Month: June 2023

  • LIFE

    വൻ ഹൈപ്പോടെ എത്തി; പക്ഷേ കലങ്ങിയില്ല! രാവണന്റെ തലയ്ക്ക് ഇതെന്ത് പറ്റി? ‘ആദിപുരുഷ്’ വിഎഫ്എക്സിനെതിരെ വ്യാപക ട്രോൾ

    ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രം ആദിപുരുഷ് തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ച ഷോ കാണാൻ വൻ തിരക്കാണ് തിയറ്ററുകളിൽ അനുഭവപ്പെടുന്നത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ട്രോളുകളും ചിത്രം നേരിടുന്നുണ്ട്. പ്രത്യേകിച്ച് ചിത്രത്തിന്റെ വിഎഫ്എക്സിനെതിരെ. ആദിപുരുഷിൽ രാവണനായി എത്തിയിരിക്കുന്നത് സെയ്ഫ് അലി ഖാൻ ആണ്. ചിത്രത്തിൽ രാവണന്റെ അഞ്ച് തല മുകളിലും അഞ്ച് തല താഴേയുമായി പടി പോലെയാണ് ക്രമീകരിച്ചിരിക്കുന്നത്. ട്രോളുകളിൽ മുന്നിട്ട് നിൽക്കുന്നതും ഈ രാവണന്റെ തലയാണ്. പ്രഭാസിന്റെ ചില രം​ഗങ്ങളിലെ ലുക്ക് കണ്ടാൽ യേശുവിനെ പോലുണ്ടെന്നാണ് ചിലർ പറയുന്നത്. After watching visuals coming out of #Adipurush , My respect for Ramananda sagae has gone up 100x,26 years ago, without any technology and limited resources, he created magic, absolute magic…

    Read More »
  • India

    ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ 10ാം ക്ലാസുകാരനെ പെട്രോളൊഴിച്ച ജീവനോടെ കത്തിച്ചു

    ചിറ്റൂർ: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ 10ാം ക്ലാസുകാരനെ പെട്രോളൊഴിച്ച ജീവനോടെ കത്തിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. അമര്‍നാഥ് എന്ന 15കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.സൈക്കിളില്‍ ട്യൂഷനു പോയി മടങ്ങിവരുമ്ബോള്‍ അക്രമിസംഘം കുട്ടിയെ തടഞ്ഞുനിര്‍ത്തി ദേഹത്ത് പെട്രോളൊഴിക്കുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികള്‍ ഉടൻ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.   അമര്‍നാഥിന്റെ സഹോദരിയെ ഉപദ്രവിച്ചിരുന്ന ആണ്‍കുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ കുട്ടിക്കായി പൊലീസ്  അന്വേഷണം തുടങ്ങി.

    Read More »
  • Crime

    ഉത്തര്‍പ്രദേശിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി; ഭാര്യയും കാമുകനും അറസ്റ്റിൽ

    ആഗ്ര:ഉത്തര്‍പ്രദേശിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. ഭാര്യ ആഷിയ കാമുകൻ സുഹൈല്‍ എന്നിവരാണ് അറസ്റ്റിലായത്.ആഷിയയുടെ ഭർത്താവ് സാഗറാണ് കൊല്ലപ്പെട്ടത്. ജൂണ്‍ ആറിനാണ് സാഗറിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തി.പിന്നാലെയാണ് ആഷിയയെ ചോദ്യംചെയ്തത്.ആണ്‍സുഹൃത്തിന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നുവെന്ന് ആഷിയ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.   തന്‍റെ ബന്ധത്തെ കുറിച്ച്‌ സാഗര്‍ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് ആഷിയ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് വിശദീകരിച്ചു

    Read More »
  • India

    തറവാടി​ന്റെ അന്തസ് കാത്തു! വധുവിനോട് കൂളിംഗ് ഗ്ലാസ് വയ്ക്കാൻ ആവശ്യപ്പെട്ടതേ ഓർമ്മയുള്ളൂ… പിന്നെ വെടിയും പൊകയും വരൻ കണ്ണ് തുറന്നപ്പോൾ “ലേലു അല്ലൂ… ലേലു അല്ലൂ…”

    പ്രയാഗ്‍രാജ്: വിവാഹ ചടങ്ങിനിടെ വധുവിനോട് കൂളിംഗ് ഗ്ലാസ് വയ്ക്കാൻ ആവശ്യപ്പെട്ട വരനെ മരത്തിൽ കെട്ടിയിട്ട് വീട്ടുകാർ. ഉത്തർപ്രദേശിലെ ഹരഖ്പുരിലാണ് സംഭവം. പരസ്പരം മാലയിടുന്നതിന് മുന്നോടിയായി വധുവിനോട് കൂളിംഗ് ഗ്ലാസ് വയ്ക്കാൻ വരൻ ആവശ്യപ്പെടുകയായിരുന്നു. സൺഗ്ലാസ് ധരിക്കാൻ വധു വിസ്സമ്മതിച്ചതോടെ വധുവിൻറെയും വരൻറെയും കുടുംബാംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സംഘർഷം രൂക്ഷമായതോടെ വധുവിൻറെ വീട്ടുകാർ വരനെ കയറുകൊണ്ട് മരത്തിൽ കെട്ടിയിട്ടു. സംഭവത്തിൻറെ 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. പ്രതാപ്ഗഡ് ജില്ലയിലെ മാന്ധാത പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുഗ്രബാദ്ഷാപൂർ ബ്ലോക്കിലെ സക്രദാൻ ഗ്രാമത്തിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് വിവാഹ സംഘം ഹരഖ്പൂർ ഗ്രാമത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. മാല ചാർത്തൽ ചടങ്ങിനിടെ വരൻ വധുവിനോട് കറുത്ത കണ്ണട ധരിക്കാൻ വേദിയിൽ വച്ച് പറഞ്ഞു. എന്നാൽ, വധു ഇത് വിസ്സമ്മതിക്കുകയും വീട്ടുകാരോട് പരാതിപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് മാന്ധാത പൊലീസ് സ്റ്റേഷൻ ഓഫീസർ പുഷ്പരാജ്…

    Read More »
  • India

    തിരുപ്പതിയിലെ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം

    റെണിഗൊണ്ട: തിരുപ്പതിയിലെ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ വന്‍ തീപിടിത്തം.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.   ക്ഷേത്രത്തോട് ചേര്‍ന്നുള്ള ലാവണ്യ ഫോട്ടോ ഫ്രെയിം വര്‍ക്കിലാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തീപിടിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് തിരുപ്പതി പൊലീസ് സൂപ്രണ്ട് നൽകുന്ന സൂചന. തീപിടിച്ചതിനെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപം വലിയ പുക ഉയരുന്നുണ്ട്. നാല് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തിത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

    Read More »
  • LIFE

    ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന പൊളിറ്റിക്കൽ സറ്റയർ “ഭഗവാൻ ദാസന്‍റെ രാമരാജ്യം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

    “ഭഗവാൻ ദാസൻറെ രാമരാജ്യം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന സിനിമയിൽ പ്രശാന്ത് മുരളി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നന്ദന രാജൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ നിർമ്മിച്ചു ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ഫെബിൻ സിദ്ധാർഥ് ആണ്. ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂർ. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ജൂൺ അവസാനം തിയറ്ററുകളിൽ എത്തും.

    Read More »
  • Kerala

    പി എസ് സി കോച്ചിംഗിനു  പോയ  യുവതി കാമുകനൊപ്പം പൊലീസില്‍ ഹാജരായി

    തൃക്കരിപ്പൂർ:പി എസ് സി കോച്ചിംഗിനെന്നു പറഞ്ഞ് പോയതിന് ശേഷം കാണാതായ യുവതി കാമുകനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരായി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 26 കാരിയായ യുവതിയാണ് എറണാകുളം മുനമ്ബം പൊലീസ് സ്റ്റേഷൻ പരിധിയിലെ 33 കാരനൊപ്പം ചന്തേര പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ ഹാജരായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് വുമണ്‍ മിസിംഗിന് കേസെടുത്തിരുന്നു. പൊലീസ്, തന്നെ അന്വേഷിക്കുന്നതായി മനസിലാക്കിയ യുവതി കാമുകനെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് തങ്ങള്‍ പ്രണയത്തിലായതായും ഒരുമിച്ച്‌ ജീവിക്കാനാണ് തീരുമാനമെന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയെയും കാമുകനെയും കോടതിയില്‍ ഹാജരാക്കും.

    Read More »
  • Business

    അംബാനി വമ്പൻ, മുമ്പൻ! വരിക്കാരും വരുമാനവും കൂടി; എയർടെല്ലിനെ പിന്തള്ളി റിലയൻസ് ജിയോ

    2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ റവന്യൂ മാർക്കറ്റ് ഷെയറിൽ എതിരാളിയായ ഭാരതി എയർടെല്ലിനെ പിന്തള്ളി മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ കണക്കുകൾ പ്രകാരം, 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ എയർടെല്ലിന്റെ റവന്യു മാർക്കറ്റ് ഷെയ്ർ 36.5 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നപ്പോൾ, അതേ കാലയളവിലെ റിലയൻസ് ജിയോയുടെ ആർ എംഎസ് 13 ബേസിസ് പോയിന്റ് ഉയർന്ന് 41.7 ശതമാനത്തിലെത്തി. എന്നാൽ രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ ആർഎംഎസ് 42 ബിപിഎസ് നഷ്ടത്തിൽ 16.6% ആയി കുറയുകയും ചെയ്തു. എയർടെല്ലിന്റെ 2ജി പാക്കുകളുടെ അടിസ്ഥാന താരിഫുകൾ വർധിച്ചതിനാലാണ് വിപണി വിഹിതത്തിൽ ഇടിവുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ചതിനാൽ എയർടെല്ലിന്റെ 2ജി മൊബൈൽ നിരക്കുകൾ 22 സർക്കിളുകളിൽ വർധിക്കുകയും ചെയ്തിരുന്നു. റിലയൻസ് ജിയോ മാർച്ചിൽ 30.5…

    Read More »
  • Kerala

    “മേയർ പദവി പോലുള്ളവ നൽകാൻ പറ്റിയ പരിതസ്ഥിതി കേരളത്തിലെ പാർട്ടിയിലില്ല, എല്ലാവർക്കും അർഹമായ സ്ഥാനം നൽകിയിരുന്നു”; ചലച്ചിത്ര പ്രവർത്തകർ പാർട്ടി വിട്ട് പോകുന്നതിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

    കൊച്ചി: ചലച്ചിത്ര പ്രവർത്തകർ തുടർച്ചയായി പാർട്ടി വിട്ട് പോകുന്നതിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ബി ജെ പിയിൽ നിന്ന് രാമസിംഹൻ അബൂബക്കറും രാജസേനനും ഭീമൻ രഘുവും വിട്ടുപോയത് നിർഭാഗ്യകരമെന്നാണ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്. എല്ലാവർക്കും അർഹമായ സ്ഥാനം പാർട്ടിയിൽ നൽകിയിരുന്നെന്നും മേയർ പദവി പോലുള്ളവ നൽകാൻ പറ്റിയ പരിതസ്ഥിതി കേരളത്തിലെ പാർട്ടിയിലില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു. മഹാരാജാസ് കോളേജ് വിഷയത്തിൽ തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയ എ ബി വി പി പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് നടപടിയെയും സുരേന്ദ്രൻ വിമർശിച്ചു. വിദ്യയെ സി പി എം നേതാക്കളാണ് സംരക്ഷിക്കുന്നതെന്നും വിദ്യയെ അറസ്റ്റ് ചെയ്യണമെങ്കിൽ എ കെ ജി സെൻററിൽ പരിശോധന നടത്തിയാൽ മതിയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. അതേസമയം ഇന്ന് രാവിലെയാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബി ജെ പി വിടുന്നതായി…

    Read More »
  • Kerala

    ബേബി ബീച്ചിനടുത്ത് യുവതി കടലിൽ ചാടി; മൃതദേഹം കണ്ടെത്തി

    കണ്ണൂർ: ബേബി ബീച്ചിനടുത്ത് യുവതി കടലിൽ ചാടി. താവക്കര സ്വദേശി റോഷിതയാണ് കടലിൽ ചാടിയത്. ഇവരെ കാണാതായി. പിന്നീട് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. യുവതി കടലിൽ ചാടിയെന്ന വിവരം അറിഞ്ഞ് കേരളാ കോസ്റ്റൽ പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചൽ നടത്തിയിരുന്നു. കണ്ണൂരിലെ ജ്വല്ലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ് റോഷിത. വാട്‌സ്ആപ് സ്റ്റാറ്റസിൽ മരിക്കാൻ പോവുകയാണെന്ന സൂചന നൽകിയ ശേഷമാണ് റോഷിത കടലിൽ ചാടിയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

    Read More »
Back to top button
error: