Month: June 2023
-
Kerala
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസ്: പ്രതിയായ മുൻ പ്രിൻസിപ്പലിന്റെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിലെ പ്രതിയായ മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജുവിന്റെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. ഷൈജു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഹർജി 20 ന് വീണ്ടും പരിഗണിക്കും. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നിന്നും പിഴയീടാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. 1,55,938 രൂപയാണ് കോളേജിനോട് അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സർവകലാശാല സിന്‍ഡിക്കേറ്റിന്‍റേതാണ് തീരുമാനം.ആൾമാറാട്ടം കണ്ടെത്തിയതിലൂടെ സർവ്വകലാശാല തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ഇതുവഴിയുണ്ടായ നഷ്ടം കൊളേജിൽ നിന്നും ഈടാക്കുന്നതിന്റെ കൂടി ഭാഗമായാണ് പിഴയിട്ടത്. പിഴ അടച്ചില്ലെങ്കിൽ ഈടാക്കാൻ സർവകലാശാലക്ക് വിവിധ മാർഗങ്ങളുണ്ടെന്ന് വൈസ് ചാൻസിലർ ഡോ.മോഹൻ കുന്നുമൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് 39 കൗണ്‍സിലർമാരെ അയോഗ്യരാക്കിയിട്ടുണ്ട്. മറുപടി നൽകാത്ത 30 കോളേജുകളോട് ഈ മാസം 20ന് മുമ്പ് മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈസ് ചാൻസിലർ പറഞ്ഞു. ഒരു വിദ്യാർത്ഥി നേതാവിന്‍റെ പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് വ്യാജമാണന്ന് കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങളിൽ…
Read More » -
Kerala
കുട്ടികളെ ‘ആപ്പ്’ എത്തി സൂക്ഷിക്കുക! ഹാജർ, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട്… ഇനിയെല്ലാം രക്ഷിതാക്കളുടെ വിരൽ തുമ്പിൽ
തിരുവനന്തപുരം: കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ കൈറ്റിന്റെ ‘സമ്പൂർണ പ്ലസ് ‘ ആപ്പ് അവതരിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി. നിലവിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘സമ്പൂർണ’ സ്കൂൾ മാനേജ്മെന്റ് പോർട്ടലിന്റെ തുടർച്ചയായി കൈറ്റ് തയ്യാറാക്കിയ ‘ സമ്പൂർണ പ്ലസ് മൊബൈൽ ആപ്’ ആണ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ ഹാജർ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്നതാകും സമ്പൂർണ പ്ലസ് മൊബൈൽ ആപ്പെന്ന് മന്ത്രി പറഞ്ഞു. കുട്ടികളെ സംബന്ധിക്കുന്ന വിവരം സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ നിലനിർത്തി ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ മൊബൈൽ ആപ് കൈറ്റ് വികസിപ്പിച്ചിട്ടുള്ളത്. അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും പ്രത്യേകം ലോഗിൻ സൗകര്യവും സമ്പൂർണ പ്ലസിൽ ഉണ്ടാകും. നിലവിൽ കുട്ടികളുടെ ഫോട്ടോ സ്കാൻ ചെയ്തോ അല്ലാതെയോ ആണ് സമ്പൂർണയിൽ അപ്‍ലോഡ് ചെയ്യുക. എന്നാൽ അധ്യാപകന്…
Read More » -
Kerala
വാക്കുതർക്കത്തിനിടെ കുഴഞ്ഞു വീണ സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നേതാവ് മരിച്ചു
പാലക്കാട്: വാക്കുതർക്കത്തിനിടെ കുഴഞ്ഞു വീണ സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നേതാവ് മരിച്ചു. ഷൊർണൂർ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പി. സിന്ധുവിന്റെ ഭർത്താവും ഓട്ടോ തൊഴിലാളി യൂണിയൻ യൂണിറ്റ് നേതാവുമായ നെടുങ്ങോട്ടൂർ കാപ്പിൽ വീട്ടിൽ പുഷ്പരാജനാണ് കുഴഞ്ഞു വീണു മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഷൊർണൂർ റെയിൽവെ സ്റ്റേഷന് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാന്റിലാണ് സംഭവം. ഇവിടെ പുറത്ത് നിന്നെത്തിയ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇവ മാറ്റാൻ ആവശ്യപ്പെട്ട സംഘവുമായുണ്ടായ വാക്ക് തർക്കത്തിനിടെയാണ് പുഷ്പരാജൻ കുഴഞ്ഞു വീണത്. ഇദ്ദേഹത്തെ ഉടൻ തന്നെ വാണിയംകുളം സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തെ തുടർന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഈരോട് മുസ്തഫ എന്ന വ്യക്തിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. തങ്ങളുടെ കൂടപ്പിറപ്പിനെയാണ് നഷ്ടമായിരിക്കുന്നതെന്നും ഈരോട് മുസ്തഫയുടെ ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നതെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തി. പുഷ്പരാജനെ മുസ്തഫയും സംഘവും കൈയ്യേറ്റം ചെയ്തെന്നും പുഷ്പരാജൻ മറിഞ്ഞുവീണെന്നും തൊഴിലാളികൾ ആരോപിച്ചു.
Read More » -
LIFE
ആദിപുരുഷ് പ്രദർശിപ്പിച്ച തിയറ്ററിൽ സിനിമ കാണാൻ കുരങ്ങൻ…!
രാമായണത്തെ അടിസ്ഥാനമാക്കി നിർമിച്ച ‘ആദിപുരുഷ്’ എന്ന സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിൽ കുരങ്ങൻ പ്രവേശിച്ചു. സോഷ്യൽമീഡിയയിൽ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ആദിപുരുഷ് കളിക്കുന്ന തിയേറ്ററിലെ ചുമരിലെ ദ്വാരത്തിലാണ് സിനിമ പ്രദർശിപ്പിക്കുന്ന സമയം കുരങ്ങൻ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത്. സംഭവത്തിൻറെ വീഡിയോ വൈറലായി. എന്നാൽ എവിടെയാണ് സംഭവമെന്ന് വ്യക്തമായിട്ടില്ല. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നത് ഏറെ ശ്രദ്ധിനേടിയിരുന്നു. സംവിധായകന്റെ നിർദേശത്തെ തുടർന്ന് തിയറ്റർ ഉടമകൾ തിയറ്ററിൽ ഹനുമാന് വേണ്ടി സീറ്റൊഴിച്ചിടാൻ തീരുമാനിച്ചിരുന്നു. തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ആദിപുരുഷ്. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ തരംഗം തീർത്ത പ്രഭാസ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഹനുമാനായി സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിന്റെ ഫോട്ടോയും പുറത്തുവന്നു. ഇത് ട്വിറ്ററിൽ വൈറൽ ആയിരിക്കുകയാണ്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ജൂണ്‍ 22 വരെ റിമാന്‍റ് ചെയ്തു. നെടുവ ആവിയില്‍ ബീച്ച് കരണമന്‍ താഹ (24) യെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രതി 2023 ജനുവരി 21, മാര്‍ച്ച് 16, ഏപ്രില്‍ നാല്, 18, മെയ് രണ്ട് തിയ്യതികളില്‍ കുറ്റിപ്പുറത്തെയും തിരൂരിലെയും സ്വകാര്യ ലോഡ്ജുകളില്‍ കൊണ്ടുപോയി പലതവണ ലൈംഗീക പീഡനത്തിന് വിധേയയാക്കുകയും ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ചെയ്തുവെന്നാണ് കേസ്. ജൂണ്‍ ഏഴിനാണ് പ്രതി അറസ്റ്റിലാകുന്നത്.
Read More » -
LIFE
ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നയാള്‍ക്ക് മര്‍ദ്ദനം! സംഭവം ഹൈദരാബാദില്‍ ‘ആദിപുരുഷ്’ സിനിമയുടെ അതിരാവിലെ നടന്ന പ്രദര്‍ശനത്തിനിടെ
ഹൈദരാബാദ്: ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കുന്ന എപിക് മിത്തോളജിക്കൽ ചിത്രത്തിൽ നായകൻ ബാഹുബലി താരം പ്രഭാസാണ്. ഇന്നാണ് ചിത്രം റിലീസായത്. ബിഗ് ബജറ്റിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം അഡ്വാൻസ് റിസർവേഷനിലൂടെ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ഇന്ന് റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തിൻറെ ആദ്യ പ്രദർശനങ്ങൾ പ്രധാന കേന്ദ്രങ്ങളിൽ പുലർച്ചെ 4 മണി മുതൽ തന്നെ ആരംഭിച്ചിരുന്നു. ട്വിറ്ററിൽ പ്രേക്ഷകരുടെയും ട്രേഡ് അനലിസ്റ്റുകളുടെയും ആദ്യ പ്രതികരണങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. അതേ സമയം മറ്റൊരു വലിയ പ്രത്യേകതയുമായാണ് ചിത്രം എത്തിയത്. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നത് ഏറെ ശ്രദ്ധിനേടിയിരുന്നു. സംവിധായകന്റെ നിർദേശത്തെ തുടർന്ന് തിയറ്റർ ഉടമകൾ തിയറ്ററിൽ ഹനുമാന് വേണ്ടി സീറ്റൊഴിച്ചിടാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ പ്രകാരം തിയറ്ററിൽ ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നുവെന്ന് ആരോപിച്ച് യുവാവിന് മർദനം ഏറ്റുവെന്നാണ്…
Read More » -
Kerala
മന്ത്രവാദത്തിന്റെ പേരില്‍ നാലരവയസുകാരിക്ക് ക്രൂരപീഡനം; അമ്മയുടെ സഹോദരീ ഭര്‍ത്താവ് അറസ്റ്റിൽ
കൊല്ലം: മന്ത്രവാദത്തിന്റെ പേരില്‍ നാലരവയസുകാരിയെ അമ്മയുടെ സഹോദരീ ഭര്‍ത്താവ് ക്രൂര പീഡനത്തിന് ഇരയാക്കി. സംഭവത്തിൽ തമിഴ്നാട് സ്വദേശി മുരുകനെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.ശരീരമാസകലം പരിക്കുകളുള്ള കുട്ടിയെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ലക്ഷ്മിനടയ്ക്ക് സമീപം കോട്ടയ്ക്കകത്ത് തമിഴ്നാട് സ്വദേശികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ക്രൂരമായ പീഡനം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയിലും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും സാരമായ മുറിവുകള്‍ കണ്ടെത്തി. ഇതോടെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. മുറിവുകള്‍ പലതും ആയുധം കൊണ്ട് ഏല്‍പ്പിച്ചതും ആഴ്ചകള്‍ വരെ പഴക്കമുള്ളതുമാണ്. നുള്ളിപ്പരിക്കേല്‍പ്പിച്ച പാടുകളുമുണ്ട്. മുറിവുകള്‍ ആന്തരിക അവയവങ്ങളെ ബാധിച്ചിട്ടുണ്ടോയെന്ന പരിശോധന നടന്നുവരികയാണ്. വിവരമറിഞ്ഞ് വീടിന് മുന്നില്‍ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കുടുംബം ഒന്നരമാസം മുമ്ബാണ് സ്ഥലത്ത് എത്തിയത്. ഇലക്‌ട്രീഷ്യനായ മുരുകൻ പ്രദേശവാസിക്കൊപ്പം ജോലിക്ക് പോവുകയാണ്. വൈദ്യ പരിശോധന അവസാനിച്ചിട്ടില്ലാത്തതിനാല്‍ പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മരുന്ന് കഴിക്കാത്തതിനാല്‍ ഉപദ്രവിച്ചെന്നാണ്…
Read More » -
Kerala
തൃശൂരിൽ ഒൻപതു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിയ്ക്ക് 73 വര്‍ഷം തടവും പിഴയും
തൃശൂര്‍: ഒൻപതു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിയ്ക്ക് 73 വര്‍ഷം തടവും 185000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടില്‍ വിനോദ് എന്ന ഉണ്ണിമോനെയാണ് (49) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരൻ എന്ന കണ്ടെത്തി ശിക്ഷ വിധിച്ചത്. 2018- ലാണ് കേസിനസ്പദമായ സംഭവം. പ്രതിയുടെ വീടിന്റെ ടെറസ്സിലും, കഞ്ഞിപ്പുരയിലും വച്ച് 9 വയസുകാരിയെ ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പ്രതിയെ കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. വാടാനപ്പള്ളി ഇൻസ്‌പെക്ടര്‍ കെ ആര്‍ ബിജുവാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്
Read More » -
India
അഴിമതി കേസിൽ കസ്റ്റഡിയിലുള്ള സെന്തിൽ ബാലാജിക്ക് മന്ത്രിയായി തുടരാനാകില്ലെന്ന് ഗവർണർ; വകുപ്പ് കൈമാറ്റം അംഗീകരിച്ചു
ചെന്നൈ: അഴിമതി കേസിൽ കസ്റ്റഡിയിലുള്ള സെന്തിൽ ബാലാജിക്ക് മന്ത്രിയായി തുടരാനാകില്ലെന്ന് തമിഴ്നാട് ഗവർണർ. വകുപ്പ് കൈമാറ്റം അംഗീകരിച്ചിരിക്കുകയാണ് തമിഴ്നാട് ഗവർണർ. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളയാൾ മന്ത്രിയായി തുടരുന്നത് അധാർമ്മികമെന്ന് ഗവർണർ വ്യക്തമാക്കി. വകുപ്പ് വിഭജിച്ച് നൽകി രാജ്ഭവൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്സൈസ് വകുപ്പ് മുത്തുസാമിക്കും കൈമാറും.
Read More » -
Kerala
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം:2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കുമായിരിക്കും. തോറ്റാല്‍ മുഴുവൻ ഉത്തരവാദിത്വവും ഞാനേറ്റെടുക്കുമെന്നും വിഡി സതീശൻ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് ഇപ്പോള്‍ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ടെന്നും സതീശൻ അഭിപ്രായപ്പെട്ടു. പണ്ട് ഗ്രൂപ്പ് യോഗം ചേര്‍ന്നില്ലെങ്കില്‍ ചില നേതാക്കള്‍ക്ക് ഉറക്കം വരില്ലായിരുന്നു. ഇന്ന് ആ രീതി ഏറെ മാറി. നേതൃത്വത്തിനെതിരെ മറ്റുള്ള നേതാക്കളില്‍ നിന്നും പരാതി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സതീശൻ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസില്‍ പറഞ്ഞു.
Read More »