KeralaNEWS

10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത് 2 വർഷം;ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പത്തൊമ്ബത് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി

മലപ്പുറം:10 വയസ്സുള്ള പെൺകുട്ടിയെ 2 വർഷം പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പത്തൊമ്ബത് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി.
മലപ്പുറം വാണിയമ്ബലം സ്വദേശി അബ്ദുള്‍ വാഹിദിനെയാണ് കോടതി ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പെരിന്തല്‍മണ്ണ കോടതി ജഡ്ജി സൂരജ് ആണ് ശിക്ഷ വിധിച്ചത്.
75,000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒൻപത് മാസം കൂടെ കഠിനതടവ് അനുഭവിക്കണം. 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.പെൺകുട്ടിക്ക് ഇപ്പോൾ 15 വയസ്സുണ്ട്. വണ്ടൂര്‍ സിഐ ആയിരുന്ന ദിനേശ് കോറോട്ടാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Back to top button
error: