കാസർകോട്: ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായി ഉണ്ടായ ദുരിതത്തിന് അറുതിയില്ല. രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കൽ സ്വദേശി രമേശൻറെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര‍്ന്ന് ആറാം നിലയിൽ നിന്ന് ചുമന്ന് ഇറക്കിയത്. ആശുപത്രിയിലെ പ്രധാന ലിഫ്റ്റ് കേടായിട്ട് മൂ്ന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ നന്നാക്കിയിട്ടില്ല. ലിഫ്റ്റ് നന്നാക്കുന്നതിൽ മെല്ലപ്പോക്കെന്നാണ് പരാതി. ലിഫ്റ്റ് നന്നാക്കുമ്പോൾ മാറ്റാനുള്ള യന്ത്രഭാഗങ്ങളെല്ലാം എത്തിച്ചിട്ടുണ്ടെന്നും പ്രവൃത്തികൾ ഉടൻ തുടങ്ങുമെന്നുമാണ് അധികൃതരുടെ വിശദീകരണം.ലിഫ്റ്റ് നന്നാക്കാൻ വൈകിയത് സംബന്ധിച്ച് ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആരോഗ്യ വിഭാഗം വിജിലൻസും ലീഗൽ സർവീസസ് അഥോറിറ്റിയും അടക്കമുള്ളവ ആശുപത്രിയിൽ എത്തി പരിശോധന നടത്തിയിരുന്നു.
Related Articles
Check Also
Close