഷിയെ അടിക്കാന്‍ തുനിഞ്ഞ യുവതി ഇതിനുപിന്നാലെയാണ് വനിതാ ഇന്‍സ്‌പെക്ടറുടെ കോളറിന് പിടിച്ച് കൈയേറ്റം ചെയ്തത്.
Read More » -
Kerala
വിമാനത്താവളം വഴി സ്വർണക്കടത്ത്, തലസ്ഥാനത്ത് രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ പിടിയിൽ
തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ അറസ്റ്റിൽ. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് പിടിയിലായത്. കേസിൽ ഡിആർഐയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കവെ മൂന്ന് പേർ ഉദ്യോഗസ്ഥരുടെ വലയിലായത്. പിടിയിലായതിന് പിന്നാലെ പ്രതികൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ചതിച്ചെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതോടെ ഡിആർഐ ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥർ തങ്ങളെ മുൻപും സ്വർണം കടത്താൻ സഹായിച്ചിട്ടുണ്ടെന്ന് പ്രതികൾ പറഞ്ഞത്. കഴിഞ്ഞ ദിവസം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാലു കിലോ സ്വര്‍ണം പിടികൂടിയതുമായി ബന്ധപ്പെട്ടാണ് വിവരം പുറത്തറിഞ്ഞത്. പലപ്പോഴായി ഇരുവരുടെയും ഒത്താശയോടെ കടത്തിയത് 80 കിലോ സ്വർണമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Read More » -
Kerala
രോഗിയുടെ മൃതദേഹം ചുമന്ന് ഇറക്കി; കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായി ഉണ്ടായ ദുരിതത്തിന് അറുതിയില്ല
കാസർകോട്: ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായി ഉണ്ടായ ദുരിതത്തിന് അറുതിയില്ല. രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കൽ സ്വദേശി രമേശൻറെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര‍്ന്ന് ആറാം നിലയിൽ നിന്ന് ചുമന്ന് ഇറക്കിയത്. ആശുപത്രിയിലെ പ്രധാന ലിഫ്റ്റ് കേടായിട്ട് മൂ്ന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ നന്നാക്കിയിട്ടില്ല. ലിഫ്റ്റ് നന്നാക്കുന്നതിൽ മെല്ലപ്പോക്കെന്നാണ് പരാതി. ലിഫ്റ്റ് നന്നാക്കുമ്പോൾ മാറ്റാനുള്ള യന്ത്രഭാഗങ്ങളെല്ലാം എത്തിച്ചിട്ടുണ്ടെന്നും പ്രവൃത്തികൾ ഉടൻ തുടങ്ങുമെന്നുമാണ് അധികൃതരുടെ വിശദീകരണം.ലിഫ്റ്റ് നന്നാക്കാൻ വൈകിയത് സംബന്ധിച്ച് ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആരോഗ്യ വിഭാഗം വിജിലൻസും ലീഗൽ സർവീസസ് അഥോറിറ്റിയും അടക്കമുള്ളവ ആശുപത്രിയിൽ എത്തി പരിശോധന നടത്തിയിരുന്നു.
Read More » -
Kerala
പത്തനംതിട്ടയിൽ വിദ്യാര്‍ഥികളടക്കം ഒമ്ബതു പേരെ തെരുവ് നായ കടിച്ചു;നായയെ നാട്ടുകാർ തല്ലിക്കൊന്നു
പത്തനംതിട്ട:കുളനട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികളടക്കം ഒമ്ബതു പേരെ കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു. . അമ്ബലക്കടവ് മണ്ണില്‍ മുകടിയില്‍ മീവന്‍ (14), പുഴിക്കുന്നില്‍ ചന്ദ്രന്‍ (70), വയക്കല്‍ പടിഞ്ഞാറ്റതില്‍ കലാധരന്‍ നായര്‍ (53), തുമ്ബമണ്‍ താഴം പള്ളിയില്‍ വിട്ടില്‍ ശ്രീകുമാര്‍ (63), തൊണ്ടത്ര വില്ലയില്‍ ചെറിയാന്‍ തോമസ് (73), തുമ്ബമണ്‍ നോര്‍ത്ത് പൊള്ളന്‍മല മേമുറിയില്‍, ഓമന രാജന്‍ (62), ഉളനാട് ശ്രീരാമ ഭവന്‍ രാമചന്ദ്രന്‍ പിള്ള (72), ഓമര നില്‍ക്കുന്നതില്‍ ഷൈലജ (61), അയനിനില്‍ക്കുന്നതില്‍ ബീന (48) എന്നിവര്‍ക്കാണ് കടിയേറ്റത്. രാവിലെ എട്ടരയോടെ ഉളനാട്ടിലും പിന്നീട് അമ്ബലക്കടവ്, തുമ്ബമണ്‍ താഴം എന്നിവിടങ്ങളില്‍ വീട്ടുമുറ്റത്ത് നിന്നവരെയും വഴിയാത്രക്കാരെയും വിദ്യാര്‍ത്ഥികളെയുമാണ് നായ കടിച്ചത്.നായയുടെ ആക്രമണത്തില്‍ പരുക്കേറ്റവർ അടൂര്‍ താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി ചികിത്സ തേടി. അക്രമകാരിയായ നായയെ നാട്ടുകാര്‍ പിന്നീട് പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു.
Read More » -
India
കർണാടകയിൽ ബിജെപി സർക്കാർ കൊണ്ടുവന്ന മത പരിവർത്തന നിരോധന നിയമം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി; ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കി
ബംഗളൂരു: ബിജെപി സർക്കാർ കൊണ്ടുവന്ന മത പരിവർത്തന നിരോധന നിയമം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2022 സെപ്റ്റംബർ 21-നാണ് ബൊമ്മയ് സർക്കാർ മതപരിവർത്തന നിരോധന നിയമം പാസ്സാക്കിയത്. അന്ന് കോൺഗ്രസ് സഭയിൽ നിന്ന് വാകൗട്ട് നടത്തി പ്രതിഷേധിച്ചിരുന്നു. കർണാടക മതസ്വാതന്ത്ര്യസംരക്ഷണ നിയമം 2022 ആണ് റദ്ദാക്കിയത്. ക്രിസ്ത്യൻ സമൂഹം അടക്കം മതപരിവർത്തന നിരോധന നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു.നിർബന്ധപൂർവ്വം ആരെയും മതം മാറ്റുന്നത് തടയാൻ ആണ് നിയമം എന്നായിരുന്നു ബിജെപി സർക്കാരിൻറെ ന്യായീകരണം.വിവാഹത്തിന് പിന്നാലെ നിർബന്ധിച്ച് മതം മാറ്റി എന്ന് പരാതിയുണ്ടെങ്കിൽ വിവാഹം തന്നെ റദ്ദാക്കാൻ കോടതിക്ക് അധികാരം ഉണ്ടെന്ന് അനുശാസിക്കുന്നതായിരുന്നു നിയമം.ഇത്തരത്തിൽ മതം മാറ്റിയെന്ന് രക്തബന്ധത്തിൽ ഉള്ള ആര് പരാതി നൽകിയാലും അത് പരിഗണിക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നു. നിർബന്ധിച്ചു മതം മാറ്റിയെന്ന് തെളിഞ്ഞാൽ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് വിമർശനം ഉയർന്നതാണ്.…
Read More » -
Kerala
തൃശൂരിൽ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരിച്ചു; അപകടം പനിയായ മകനെ ആശുപത്രിയിൽ കാണിച്ചിട്ട് വരുമ്പോൾ
തൃശൂര്‍ എറവില്‍ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി.ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിൻ (36) , മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന്‍ സംഭവസ്ഥലത്ത് വെച്ചും മകന്‍ ചികിത്സയിരിക്കെയുമാണ് മരണപ്പെട്ടത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതിന്‍റെ ഭാര്യ നീതുവും ഭാര്യപിതാവ് കണ്ണനും ചികിത്സയില്‍ തുടരുകയാണ്. തൃശൂര്‍ – വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുൻ വശത്ത് ഇന്ന് പുലര്‍ച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം.ദിശ തെറ്റിക്കയറിയ ആംബുലൻസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. അന്തിക്കാട് പുത്തൻപീടികയിലെ പാദുവ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിന്‍ സംഭവസ്ഥലത്ത് വെച്ച് തനെ മരിച്ചു. ജിതിന്‍റെ മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് ചികിത്സയിരിക്കെ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്.പരിക്കേറ്റവരെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഓട്ടോയില്‍ ജിതിനും മകനുമടക്കം 4 പേരാണ് ഉണ്ടായിരുന്നത്.പനിബാധിച്ച മകനെ ഒളരിയിലെ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചു…
Read More » -
Kerala
“പാർട്ടിയിൽ പദവിക്കാണ് പ്രായ പരിധി, പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് പ്രായപരിധിയുണ്ടെന്ന് ചിന്തിക്കുന്ന കുറച്ച് പേർ ആലപ്പുഴയിൽ ഉണ്ട്, നിങ്ങൾ അതൊന്ന് മനസിൽ വച്ച് കൊള്ളണം”; ഒളിയമ്പുമായി ജി സുധാകരൻ
ഹരിപ്പാട്: പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധി ഒന്നുമല്ല, പാർട്ടിയിൽ പദവിക്കാണ് പ്രായ പരിധിയെന്ന് സിപിഎം നേതാവ് ജി സുധാകരൻ. കമ്മറ്റികളിൽ പ്രവർത്തിക്കാനേ പ്രായപരിധിയുള്ളു. എന്നാൽ പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് പ്രായപരിധിയുണ്ടെന്ന് ചിന്തിക്കുന്ന കുറച്ച് പേർ ആലപ്പുഴയിൽ ഉണ്ട്. നിങ്ങൾ അതൊന്ന് മനസിൽ വച്ച് കൊള്ളണം. എനിക്കാ പ്രായപരിധി ആയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഹരിപ്പാട് സിബിസി വാര്യർ അവാർഡ് ദാന ചടങ്ങിലായിരുന്നു സുധാകരൻ്റെ പ്രസംഗം. താൻ എഴുതിക്കൊടുത്തത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ ഒഴിവാക്കിയതെന്നും സുധാകരൻ പറഞ്ഞു. തോമസ് ഐസക്ക്, സി എസ് സുജാത, ആർ നാസർ എന്നിവരെ വേദിയിൽ ഇരുത്തിയായിരുന്നു സുധാകരൻ്റെ പ്രസംഗം. തോമസ് ഐസക്കിനായിരുന്നു അവാർഡ്. അതേസമയം, ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സജി ചെറിയാൻ ചടങ്ങിനെത്തിയില്ല.
Read More »