KeralaNEWS

കാലവർഷം ഞായറാഴ്ച മുതൽ ശക്തിയാർജ്ജിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

പത്തനംതിട്ട:കാലവർഷം ഞായറാഴ്ച മുതൽ ശക്തിയാർജ്ജിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.ഇതേത്തുടർന്ന് ഞായറാഴ്ച്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച്ച ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം നിലവിൽ ‍ കേരളത്തിൽ കാലാവര്‍ഷം ദുര്‍ബലമായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Back to top button
error: