IndiaNEWS

ലൈംഗിക ബന്ധത്തിനുള്ള  പ്രായപരിധി 16 ആക്കാൻ നീക്കം

ന്യൂഡല്‍ഹി: ലൈംഗിക ബന്ധത്തിനുള്ള  പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച്‌ അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷൻ.കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്.
പ്രായപരിധി 18- ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്.നിലവില്‍ 18 വയസ്സിന് താഴെ പ്രായമുള്ളവരുമായുള്ള ലൈംഗികബന്ധം ഇന്ത്യയില്‍ കുറ്റകരമാണ്. പോക്സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാറാണ് പതിവ്. എന്നാല്‍ പല സംസ്ഥാനങ്ങളിലും 16 വയസ്സ് കഴിഞ്ഞവര്‍ പരസ്പരം പ്രണയത്തിലായി വിവാഹം കഴിക്കുകയും സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമൊക്കെ ചെയ്യുന്നുണ്ട്.
ഇത്തരം കേസുകളില്‍ പ്രായപരിധിയിലെ വ്യത്യാസത്തിനായി നിയമനിര്‍മ്മാണം സാധ്യമാണോ എന്ന് കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികള്‍ കേന്ദ്ര നിയമ കമ്മീഷനോട് ആരാഞ്ഞിരുന്നു.ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.
മെയ് 31-ന് വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര നിയമ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Back to top button
error: