KeralaNEWS

വാക്കുതർക്കത്തിനിടെ കുഴഞ്ഞു വീണ സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നേതാവ് മരിച്ചു

പാലക്കാട്: വാക്കുതർക്കത്തിനിടെ കുഴഞ്ഞു വീണ സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നേതാവ് മരിച്ചു. ഷൊർണൂർ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പി. സിന്ധുവിന്റെ ഭർത്താവും ഓട്ടോ തൊഴിലാളി യൂണിയൻ യൂണിറ്റ് നേതാവുമായ നെടുങ്ങോട്ടൂർ കാപ്പിൽ വീട്ടിൽ പുഷ്പരാജനാണ് കുഴഞ്ഞു വീണു മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഷൊർണൂർ റെയിൽവെ സ്റ്റേഷന് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാന്റിലാണ് സംഭവം. ഇവിടെ പുറത്ത് നിന്നെത്തിയ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇവ മാറ്റാൻ ആവശ്യപ്പെട്ട സംഘവുമായുണ്ടായ വാക്ക് തർക്കത്തിനിടെയാണ് പുഷ്പരാജൻ കുഴഞ്ഞു വീണത്. ഇദ്ദേഹത്തെ ഉടൻ തന്നെ വാണിയംകുളം സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Signature-ad

സംഭവത്തെ തുടർന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഈരോട് മുസ്തഫ എന്ന വ്യക്തിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. തങ്ങളുടെ കൂടപ്പിറപ്പിനെയാണ് നഷ്ടമായിരിക്കുന്നതെന്നും ഈരോട് മുസ്തഫയുടെ ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നതെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തി. പുഷ്പരാജനെ മുസ്തഫയും സംഘവും കൈയ്യേറ്റം ചെയ്തെന്നും പുഷ്പരാജൻ മറിഞ്ഞുവീണെന്നും തൊഴിലാളികൾ ആരോപിച്ചു.

Back to top button
error: