IndiaNEWS

കർണാടകയിൽ ബിജെപി സർക്കാർ കൊണ്ടുവന്ന മത പരിവർത്തന നിരോധന നിയമം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി; ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കി

ബംഗളൂരു: ബിജെപി സർക്കാർ കൊണ്ടുവന്ന മത പരിവർത്തന നിരോധന നിയമം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2022 സെപ്റ്റംബർ 21-നാണ് ബൊമ്മയ് സർക്കാർ മതപരിവർത്തന നിരോധന നിയമം പാസ്സാക്കിയത്. അന്ന് കോൺഗ്രസ് സഭയിൽ നിന്ന് വാകൗട്ട് നടത്തി പ്രതിഷേധിച്ചിരുന്നു. കർണാടക മതസ്വാതന്ത്ര്യസംരക്ഷണ നിയമം 2022 ആണ് റദ്ദാക്കിയത്.

ക്രിസ്ത്യൻ സമൂഹം അടക്കം മതപരിവർത്തന നിരോധന നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു.നിർബന്ധപൂർവ്വം ആരെയും മതം മാറ്റുന്നത് തടയാൻ ആണ് നിയമം എന്നായിരുന്നു ബിജെപി സർക്കാരിൻറെ ന്യായീകരണം.വിവാഹത്തിന് പിന്നാലെ നിർബന്ധിച്ച് മതം മാറ്റി എന്ന് പരാതിയുണ്ടെങ്കിൽ വിവാഹം തന്നെ റദ്ദാക്കാൻ കോടതിക്ക് അധികാരം ഉണ്ടെന്ന് അനുശാസിക്കുന്നതായിരുന്നു നിയമം.ഇത്തരത്തിൽ മതം മാറ്റിയെന്ന് രക്തബന്ധത്തിൽ ഉള്ള ആര് പരാതി നൽകിയാലും അത്‌ പരിഗണിക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നു. നിർബന്ധിച്ചു മതം മാറ്റിയെന്ന് തെളിഞ്ഞാൽ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് വിമർശനം ഉയർന്നതാണ്.

Signature-ad

ആർഎസ്എസ് സ്ഥാപകനും ആദ്യ സർസംഘചാലകുമായ കേശവ് ബലിറാം ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കാൻ തീരുമാനിച്ചു. സ്കൂൾ പാഠപുസ്തകങ്ങളിൽ ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തിയത് കഴിഞ്ഞ ബിജെപി സർക്കാർ ആണ്.എല്ലാ സ്കൂളുകളിലും കോളേജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിർബന്ധമാക്കാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു

Back to top button
error: