KeralaNEWS

ആനകൾക്കായി വഴി തീർത്ത് റയിൽവെ

പാലക്കാട്: വാളയാർ ചുരത്തിലെ വാളയാർ- എട്ടിമടൈ വനമേഖലയിലെ ‘ബി’ട്രാക്കിൽ ആനകളുടെ സ്വൈര്യ സഞ്ചാരത്തിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ദക്ഷിണ റെയിൽവേ അടിപ്പാത നിർമ്മിച്ചു.
തുടർച്ചയായി ട്രെയിൻ ഇടിച്ച് ആനകൾ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് പാലക്കാട് ഡിവിഷന്റെ നടപടി.കഴിഞ്ഞ ഇരുപത് വർഷത്തിനിടെ നാൽപ്പതോളം കാട്ടാനകളാണ് ഇവിടെ ട്രെയിനിടിച്ച് ചരിഞ്ഞിട്ടുള്ളത്.
കൊട്ടേക്കാട് മുതൽ വാളയാർ നവക്കര വരെയുള്ള 26 കിലോമീറ്ററാണ് അപകടമേഖല.വാളയാർ വനത്തിലൂടെ കടന്നുപോകുന്ന എ, ബി ട്രാക്കുകളിലാണ് അപകടം ഏറെയും.വനംവകുപ്പിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്തിക്കൊണ്ട് റയിൽവേ പ്രശ്നത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന സമീപനമാണ് ഇത്രയും നാൾ സ്വീകരിച്ചിരുന്നത്.വനത്തിൽക്കൂടി റെയിൽപ്പാത വന്നതോടെ ആനകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കിയിരുന്നു.അതിനാണ് ഇപ്പോൾ കുറച്ചെങ്കിലും മാറ്റമുണ്ടായിരിക്കുന്നത്.

Back to top button
error: