തിരുവനന്തപുരം:2024-ലെ പാര്‍ലമെ ന്റ് തിരഞ്ഞെടുപ്പില്‍ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കുമായിരിക്കും. തോറ്റാല്‍ മുഴുവൻ ഉത്തരവാദിത്വവും ഞാനേറ്റെടുക്കുമെന്നും വിഡി സതീശൻ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് ഇപ്പോള്‍ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ടെന്നും സതീശൻ അഭിപ്രായപ്പെട്ടു.
പണ്ട് ഗ്രൂപ്പ് യോഗം ചേര്‍ന്നില്ലെങ്കില്‍ ചില നേതാക്കള്‍ക്ക് ഉറക്കം വരില്ലായിരുന്നു. ഇന്ന് ആ രീതി ഏറെ മാറി. നേതൃത്വത്തിനെതിരെ മറ്റുള്ള നേതാക്കളില്‍ നിന്നും പരാതി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സതീശൻ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസില്‍ പറഞ്ഞു.