Month: June 2023

  • Kerala

    ജനാഭിമുഖ കുർബാനയില്‍ വിട്ടുവീഴ്ചയില്ല; എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കുന്നതില്‍ അനിശ്ചിതത്വം

    എറണാകുളം: എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കുന്നതില്‍ അനിശ്ചിതത്വം. സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി നടത്തിയ ചർച്ചയില്‍ ധാരണയായെങ്കിലും പാരീഷ് കൗൺസിൽ പിൻമാറുകയായിരുന്നു. സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണരീതി മാത്രമേ ബസിലിക്കയിൽ അനുവദനീയമായിട്ടുള്ളൂ. ഇത് സാധ്യമാകുന്നതുവരെ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പണം ഉണ്ടായിരിക്കുന്നതല്ല. പരിശുദ്ധ സിംഹാസനത്തിന്‍റേയും സിവിൽ കോടതികളുടേയും തീരുമാനങ്ങൾ എല്ലാവർക്കും ബാധകമാണ്. ബസിലിക്ക തുറന്ന് വിശുദ്ധ കുർബാന ഒഴികെ മറ്റു കൂദാശകളും കൂദാശാനുകരണങ്ങളും നടത്താവുന്നതാണെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു. എന്നാല്‍ ജനാഭിമുഖ കുർബാന മാത്രമേ അർപ്പിക്കാൻ കഴിയൂ എന്ന് എറണാകുളം സെൻറ് മേരീസ് ബസലിക്ക ഭരണസമിതി വ്യക്തമാക്കി. പള്ളി തുറക്കുന്ന കാര്യത്തിൽ സഭാനേതൃത്വവുമായി ഉണ്ടാക്കിയ ധാരണകളിൽ നിന്ന് പിൻ വാങ്ങുന്നു എന്നും ഭരണസമിതി അറിയിച്ചു. ഇതോടെയാണ് കഴിഞ്ഞ ഡിസംബറിൽ അടച്ചിട്ട പള്ളി തുറക്കുന്നത് വീണ്ടും അനിശ്ചിതത്വത്തിലായത്.

    Read More »
  • India

    തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ വിവിധയിടങ്ങളിൽ ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവർത്തകനടക്കം നാല് പേർ കൊല്ലപ്പെട്ടു

    കൊൽക്കത്ത: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ വിവിധയിടങ്ങളിൽ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേർ കൊല്ലപ്പെട്ടു. സിപിഎം, ഇന്ത്യന്‍സെക്യുലര്‍ ഫോഴ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനദിനമായ ഇന്നലെ ഭംഗര്‍, ചോപ്ര, നോര്‍ത്ത് ദിനജ് പൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. എന്നാല്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും, പ്രതിപക്ഷ പാര്‍ട്ടികളാണ് സംഘര്‍ഷത്തിന് ഉത്തരവാദികളെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി തിരിച്ചടിച്ചു. ഗവര്‍ണ്ണര്‍ ആനന്ദബോസ് സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രതികരിച്ച ഗവര്‍ണ്ണര്‍, സംസാരമില്ലെന്നും പ്രവൃത്തിയാണ് മറുപടിയെന്നും വ്യക്തമാക്കി. പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ 75000 ത്തിൽ പരം സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത്. എല്ലാ സഹകരണവും സിപിഎമ്മിന് നല്‍കാൻ നിര്‍ദേശിച്ചതായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് 2016 ലും 2021 ലും…

    Read More »
  • Crime

    കള്ളപ്പണം വെളുപ്പിക്കൽ കേസ്: വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി, പ്രതിയായി തുടരും

    ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കേസിൽ നിന്ന് വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി. 34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇതോടെ, കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും. ജഡ്‍ജി എച്ച് എ മോഹൻ എന്തുകൊണ്ട് ബിനീഷിനെ കേസിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നതിന് ചൂണ്ടിക്കാട്ടിയ കാരണങ്ങൾ ഇങ്ങനെ: യാതൊരു രേഖയുമില്ലാതെ ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന് നാൽപ്പത് ലക്ഷത്തോളം രൂപ നൽകി മുഹമ്മദ് അനൂപ് വലിയ കടക്കെണിയിലാണെന്നറിഞ്ഞിട്ടും അത് തിരിച്ചുപിടിക്കാൻ ഒരു ശ്രമവും നടത്തിയില്ല ബിനീഷും മുഹമ്മദ് അനൂപും ഒരു വനിതാ സുഹൃത്തിനും മറ്റ് രണ്ട് പേർക്കുമൊപ്പം പാർട്ടിയിൽ കൊക്കെയ്ൻ ഉപയോഗിക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴിയുണ്ട് റോയൽസ്യൂട്ട് അപ്പാർട്ട്മെൻറിൽ വച്ച് ബിനീഷ് മുഹമ്മദ് അനൂപിനൊപ്പം കൊക്കെയ്ൻ ഉപയോഗിക്കുന്നത് കണ്ടതായി മറ്റൊരു സാക്ഷിയും മൊഴി നൽകി മുഹമ്മദ് അനൂപിനൊപ്പം ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിച്ച ബിനീഷിന് അയാളുടെ ബിസിനസ്സിനെക്കുറിച്ചും ദുശ്ശീലങ്ങളെക്കുറിച്ചും അറിവുണ്ടാകാതിരിക്കാൻ വഴിയില്ല അതിനാൽ എല്ലാമറിഞ്ഞുകൊണ്ട്…

    Read More »
  • Crime

    വീട്ടമ്മയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 20000 രൂപ പിഴയും ശിക്ഷ

    പാലക്കാട്: വീട്ടമ്മയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 20000 രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് കരിമ്പുഴ തോട്ടരയിൽ നടന്ന സംഭവത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. തോട്ടര പറമ്പോട്ട്കുന്ന് മുതീയിറക്കത്ത് റഷീദിനാണ് മണ്ണാർക്കാട് പട്ടികജാതി – പട്ടിക വർഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ജൂലായ് 14 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പട്ടികജാതി വിഭാഗത്തിൽ പെട്ട പരാതിക്കാരി, വീട്ടിൽ കിണറിനു സമീപം പാത്രം കഴുകുന്നതിനിടെയാണ് സംഭവം. പ്രതി റഷീദ് പരാതിക്കാരി പട്ടികജാതിക്കാരിയാണ് എന്ന് അറിഞ്ഞുകൊണ്ട് കടന്ന് പിടിച്ചുവെന്നാണ് കേസ്. സ്ത്രീകൾക്ക് നേരെയുള്ള ക്രിമനൽ ബലപ്രയോഗം (ഐപിസി 354) വകുപ്പ് അനുസരിച്ച് ഒരു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടികജാതിക്കാർക്ക് എതിരെയുള്ള അതിക്രമം തടയൽ നിയമം അനുസരിച്ച് ആറ് മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ…

    Read More »
  • India

    52 പ്രതികൾ, 20 വര്‍ഷത്തെ വിചാരണയ്ക്കിടെ 17 പേര്‍ മരിച്ചു; ബാക്കി 35 പേരെ വെറുതെവിട്ട് കോടതി

    അഹമ്മദാബാദ്: ഗുജറാത്തിലെ ഗോധ്ര കലാപത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ 35 പേരെയും കോടതി വെറുതെവിട്ടു.  കേസില്‍ ആകെ 52 പ്രതികളാണ് ഉണ്ടായിരുന്നത്. 20 വര്‍ഷത്തെ വിചാരണയ്ക്കിടെ 17 പേര്‍ മരിച്ചു.ബാക്കി 35 പേരെയാണ് കോടതി വെറുതെവിട്ടത്. പഞ്ച്മഹല്‍ ജില്ലയിലെ ഹലോല്‍ ടൗണ്‍ കോടതിയുടേതാണ് വിധി.ഈ മാസം 12 ന് ആയിരുന്നു വിധി.അഡീഷണല്‍ സെഷൻസ് ജഡ്ജി ഹര്‍ഷ് ത്രിവേധിയാണ് വിധി പറഞ്ഞത്. 2002 ഫെബ്രുവരി 28-ന് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിൻ കത്തിച്ച സംഭവത്തിന് തൊട്ടുപിന്നാലെ കലോല്‍ ബസ് സ്റ്റാൻഡ്, ഡെലോല്‍ ഗ്രാമം, ഡെറോള്‍ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

    Read More »
  • Kerala

    കാട്ടാക്കട ക്രിസ്ത്യൻ കോളജ് ആള്‍മാറാട്ടം കേസ്: കോളജിൽനിന്ന് പിഴയീടാക്കാൻ നോട്ടീസ് നൽകി സര്‍വകലാശാല

    തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആള്‍മാറാട്ടം നടത്തിയ കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നിന്നും പിഴയീടാക്കാൻ നോട്ടീസ് നൽകി. പിഴ അടച്ചില്ലെങ്കിൽ ഈടാക്കാൻ സർവകലാശാലക്ക് വിവിധ മാർഗങ്ങളുണ്ടെന്ന് വൈസ് ചാൻസിലർ ഡോ.മോഹൻ കുന്നുമൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് 39 കൗണ്‍സിലർമാരെ അയോഗ്യരാക്കിയിട്ടുണ്ട്. മറുപടി നൽകാത്ത 30 കോളേജുകളോട് ഈ മാസം 20ന് മുമ്പ് മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈസ് ചാൻസിലർ പറഞ്ഞു. ഒരു വിദ്യാർത്ഥി നേതാവിന്‍റെ പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് വ്യാജമാണന്ന് കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങളിൽ കണ്ട സർട്ടിഫിക്കററ് സർവകലാശാലയിൽ നിന്നും നൽകിയിട്ടില്ലെന്നും വൈസ് ചാൻസിലർ പറഞ്ഞു. കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തെ എസ്എഫ്ഐ നേതാവിനെ പിൻവാതിൽ വഴി കൗൺസിലറാക്കിയ കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തട്ടിപ്പ് വൻ വിവാദമായിരുന്നു. പ്രായപരിധി കഴിഞ്ഞ എസ്എഫ്ഐ നേതാവ് എ വിശാഖിനെ കൗൺസിലറാക്കാനായിരുന്നു അസാധാരണ കള്ളക്കളി. കേസിൽ കോളേജ് പ്രിൻസിപ്പൽ ഷൈജുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതി നടത്തിയ കുറ്റം അവഗണിക്കാൻ…

    Read More »
  • India

    ബ്രിജ് ഭൂഷൺ സിം​ഗിനെതിരായ പരാതിയിൽനിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിൻമാറിയ സംഭവം: പെൺകുട്ടിയുടെ കുടുംബത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തിയെന്ന് ​ഗുസ്തി താരം സാക്ഷി മാലിക്

    ദില്ലി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിം​ഗിനെതിരായ പരാതിയിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിൻമാറിയ സംഭവത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയെന്ന് ​ഗുസ്തി താരം സാക്ഷി മാലിക്. പെൺകുട്ടിയുടെ കുടുംബത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തി. കുറ്റപത്രം കണ്ടശേഷം തുടർനടപടികൾ തീരുമാനിക്കും. ബ്രിജ് ഭൂഷണെതിരെ കൃത്യമായ തെളിവുകളുണ്ടെന്നാണ് ലഭിച്ച വിവരം. നേരിൽ കണ്ട് ബോധ്യപ്പെട്ട ശേഷം തീരുമാനമെന്നും സാക്ഷി മാലിക് വിശദമാക്കി. കുറ്റപത്രത്തിൽ ബ്രിജ് ഭൂഷന്റെ പേരുണ്ടെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ബ്രിജ് ഭൂഷണതിരായ കുറ്റപത്രം സമർപ്പിച്ചത്. കൂടാതെ സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ പോക്സോ കേസ് റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കി. കേസ് നാലിന് പരിഗണിക്കും. നൽകിയത് വ്യാജ പരാതിയാണെന്നും, മകൾക്ക് ചാംപ്യൻഷിപ്പിൽ സെലക്ഷൻ ലഭിക്കാത്തതിനെ തുടർന്നുണ്ടായ വിരോധമാണ് കാരണമെന്നും കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ അച്ഛൻ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം പരാതി നൽകിയ മറ്റ് 6 ​ഗുസ്തി താരങ്ങളും പരാതിയിൽ…

    Read More »
  • NEWS

    മനാമയുടെ മണ്ണിൽ മരച്ചീനി നട്ട് മികച്ച വിളവ് നേടി മലയാളി

    മനാമ: ബഹ്റൈനിലെ മനാമയിൽ മരച്ചീനി നട്ട് മികച്ച വിളവ് നേടി മലയാളി.ആലപ്പുഴ മാന്നാർ സ്വദേശി വി കെ രാജശേഖരൻ പിള്ളയാണ് മരുഭൂമിയിലെ വേറിട്ട കൃഷിയിലൂടെ ശ്രദ്ധേയനായിരിക്കുന്നത്. നാട്ടിലെ സ്വന്തം പുരയിടത്തില്‍നിന്നാണ് നല്ലയിനം കപ്പക്കമ്ബുകള്‍ കൊണ്ടുവന്നത്. നടുമ്ബോള്‍ എത്ര വളരും എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. പക്ഷേ മരച്ചീനി തഴച്ചുവളരുകതന്നെ ചെയ്തു.ആറുമാസം കഴിഞ്ഞപ്പോള്‍ വിളവെടുത്തു. ആരെയും അത്ഭുതപ്പെടുത്തുന്ന മികച്ച വിളവ്-രാജശേഖരൻ പിള്ള പറയുന്നു.   മാവും പ്ലാവും പപ്പായയും മുരിങ്ങയും എന്നുവേണ്ട നാട്ടിലെ ഏതാണ്ടെല്ലാ വിളകളും രാജശേഖരൻ പിള്ളയുടെ അദിലിയയിലെ വീട്ടുവളപ്പിലുണ്ട്. മാത്രമല്ല കറിവേപ്പ്, പുതിന, മല്ലിയില എന്നിവയും കൃഷി ചെയ്യുന്നു. വീട്ടിലേക്ക് പച്ചക്കറി പുറത്തുനിന്ന് വല്ലപ്പോഴുമേ വാങ്ങാറുള്ളൂ.   ഒഴിവു സമയം അല്‍പനേരം മനസ്സിനെ കുളിര്‍പ്പിക്കാൻ കൃഷി സഹായിക്കുമെന്നും ‍ മലയാളികൾക്ക് ഗൃഹാതുരതയുടെ പ്രതീകമായ മരച്ചീനി വിജയകരമായി കൃഷി ചെയ്യാൻ സാധിച്ചു എന്നത് പലര്‍ക്കും പ്രേരണയാകും എന്നും പ്രവാസി സമ്മാൻ ജേതാവ് കൂടിയായ രാജശേഖരൻ പിള്ള പറഞ്ഞു.     പ്രമുഖ വ്യവസായിയും…

    Read More »
  • Tech

    ചർമ്മത്തിന് എന്താണ് പ്രശ്നമെന്ന് അറിയണോ ? സ്മാർട്ട് ഫോൺ കൈയ്യിലുണ്ടെങ്കിൽ ഇനിയെളുപ്പം; പുതിയ അപ്ഡേറ്റുമായി ​ഗൂ​ഗിൾ ലെൻസ്

    ന്യൂയോർക്ക്: ചർമ്മത്തിന് എന്താണ് പ്രശ്നമെന്ന് അറിയണോ ? ഇനിയെളുപ്പമാണ്. ചില മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അറിയാനും വിദ​ഗ്ധ ചികിത്സ തേടാനും സഹായിക്കുന്ന പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ​ഗൂ​ഗിൾ ലെൻസ്. ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഈ അപ്ഡേഷൻ ലഭ്യമാണ്. ചുണങ്ങുകൊണ്ടോ ഏതെങ്കിലും തരത്തിലുള്ള അലർഡി കൊണ്ടോ ത്വക്കിന് പ്രശ്നമുണ്ടായെന്ന് സംശയമുണ്ടായെങ്കിൽ നിങ്ങളുടെ ഫോണിന്റെ ക്യാമറ ഉപയോ​ഗിച്ച് ആ അവസ്ഥയെ തിരിച്ചറിയാനാകും. സമാനമായ രൂപത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തുന്ന ​ഗൂ​ഗിൾ ലെൻസിലെ സാധാരണ ഇമേജ്-റെക്കഗ്നിഷൻ ഫീച്ചർ പോലെ, പുതിയ സ്കിൻ കണ്ടീഷൻ ഡിറ്റക്ഷൻ ഫീച്ചർ ഉപയോഗിച്ച് ഗാലറിയിൽ നിന്ന് ചിത്രം അപ്ലോഡ് ചെയ്ത് സെർച്ച് ചെയ്യാം. ചിത്രം അപ്ലോഡ് ചെയ്ത ശേഷം മുകളിലേക്ക് സ്വൈപ്പുചെയ്യുന്നത് വഴി ത്വക്കിന്റെ അവസ്ഥകളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് ലഭ്യമാകും. കൂടാതെ സമാനമായ ചിത്രങ്ങളും. ഇതുപയോ​ഗിച്ച് അവസ്ഥ മനസിലാക്കി വിദ​ഗ്ധ സഹായം തേടാൻ നിങ്ങൾക്ക് എളുപ്പമാകും. ഒരു മെഡിക്കൽ രോഗനിർണയത്തിന് പകരമായി ഈ ഫീച്ചർ ഉപയോഗിക്കാനാകില്ലെന്നും അടിസ്ഥാന ധാരണ നേടാനാണ് ഇത് സഹായിക്കുകയെന്നും…

    Read More »
  • Crime

    ഭാര്യയെ നടുറോഡില്‍ പെട്രോളൊഴിച്ച്‌ കത്തിച്ച്‌ ഭര്‍ത്താവ്

    മുംബൈ:ഭാര്യയെ നടുറോഡില്‍ പെട്രോളൊഴിച്ച്‌ കത്തിച്ച്‌ ഭര്‍ത്താവ്. മുംബൈ കുര്‍ളയിലാണ് സംഭവം. സഞ്ജയ് താക്കൂര്‍ എന്നയാളാണ് ഭാര്യയെ പെട്രോളൊഴിച്ച് തീവച്ചത്.കുര്‍ളയിലെ സുമൻ നഗര്‍ ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിക്ക് അടുത്തെത്തിയ ഇയാള്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് യുവതിയെ രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു യുവതി. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇരുവരും പിരിഞ്ഞത്. ഇതോടെയാണ് ഭാര്യയെ കൊല്ലാൻ സഞ്ജയ് താക്കൂര്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.   സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ജൂണ്‍ 17 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

    Read More »
Back to top button
error: